കറിവേപ്പിലയുടെ അത്ഭുതഗുണങ്ങൾ എന്തെല്ലാം ?

 ഭക്ഷണത്തിൽ കറിവേപ്പില ചേർക്കുന്നതിലൂടെ അതിസാരം, വയറിളക്കം, പ്രമേഹം, പ്രഭാത അസുഖം, ഓക്കാനം എന്നിവ ഇല്ലാതാക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Apr 12, 2022, 01:11 PM IST
  • ദഹന ശക്തി വര്‍ദ്ധിപ്പിക്കാനും, ഉദര രോഗങ്ങള്‍ ശമിപ്പിക്കുവാനും കറിവേപ്പില അത്യുത്തമമാണ്
  • കറിവേപ്പിലയും മഞ്ഞളും കൂട്ടി കഴിക്കുന്നത് കൊളസ്ട്രോളിനും അലര്‍ജി തുമ്മല്‍ മാറാനു നല്ലതാണ്
  • മുടി കൊഴിച്ചില്‍ മാറാൻ കറിവേപ്പില, കറ്റാര്‍വാഴ, മൈലാഞ്ചി ,നെല്ലിക്ക എന്നിവ ചേര്‍ത്ത് എണ്ണ കാച്ചി തലയില്‍ തേച്ചാല്‍ മതിയാവും
കറിവേപ്പിലയുടെ അത്ഭുതഗുണങ്ങൾ എന്തെല്ലാം ?

 

രുചിയും മണവും ഭക്ഷണത്തിന് നല്‍കുന്ന കറിവേപ്പിലയെ എല്ലാവർക്കും അറിയാം.   നല്ല ആരോഗ്യ ജീവിതത്തിന് കറിവേപ്പില  വഹിക്കുന്ന പങ്ക് വലുതാണ്. കറിയിൽ നിന്നും പലപ്പോഴും എടുത്തു കളയുന്ന  കറിവേപ്പില നിസ്സാരക്കാരനല്ല.  ശരീരത്തിലുണ്ടാകുന്ന  അസുഖങ്ങളെ ചെറുക്കാന്‍ കറിവേപ്പിലയ്ക്ക്  കഴിയും. കറിവേപ്പില നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

കറിവേപ്പില പല രോഗങ്ങള്‍ക്കെതിരേയും ഉപയോഗിക്കാവുന്ന നല്ല ഔഷധമാണ്. ഇതിന്റെ ഇലകൾ മുതൽ വേരും തൊലിയുമെല്ലാം  ഔഷധമൂല്യമുളളവയാണ്.
കറിവേപ്പില വിറ്റാമിൻ എ, വിറ്റാമിൻ ബി, വിറ്റാമിൻ സി, വിറ്റാമിൻ ബി 2, കാൽസ്യം, ഇരുമ്പ് എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ്.  ഭക്ഷണത്തിൽ കറിവേപ്പില ചേർക്കുന്നതിലൂടെ അതിസാരം, വയറിളക്കം, പ്രമേഹം, പ്രഭാത അസുഖം, ഓക്കാനം എന്നിവ ഇല്ലാതാക്കുന്നു.

നോക്കാം കറിവോപ്പിലയുടെ ഗുണങ്ങൾ

*ദഹന ശക്തി വര്‍ദ്ധിപ്പിക്കാനും, ഉദര രോഗങ്ങള്‍ ശമിപ്പിക്കുവാനും കറിവേപ്പില അത്യുത്തമമാണ്. 
*ആസ്ത്മ രോഗികള്‍ ഒരു തണ്ടു കറിവേപ്പിലയും അല്‍പ്പം പച്ചമഞ്ഞളും നന്നായി അരച്ച് നെല്ലിക്കാ വലിപ്പത്തില്‍  കഴിക്കുന്നത് രോഗം ശമിക്കുവാന്‍ സഹായിക്കും.
*കറിവേപ്പിലയും മഞ്ഞളും കൂട്ടി കഴിക്കുന്നത് കൊളസ്ട്രോളിനും അലര്‍ജി തുമ്മല്‍ മാറാനു നല്ലതാണ്.
* പാലില്‍ കറിവേപ്പില അരച്ചു വേവിച്ച് ശരീരത്ത് പുരട്ടിയാല്‍ ശരീരത്തിലുണ്ടാകുന്ന ചുട്ടുനീറ്റല്‍, വിഷാഘാതം എന്നിവ മാറും.
*വെളിച്ചെണ്ണയില്‍ കറിവേപ്പിലയും മഞ്ഞളും അരച്ചു തേച്ചാല്‍ ത്വക്ക് രോഗങ്ങൾക്ക് മാറ്റമുണ്ടാകും.
*തലമുടി വളരാനുള്ള കൂട്ടുകളില്‍ കറിവേപ്പിലയ്ക്ക് വലിയ സ്ഥാനമുണ്ട്. 
*കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ തലയിൽ തേച്ചുകുളിക്കുന്നത് മുടി സമൃദ്ധമായി വളരുന്നതിനും മുടിയുടെ കറുപ്പ് നിറം സംരക്ഷിക്കുന്നതിനും നല്ലതാണ്.
*മുടി കൊഴിച്ചില്‍ മാറാൻ കറിവേപ്പില, കറ്റാര്‍വാഴ, മൈലാഞ്ചി ,നെല്ലിക്ക എന്നിവ ചേര്‍ത്ത് എണ്ണ കാച്ചി തലയില്‍ തേച്ചാല്‍ മതിയാവും. 
* ചെറുനാരങ്ങാനീരില്‍ കറിവേപ്പിലയുടെ കുരു അരച്ച് തലയില്‍ തേച്ച് അരമണിക്കൂറിന് കുളിച്ചാല്‍ പേന്‍, ഈര്, താരന്‍ എന്നിവ  മാറിക്കിട്ടും.
* കറിവേപ്പില അരച്ച് പുളിച്ച മോരില്‍ കവിള്‍കൊള്ളുന്നത് വായ്പുണ്ണിനെ ഇല്ലാതാക്കും.‌
 *ഉപ്പൂറ്റി വിണ്ടു കീറുന്നതിന് പച്ചമഞ്ഞളും കറിവേപ്പിലയും ചേര്‍ത്തരച്ച്  കാലില്‍ പുരട്ടിയാല്‍ മതി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News