ഇന്നു നമ്മള്‍ തണുത്ത വെള്ളം കുടിക്കാന്‍ ആശ്രയിക്കുന്നത് ഫ്രിഡ്ജുകളെയാണ്. എന്നാല്‍ പണ്ടു കാലത്തെ മനുഷ്യരും നല്ല തണുത്ത വെള്ളം കുടിച്ചിരുന്നു. അവര്‍ക്കതിനായി പ്രകൃതിയോടിണക്കി നിര്‍മ്മിച്ചിട്ടുള്ള ഒരു പാത്രമുണ്ടായിരുന്നു. അതാണ് മണ്‍ കൂജകള്‍. പ്രകൃതിദത്ത കൂളര്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. കളിമണ്ണ് കുഴച്ച് ഉണ്ടാക്കിയെടുക്കുന്ന ഈ പാത്രങ്ങള്‍ പണ്ട് കാലങ്ങളില്‍ എല്ലാ വീടുകളിലെയും സ്ഥിരസാന്നിധ്യമാണ്. കുടിക്കാനുള്ള വെള്ളം ഈ പാത്രത്തില്‍ ഒഴിച്ച് അടച്ച് സൂക്ഷിച്ചു വെക്കും. കൂടുതല്‍ സമയം വെള്ളം പാത്രത്തില്‍ ഇരിക്കുന്നതിനനുസരിച്ച് വെള്ളത്തിന്റെ തണുപ്പും വര്‍ദ്ധിക്കും.
വേനല്‍ക്കാലം ആരംഭിച്ചതോടെ ഇവ വിപണികളില്‍ വീണ്ടും ഇടം പിടിച്ചിരിക്കുകയാണ്. മണ്‍പാത്രത്തില്‍ വെള്ളം കുടിച്ചാല്‍ ധാരാളം ഗുണങ്ങളുണ്ട്. പ്രകൃതിയുമായി ഇണങ്ങി വെള്ളത്തെ തണുപ്പിച്ചെടുക്കുനതിനാല്‍ ഇത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നു. പ്രകൃതിദത്തമായി തണുപ്പിച്ച് എടുക്കുന്ന ഈ വെള്ളം ശരീരത്തിലെ താപനില കുറയ്ക്കുകയും ശരീരം ആരോഗ്യകരമായി തണുപ്പിക്കാനും സഹായിക്കും. കൂജകളില്‍ സൂക്ഷിക്കുന്ന വെള്ളത്തില്‍ ഓക്‌സിജന്റെ അളവ് കൂടുതലാണെന്നും പഠനങ്ങള്‍ പറയുന്നു. മണ്‍പാത്രങ്ങളില്‍ ചെറിയ ചെറിയ സുഷിരങ്ങള്‍ ഉള്ളതിനാല്‍, ഇതിലൂടെ വെള്ളത്തിലെ ചൂട് കുറയുന്നതിനും വെള്ളം വേഗത്തില്‍ തണുക്കുന്നതിനും സഹായകരമാകുന്നു.
ALSO READ: ആരോഗ്യകരമായ ജീവിതത്തിന് ഫൈബർ അടങ്ങിയ ഭക്ഷണക്രമം അനിവാര്യം; കാരണങ്ങൾ ഇതാണ്
ഇന്നത്തെക്കാലത്ത് നഗരപ്രദേശങ്ങളില്‍ ലഭിക്കുന്ന വെള്ളത്തിനെല്ലാം തന്നെ അമ്ലത്വം കൂടുതലാണ്. ഇത് നമ്മുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല. വീട്ടില്‍ കിണര്‍ ഉള്ളവര്‍ക്ക് പോലും നല്ല വെള്ളം കിട്ടാത്ത അവസ്ഥയാണ്. പരിസിഥിതി മലിനീകരണമാണ് അതിന്റെ പ്രധാന കാരണം. ഇത് വെള്ളത്തിന്റെ കാര സ്വഭാവം മാറ്റി അതിന് അമ്ലത്വം ഉണ്ടാക്കുന്നു. ഇതേ ജലം നമ്മള്‍ കുപ്പികളില്‍ ശേഖരിച്ച് ഫ്രിഡ്ജില്‍ വെക്കുമ്പോള്‍ അതിലെ അമ്ലത്വത്തിന് മാറ്റം ഉണ്ടാകുന്നില്ല. എന്നാല്‍ ഇതേ വെള്ളം കൂജയില്‍ സൂക്ഷിക്കുമ്പോള്‍ അമ്ലത്വം കുറയ്ക്കുന്നതിനും ആല്‍ക്കലൈന്‍ നല്‍കുന്നതിനും സഹായിക്കുന്നുണ്ട്. കാരണം, കളിമണ്ണില്‍ ആല്‍ക്കലൈന്‍ കണ്ടന്റ് കൂടുതലാണ്. അതിനാല്‍ തന്നെ, ഇതില്‍ ഒഴിച്ച് വെക്കുന്ന വെള്ളത്തിനും ഇതേ ഗുണം ലഭിക്കുന്നു.
ശരീരത്തിലെ പിഎച്ച് ലെവല്‍ ബാലന്‍സ് ചെയ്യുന്നതിന് ഇത് സഹായിക്കുന്നു. മാത്രമല്ല ശരീരത്തിലെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കാന്‍ കൂജയില്‍ വെച്ച വെള്ളം ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. മെറ്റബോളിസം കൂടുന്നത് ദഹനം കൃത്യമായി നടക്കുന്നതിനും അതുപോലെ, ശരീരഭാരം കുറയ്ക്കാനും നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു. വേനല്‍ക്കാലത്ത് നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് സൂര്യാഘാതം. ഇന്നത്തെക്കാലത്ത് സൂര്യാഘാതം ഏല്‍ക്കുന്നവരുടെ എണ്ണം കൂടുതലാണ്. ഇത് കുറയ്ക്കാന്‍ കൂജയില്‍ നിറച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. കാരണം കൂജ നിര്‍മ്മിക്കുന്നത് തന്നെ കളിമണ്ണ് കൊണ്ടാണ്. ഇത് നമ്മള്‍ ഒഴിക്കുന്ന വെള്ളത്തിലെ പോഷകങ്ങള്‍ ശോഷണം സംഭവിക്കാതെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നുണ്ട്. ശരീരത്തെ നല്ലപോലെ ഹൈഡ്രേറ്റ് ചെയ്ത് നിലനിര്‍ത്താന്‍ സഹായിക്കുന്നു. അതിനാല്‍ തന്നെ, സൂര്യഘാതം ഏല്‍ക്കാനുള്ള സാധ്യതയും കുറയുന്നു.
കൂടാതെ ഫ്രിഡ്ജില്‍ സൂക്ഷിച്ച വെള്ളം കുടിച്ചാല്‍ പലര്‍ക്കും കഫക്കെട്ട് വരാറുണ്ട്. എന്നാല്‍, കൂജയിലെ വെള്ളം കുടിച്ചാല്‍ കഫക്കെട്ട് വരാനും സാധ്യത വളരെ കുറവാണ്. അതേസമയം ഇന്നത്തെക്കാലത്ത് ആളുകളില്‍ മണ്‍പാത്രം വാങ്ങുന്ന പ്രവണത വര്‍ദ്ധിച്ചു വരുന്നതായും വ്യാപാരികള്‍ പറയുന്നു. അതിനായി ആളുകളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള വിവിധ തരത്തിലുള്ള മണ്‍ പാത്രങ്ങള്‍ വിപണിയിലുണ്ട്. ഇവയില്‍ വലിയ ചിത്രങ്ങളും മനോഹരമായ ചിത്രപ്പണികളും ചെയ്തിട്ടുണ്ട്. പാചക പാത്രങ്ങളില്‍ കളിമണ്‍ കുപ്പികളും ഗ്ലാസ് പാത്രങ്ങളും ട്രെന്റിങ് ലിസ്റ്റിലാണ്. വേനല്‍ക്കാലമായതോടെ വീണ്ടും മണ്‍പാത്രങ്ങളുടെ ഡിമാന്‍ഡ് വര്‍ദ്ധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...