International Men's Day 2023: പുരുഷന്മാർ നിർബന്ധമായും കഴിക്കണം ഈ ഭക്ഷണങ്ങൾ

Healthy Foods: പുരുഷന്മാരുടെയും ആൺകുട്ടികളുടെയും ആരോഗ്യത്തെയും ക്ഷേമത്തെയും കുറിച്ച് അവബോധം വളർത്തുന്നതിനും അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതിനും അന്താരാഷ്ട്ര പുരുഷ ദിനം പ്രാധാന്യം നൽകുന്നു.

Written by - Zee Malayalam News Desk | Last Updated : Nov 19, 2023, 05:49 PM IST
  • പുരുഷന്മാർ ആരോ​ഗ്യകരമായ ഭക്ഷണക്രമം പാലിക്കേണ്ടത് പ്രധാനമാണ്
  • ആരോഗ്യകരമായ ഭക്ഷണമാണോ കഴിക്കുന്നത് എന്ന കാര്യം ഉറപ്പ് വരുത്തുന്നത് വിവിധ രോ​ഗങ്ങളെ അകറ്റി നിർത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നു
International Men's Day 2023: പുരുഷന്മാർ നിർബന്ധമായും കഴിക്കണം ഈ ഭക്ഷണങ്ങൾ

നവംബർ 19 ന് അന്താരാഷ്ട്ര പുരുഷ ദിനമായി ആചരിക്കുന്നു. കുടുംബത്തിനും സമൂഹത്തിനും പുരുഷൻമാർ നൽകുന്ന സംഭാവനകളെ ആദരിക്കുന്നതിനായാണ് ആ​ഗോള തലത്തിൽ പുരുഷ ദിനം ആചരിക്കുന്നത്. വിവാഹം, കുടുംബം, ശിശുപരിപാലനം, രാജ്യസേവനം എന്നിങ്ങനെ വിവിധ മേഖലകളിലെ പുരുഷന്മാരുടെ നേട്ടങ്ങൾ തിരിച്ചറിയാനുള്ള സമയമാണിത്. ഈ ദിവസം പുരുഷന്മാരുടെ പ്രവർത്തനങ്ങളെ സ്മരിക്കുകയും സഹാനുഭൂതിയും സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കുന്ന സാമൂഹിക മാറ്റങ്ങൾക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്നു.

പുരുഷന്മാരുടെയും ആൺകുട്ടികളുടെയും ആരോഗ്യത്തെയും ക്ഷേമത്തെയും കുറിച്ച് അവബോധം വളർത്തുന്നതിനും അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതിനും അന്താരാഷ്ട്ര പുരുഷ ദിനം പ്രാധാന്യം നൽകുന്നു. സീറോ മെയിൽ സൂയിസൈഡ് എന്നതാണ് ഈ വർഷത്തെ പുരുഷ ദിനത്തിന്റെ പ്രമേയം.

പുരുഷന്മാർ ആരോ​ഗ്യകരമായ ഭക്ഷണക്രമം പാലിക്കേണ്ടത് പ്രധാനമാണ്. ആരോഗ്യകരമായ ഭക്ഷണമാണോ കഴിക്കുന്നത് എന്ന കാര്യം ഉറപ്പ് വരുത്തുന്നത് വിവിധ രോ​ഗങ്ങളെ അകറ്റി നിർത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. പുരുഷൻമാർ തങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.

ബ്ലൂബെറി

ബ്ലൂബെറിയിൽ വലിയ അളവിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുന്നു. ബ്ലൂബെറി ഓർമ്മശക്തിയും ചിന്താശേഷിയും മികച്ചതാക്കാൻ സഹായിക്കുന്ന മികച്ച ഭക്ഷണങ്ങളിൽ ഒന്നാണ്. 

ചീര

ചീരയിൽ ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയുൾപ്പെടെയുള്ള കരോട്ടിനോയിഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങൾ കാൻസർ കോശങ്ങളുടെ വികാസത്തെ തടയുന്നു.

അണ്ടിപ്പരിപ്പ്

ദൈനംദിന ഭക്ഷണത്തിൽ അണ്ടിപ്പരിപ്പ് ഉൾപ്പെടുത്തുന്നത് ലൈംഗിക ജീവിതം മികച്ചതാക്കാൻ സഹായിക്കും. നട്സ് കഴിക്കുന്നത് ബീജത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് സഹായിക്കും.

മുട്ട

മുട്ടയിൽ പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വളർച്ചയ്ക്ക് സഹായകമാണ്. മുട്ടയിൽ അയേണും അടങ്ങിയിരിക്കുന്നു. ഇത് ആരോ​ഗ്യത്തിന് വളരെ പ്രധാനമാണ്.

അവോക്കാഡോ

അവോക്കാഡോ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. അവോക്കാഡോയിൽ ആരോ​ഗ്യകരമായ കൊഴുപ്പ് ആണ് അടങ്ങിയിരിക്കുന്നത്. അവോക്കാഡോ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.

വെളുത്തുള്ളി

വെളുത്തുള്ളി കഴിക്കുന്നത് ഹൃദ്രോഗത്തിൽ നിന്ന് സംരക്ഷണം നൽകുന്നു. ഹൃദയത്തിന്റെ ആരോ​ഗ്യം മികച്ചതായി നിലനിർത്തുന്നതിന് പുരുഷൻമാർ വെളുത്തുള്ളി കഴിക്കണമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News