Hairfall Remedy: മുടി കൊഴിയുന്നുണ്ടോ? റോസ് വാട്ടർ ഇങ്ങനെ ഉപയോഗിച്ചു നോക്കൂ

Instant Hairfall Remedy: റോസാപ്പൂവിൽ നിന്ന് തയ്യാറാക്കുന്ന റോസ് വാട്ടറിനുമുണ്ട് (പനിനീര്‍)  ധാരാളം ഉപയോഗങ്ങള്‍. റോസ് വാട്ടർ മുടിക്ക് നല്ലതാണ്. മുടിയെ ശക്തിപ്പെടുത്താനും മുടി കൊഴിച്ചില്‍ മാറ്റാനും റോസ് വാട്ടര്‍ ഏറെ ഉത്തമമാണ്.  

Written by - Zee Malayalam News Desk | Last Updated : Feb 4, 2024, 11:32 PM IST
  • അല്പം റോസ് വാട്ടർ തേനിൽ കലർത്തി മുടിയിൽ പുരട്ടുക. മുടിയുടെ കനവും നീളവും കണക്കിലെടുത്ത് വേണം ഈ ലായനി പുരട്ടാന്‍. ഒരു മണിക്കൂറിന് ശേഷം മുടി കഴുകാം.
Hairfall Remedy: മുടി കൊഴിയുന്നുണ്ടോ? റോസ് വാട്ടർ ഇങ്ങനെ ഉപയോഗിച്ചു നോക്കൂ

Instant Hairfall Remedy: റോസ് പൂക്കളുടെ രാജ്ഞിയാണെന്ന് നമുക്കറിയാം. കാണാനുള്ള ഭംഗി മാത്രമല്ല റോസിന് മറ്റ് നിരവധി ഉപയോഗങ്ങളുണ്ട്. 

സൗന്ദര്യവർദ്ധക വസ്തുക്കളുടെ നിര്‍മ്മാണത്തിനും ഔഷധമായും റോസ് ഉപയോഗിക്കുന്നു. റോസാപ്പൂവിന്‍റെ സാന്നിധ്യമില്ലാതെ ഏതെങ്കിലും സൗന്ദര്യവർദ്ധക വസ്തുക്കൾ ഉണ്ടാക്കുന്നത് ബുദ്ധിമുട്ടാണ്. പുരാതന കാലം മുതൽ ഇത് തെളിയിക്കപ്പെട്ടിട്ടുണ്ട്. 

Also Read:  World Cancer Day: ക്യാൻസറിനെ ഭയക്കാതെ ധൈര്യമായി നേരിടൂ, ഇന്ത്യയിൽ ഏറ്റവും സാധാരണമായ 5 അർബുദങ്ങള്‍ ഇവയാണ് 

റോസാപ്പൂവിൽ നിന്ന് തയ്യാറാക്കുന്ന റോസ് വാട്ടറിനുമുണ്ട് (പനിനീര്‍)  ധാരാളം ഉപയോഗങ്ങള്‍. റോസ് വാട്ടർ മുടിക്ക് നല്ലതാണെന്ന് അറിഞ്ഞാൽ നിങ്ങൾ ഒരുപക്ഷേ ആശ്ചര്യപ്പെടും. എന്നാല്‍, മുടിയെ ശക്തിപ്പെടുത്താനും മുടി കൊഴിച്ചില്‍ മാറ്റാനും റോസ് വാട്ടര്‍ ഏറെ ഉത്തമമാണ്.  

കെമിക്കല്‍സ് അടങ്ങിയ ഷാമ്പൂവിന്‍റെഉപയോഗം മൂലം മുടിയുടെ സ്വാഭാവികത നഷ്ടമായി എങ്കില്‍, അതിനുള്ള പരിഹാരമാണ് റോസ് വാട്ടര്‍.  അതായത് മുടിയുടെ സ്വാഭാവിക സൗന്ദര്യം വീണ്ടെടുക്കാന്‍ റോസ് വാട്ടര്‍ ഉത്തമമാണ്. റോസ് വാട്ടർ മുടിക്ക് തിളക്കം നൽകുകയും മുടിയുടെ സാന്ദ്രത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. റോസ് വാട്ടർ മുടി സംരക്ഷണ ഉൽപ്പന്നമായി ഉപയോഗിക്കാം. മുടിയിൽ റോസ് വാട്ടർ ഉപയോഗിക്കുന്നതിലൂടെ നിങ്ങൾക്ക് അത്ഭുതകരമായ ഗുണങ്ങൾ ലഭിക്കും.

റോസ് വാട്ടര്‍ മുടിയില്‍ എങ്ങനെ ഉപയോഗിക്കാം? 
 
റോസ് വാട്ടറിനൊപ്പം തേൻ 

അല്പം റോസ് വാട്ടർ തേനിൽ കലർത്തി മുടിയിൽ പുരട്ടുക. മുടിയുടെ കനവും നീളവും കണക്കിലെടുത്ത് വേണം ഈ ലായനി പുരട്ടാന്‍. ഒരു മണിക്കൂറിന് ശേഷം മുടി കഴുകാം. 

കറ്റാർ വാഴ ജെല്ലിനൊപ്പം റോസ് വാട്ടർ

കറ്റാർ വാഴ ജെല്ലിൽ കുറച്ച് റോസ് വാട്ടർ കലർത്തി മുടിയിൽ പുരട്ടുക. ഇത് പുരട്ടുന്നത് കൊണ്ട് നിങ്ങളുടെ മുടി വളരെ മിനുസമുള്ളതായി മാറും. ഈ മിശ്രിതം മുടിയിൽ രു മണിക്കൂറിന് ശേഷം മുടി കഴുകാം.  ആഴ്ചയിൽ ഒരിക്കൽ ഇങ്ങനെ ചെയ്താൽ നല്ല ഫലം ലഭിക്കും.

റോസ് വാട്ടറും ഗ്രീൻ ടീയും 

ഗ്രീൻ ടീ തയ്യാറാക്കി അതിൽ റോസ് വാട്ടർ ചേർക്കുക. ഈ ലായനി മുടിയിൽ പുരട്ടുക. അര മണിക്കൂർ കഴിഞ്ഞ് കഴുകിക്കളയാം. ഇത് മുടിയുടെ വളർച്ച മെച്ചപ്പെടുത്തുകയും രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

റോസ് വാട്ടറും ഉപ്പും

ഒരു ടേബിൾസ്പൂൺ ഉപ്പ് എടുത്ത് അതിൽ റോസ് വാട്ടർ ചേർക്കുക. ഈ മിശ്രിതം തലയിൽ പുരട്ടി പതുക്കെ മസാജ് ചെയ്യുക. ഇത് മുടികൊഴിച്ചിൽ കുറയ്ക്കാന്‍ ഏറെ സഹായകമാണ്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News