പ്രമേഹം വളരെ സങ്കീർണമായ ജീവിതശൈലി രോഗമായി മാറികൊണ്ടിരിക്കുകയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ശരിയായി നിയന്ത്രിക്കാൻ ശരീരത്തിന് കഴിയാതെ വരുന്ന ഒരു വിട്ടുമാറാത്ത അവസ്ഥയാണ് പ്രമേഹം. ഇതിനായി, ശാരീരികമായി സജീവമായിരിക്കുകയും എല്ലായ്പ്പോഴും ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. പ്രശസ്ത ഇന്ത്യൻ പോഷകാഹാര വിദഗ്ധൻ നിഖിൽ വാട്ട്‌സിന്റെ അഭിപ്രായത്തിൽ, പ്രമേഹ രോഗികൾ ഒരു ദിവസം 3 തരം പാനീയങ്ങൾ കഴിക്കുകയാണെങ്കിൽ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് എളുപ്പമാകും.
ഈ പാനീയങ്ങൾ കുടിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം
1. ഉലുവ വെള്ളം
ഉലുവ അച്ചാർ ഉൾപ്പെടെയുള്ള പല ഭക്ഷണ പദാർത്ഥങ്ങളിലും ഉപയോഗിക്കുന്നു. അത്തരത്തിൽ ഇതിന്റെ വെള്ളം കുടിച്ചാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാം. ഉലുവ വെള്ളത്തിൽ ലയിക്കുന്ന നാരുകൾ കാണപ്പെടുന്നു. ഇതിൽ ഗ്ലൂക്കോമാനനും അടങ്ങിയിട്ടുണ്ട്. ഇവ പഞ്ചസാരയുടെയും ആൽക്കലോയിഡുകളുടെയും ആഗിരണം മന്ദഗതിയിലാക്കുന്നു. ഫെനുഗ്രെസിൻ, ട്രൈഗോനെല്ലിൻ എന്നിവ ഹൈപ്പോഗ്ലൈസമിക് പ്രവർത്തനത്തിന് സഹായിക്കുന്നു (ഹൈഡ്രോക്സിസോലൂസിൻ). ഉലുവയിലെ ഹൈഡ്രോക്സിലൂസിൻ അമിനോ ആസിഡുകൾ ഇൻസുലിൻ എന്നിവ പുറത്തുവിടാൻ ഉലുവ നമ്മുടെ പാൻക്രിയാസിനെ സഹായിക്കുന്നു.
ALSO READ: ഈ ചിത്രത്തില്‍ ഒരു തെറ്റ് ഉണ്ട്, 10 സെക്കന്‍ഡിനുള്ളില്‍ കണ്ടെത്താമോ?
2. ചിറ്റമൃത്
പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന സസ്യമാണ് ചിറ്റമൃത്. കൂടാതെ ഇതിന്റെ വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കും. ബെർബെറിൻ പോലുള്ള ആൽക്കലോയ്ഡ് സംയുക്തങ്ങൾ ചിറ്റമൃതിൽ കാണപ്പെടുന്നു. പ്രമേഹത്തിനുള്ള പരമ്പരാഗത ഔഷധമായി ഇത് വിവിധ പഠനങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...