വേനൽക്കാലത്ത് മാമ്പഴം സുലഭമാണ്. രുചിയിൽ മാത്രമല്ല, ആരോഗ്യ ഗുണത്തിലും മുന്നിലാണ് മാമ്പഴം. വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടമായതിനാലാണ് മാമ്പഴം പഴങ്ങളുടെ രാജാവ് എന്ന് അറിയപ്പെടുന്നതും. മാമ്പഴത്തിന്റെ ആരോഗ്യഗുണങ്ങൾ നിരവധിയാണ്. മാമ്പഴം കഴിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. മാമ്പഴത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളായ എ, സി എന്നിവ ചർമ്മത്തിന്റെ ആരോഗ്യത്തിന് വളരെ മികച്ചതാണ്.
ചർമ്മത്തിൽ അധികമായുള്ള എണ്ണമയം നീക്കുന്നതിന് മാമ്പഴം സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും മാമ്പഴം സഹായിക്കുന്നു. വിറ്റാമിനുകളായ എ, സി, ഇ, കോപ്പർ, ഫോളേറ്റ്, ആന്റി ഓക്സിഡന്റുകൾ എന്നിവ ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. നിയന്ത്രിതമായ അളവിൽ മാമ്പഴം കഴിക്കുന്നത് ശരീരഭാരം കുറയാൻ സഹായിക്കും. മാമ്പഴത്തിന്റെ തൊലിയിൽ ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കുന്ന ഫൈറ്റോകെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. മാമ്പഴത്തിൽ ധാരാളം ഫൈബറുകളും അടങ്ങിയിട്ടുള്ളതിനാൽ ശരീരഭാരം കുറയ്ക്കുന്നതിന് ഒരു മികച്ച ഭക്ഷണമാണ് മാമ്പഴം. മാമ്പഴത്തിൽ ബീറ്റാ കരോട്ടിൻ എന്ന ആന്റി ഓക്സിഡന്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്. കാൻസറിനെ പ്രതിരോധിക്കുന്നതിന് ബീറ്റാ കരോട്ടിൻ സഹായിക്കുമെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നു.
ALSO READ: അറിയാം വഴുതനയുടെ ആരോഗ്യ ഗുണങ്ങൾ
മാമ്പഴത്തില്‍ ഉളള മഗ്നീഷ്യം രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. മാമ്പഴത്തിലെ ബീറ്റാകരോട്ടിൻ ആസ്മയുടെ ലക്ഷണങ്ങളെ തടയാൻ സഹായിക്കും. കൂടാതെ ജീവകം സിയും ആസ്മ വരാതെ കാക്കുന്നു. അതിനാല്‍ ആസ്മയുളളവര്‍ മാമ്പഴം കഴിക്കുന്നത് നല്ലതാണ്. മാമ്പഴത്തിൽ അടങ്ങിയിരിക്കുന്ന ജീവകം എ കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു. മാമ്പഴം കഴിക്കുന്നത് കൊളാജന്റെ അളവ് കൂട്ടുകയും പ്രായമായാലും സന്ധിവേദനകളെ അകറ്റി നിർത്തുകയും ചെയ്യുന്നു. ഇരുമ്പ് ധാരാളം അടങ്ങിയതിനാൽ വിളർച്ച തടയാനും മാമ്പഴം ഫലപ്രദമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...