വൃക്കയുടെ പ്രവർത്തനം നിലയ്ക്കുകയോ, അല്ലെങ്കിൽ തടസം നേരിടുകയോ ചെയ്യുന്നതിനെയാണ് വൃക്ക രോഗമെന്ന് വിളിക്കുന്നത്. ഇന്നത്തെ സമൂഹത്തിൽ വൃക്ക രോഗം മൂലം ബുദ്ധിമുട്ടുന്ന നിരവധിയാളുകളുണ്ട്. പ്രമേഹവും ഉയർന്ന രക്ത സമ്മർദ്ദവുമാണ് പലപ്പോഴും വൃക്ക രോഗത്തിന് കാണമാകുന്നത്. അത് പോലെ തന്നെ അണുബാധ, ജനിതകമായ പ്രശ്നങ്ങൾ, മെറ്റൽ പോയ്‌സണിങ് എന്നിവയെല്ലാം വൃക്ക രോഗത്തിന് കാരണമാകാറുണ്ട്. പ്രമേഹം ശരിയായ രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ അത് പലപ്പോഴും വൃക്ക രോഗത്തിലേക്ക് നയിക്കാറുണ്ട്. വൃക്ക രോഗത്തിന്റെ ലക്ഷണങ്ങൾ രോഗത്തിന്റെ ആരംഭത്തിൽ കാണിക്കാനുള്ള സാധ്യത തീരെ കുറവാണ്. അത്കൊണ്ട് തന്നെയാണ് ഇതിനെ നിശബ്ദനായ കൊലയാളിയെന്ന് വിളിക്കുന്നത്. രോഗം അതിന്റെ മൂർദ്ധന്യ അവസ്ഥയിൽ എത്തുമ്പോൾ മാത്രമേ ലക്ഷണങ്ങൾ കാണിക്കുകയുള്ളു. അതിനാൽ തന്നെ രക്ത സമ്മർദ്ദം, പ്രമേഹം എന്നീ പ്രശ്‍നങ്ങൾ ഉള്ളവർ സ്ഥിരമായി തങ്ങളുടെ ക്രിയറ്റിന്റെ അളവും പരിശോധിക്കാൻ ശ്രദ്ധിക്കണം. വൃക്ക രോഗത്തിന്റെ ആദ്യ ലക്ഷണം രക്തത്തിൽ ക്രീയറ്റിന്റെ അളവ് കൂടുന്നതാണ്. ഈ രോഗാവസ്ഥയെ യുറീമിയ എന്ന് വിളിക്കും.
വൃക്ക രോഗത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെ?
ശരീരത്തിലെ നീര്
കണങ്കാൽ, ഞെരിയാണി, കാൽ, കാൽപാദം, കൈകൾ, മുഖം എന്നിവിടങ്ങളിൽ അകാരണമായോ സ്ഥിരമായോ നീരുണ്ടാകുകയാണെങ്കിൽ ശ്രദ്ധിക്കണം. ഇത് വൃക്ക രോഗത്തിന്റെ ലക്ഷണമാകാൻ സാധ്യത കൂടുതലാണ്. രക്തത്തിൽ അധികമായി ഉണ്ടാക്കുന്ന ദ്രാവകങ്ങൾ നീക്കുന്നത് വൃക്കയാണ്. വൃക്കയുടെ പ്രവർത്തനം തടസ്സപ്പെടുന്നതോടെ ഈ ദ്രാവകങ്ങൾ ശരീരത്തിൽ കെട്ടി നിൽക്കുകയും നീര് ഉണ്ടാകാൻ കാരണമാകുകയും ചെയ്യും. രോഗം മൂർച്ഛിക്കുന്നതോടെ ശ്വാസകോശത്തിലും നീരുണ്ടാകും. ഇത് ശ്വാസതടസത്തിനും കാരണമാകും.
ALSO READ: Heart: ഹൃദയത്തിന്റെ ആരോഗ്യത്തിന് മറക്കാതെ കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ
അമിതക്ഷീണം
അമിതമായി ക്ഷീണം ഉണ്ടാകുന്നത് വൃക്ക രോഗത്തിന്റെ ലക്ഷണമായി കണ്ട് വരാറുണ്ട്. അമിത ക്ഷീണം മറ്റ് പല രോഗാവസ്ഥകളുടെയും ലക്ഷണമാണ് അതിനാൽ തന്നെ അമിത ക്ഷീണം ഉണ്ടായാൽ ആരോഗ്യ വിദഗ്ദ്ധന്റെ അഭിപ്രായം തേടേണ്ടത് അത്യാവശ്യമാണ്. ചുവന്ന രക്താണുക്കൾക്ക് ഓക്സിജൻ എത്തിക്കുന്നത് വൃക്കയാണ്. വൃക്ക തകരാറിലാവുന്നതോടെ ഈ പ്രവർത്തനം നടക്കാതെ വരികയും അനീമിയക്ക് കാരണമാകുകയും ചെയ്യും. ഇത് മൂലം കടുത്ത ക്ഷീണവും, തലകറക്കവും, ആരോഗ്യക്കുറവും ഉണ്ടാകും.
മൂത്രത്തിൽ രക്തത്തിന്റെ അംശം
നിങ്ങളുടെ മൂത്രത്തിൽ രക്തം കണ്ടെത്തിയാൽ അത് കിഡ്നി രോഗത്തിന്റെ ലക്ഷമാണ്. മൂത്രത്തിൽ രക്തം കണ്ടെത്തുന്ന അവസ്ഥയെ ഹെമറ്റൂറിയ എന്നാണ് വിളിക്കുന്നത്. ഈ ലക്ഷണം കടുത്ത വൃക്ക രോഗം ഉൾപ്പെടെയുള്ള നിരവധി രോഗാവസ്ഥകളുടെ ലക്ഷണം ആകാം. ഈ രോഗലക്ഷണം കണ്ടാൽ ഉടൻ തന്നെ ആരോഗ്യ വിധഗ്തരുമായി ബന്ധപ്പെടേണ്ടത് അത്യാവശ്യമാണ്.
ഛർദ്ദിൽ
രാവിലെ തലകറക്കവും ഛർദ്ദിലും ഉണ്ടാകുകയാണെങ്കിൽ അത് വൃക്ക രോഗത്തിന്റെ ലക്ഷണമായി കാണാറുണ്ട്. ഇത് അമിതമായ ക്ഷീണത്തിനും കാരണമാകാറുണ്ട്. വൃക്ക തകരാറിൽ ആകുന്നതോടെ മെറ്റബോളിസം ശരിയായി നടക്കാതെ വരും, ഇതുമൂലം രക്തത്തിൽ മെറ്റബോളിക് വേസ്റ്റ് അടിഞ്ഞ് കൂടും. ഈ അവസ്ഥയിലെത്തുന്നവർക്ക് ഭക്ഷണത്തെ പറ്റി ആലോചിക്കുമ്പോൾ തന്നെ ഛർദ്ദിൽ വരുന്നതാണ് ഇതിന് കാരണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...