ശരീരത്തിലെ വളരെ പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കരൾ. കരള്‍ ശരീരത്തിലെ വളരെ സങ്കീര്‍ണ്ണമായ ഒരു അവയവം കൂടിയാണ്. പ്രതിരോധശേഷി, ദഹനം, മെറ്റബോളിസം എന്നിവയിൽ കരളിന്റെ പങ്ക് വളരെ വലുതാണ്. ഭക്ഷണശീലങ്ങളും ഹെപ്പറ്റൈറ്റിസ് ബി, സി, തുടങ്ങിയ രോഗങ്ങളും മദ്യത്തിന്റെയും പുകയിലയുടെയും മയക്കുമരുന്നിന്റെയും ഉപയോഗവും കരളിന്റെ ആരോഗ്യത്തെ ബാധിക്കാറുണ്ട്.
പഴങ്ങൾ
പഴങ്ങൾ കഴിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഓറഞ്ച്, മുന്തിരി തുടങ്ങിയ പഴങ്ങൾ കരളിനെ ആരോഗ്യമുള്ളതാക്കി നിലനിർത്തും. ഓറഞ്ചിലെ വിറ്റാമിൻ സി കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ സഹായിക്കുന്നു. ക്രാൻബെറി, ബ്ലൂബെറി തുടങ്ങിയ പഴങ്ങളിലെ ആന്റി ഓക്സിഡന്റ് ഗുണങ്ങളും കരളിന്റെ ആരോഗ്യത്തിന് മികച്ചതാണ്.
ഓട്സ്
നാരുകളാൽ സമ്പുഷ്ടമായതിനാൽ ഓട്‌സ് കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്. ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് ഓട്സ്. ഓട്സ് കഴിക്കുന്നത് കരൾ സംബന്ധമായ അസുഖങ്ങൾ തടയാൻ സഹായിക്കും.
പച്ചക്കറികൾ
ഭക്ഷണത്തിൽ പച്ചക്കറികൾ ധാരാളമായി ഉൾപ്പെടുത്തുന്നത് പ്രതിരോധശേഷി വർധിപ്പിക്കും. രോഗങ്ങളെ തടയാനും മാനസികാരോഗ്യം വർധിപ്പിക്കാനും പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ബ്രൊക്കോളി, കോളിഫ്ലവർ തുടങ്ങിയ പച്ചക്കറികൾ കരളിന്റെ ആരോഗ്യത്തിന് മികച്ചതാണ്. നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് തടയാനും ഇവയ്ക്ക് കഴിയും
നട്സ്
കരളിനെ ആരോഗ്യമുള്ളതായി നിലനിർത്താൻ നട്സ് സഹായിക്കും. ദൈനംദിന ഭക്ഷണത്തിൽ ബദാം പോലെയുള്ള ഒരു പിടി നട്സ് ഉൾപ്പെടുത്തുന്നത് നല്ലതാണ്. ബദാമിലെ കൊഴുപ്പ് നല്ല കൊഴുപ്പാണ് ഇത് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല. ബദാം കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...