വറുത്ത എണ്ണ വീണ്ടും ഉപയോഗിച്ചാല്‍ നിങ്ങളെ കാത്തിരിക്കുന്നത്...

 ഉപയോ​ഗിച്ച എണ്ണ വീണ്ടും ഉപയോ​ഗിക്കുന്നത് ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ കൂട്ടുകയും കാർസിനോജെനിക് ആകുകയും കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.   

Written by - Zee Malayalam News Desk | Last Updated : May 20, 2022, 08:31 PM IST
  • സണ്‍ഫ്ലവര്‍ ഓയില്‍, റൈസ്ബ്രാന്‍ ഓയില്‍, എള്ള് എണ്ണ എന്നിവ ഡീപ്പ് ഫ്രൈ ചെയ്യാന്‍ ഉപയോഗിക്കുന്നത് നല്ലതാണ്
  • ഒലിവ് എണ്ണ ഒരിക്കലും ഫ്രൈ ചെയ്യാന്‍ നല്ലതല്ല
വറുത്ത എണ്ണ വീണ്ടും ഉപയോഗിച്ചാല്‍ നിങ്ങളെ കാത്തിരിക്കുന്നത്...

ഭക്ഷണ വിഭവങ്ങള്‍ അതികവും എണ്ണ ചേര്‍ന്നതാണ് തയ്യാറാക്കുന്നത്. പലരും ഉപയോ​ഗിച്ച എണ്ണ തന്നെ വീണ്ടും ഉപയോ​ഗിക്കുന്നത് കാണാം. എണ്ണ വെറുതെ പാഴാക്കി കളയുന്നത് ഒഴിവാക്കാനാണ് മിക്കവരും ഇത് ചെയ്യുന്നത്. എന്നാല്‍, ഇത് ആരോഗ്യത്തിന് ഒട്ടും നല്ലതലെന്നാണ് പഠനങ്ങൾ പറയുന്നത്. 

 ഉപയോ​ഗിച്ച എണ്ണ വീണ്ടും ഉപയോ​ഗിക്കുന്നത് ധാരാളം ആരോ​ഗ്യ പ്രശ്ങ്ങളുണ്ടാക്കാമെന്ന് വിദ​ഗ്ധർ പറയുന്നു. ഹൃദ്രോഗം, ഡിമെൻഷ്യ, അൽഷിമേഴ്‌സ്, പാർക്കിൻസൺസ് രോഗം എന്നിവയുൾപ്പെടെ വിവിധ ആരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. 

എണ്ണ വീണ്ടും വീണ്ടും ചൂടാക്കിയാല്‍
ഉപയോഗിച്ച എണ്ണ വീണ്ടും ചൂടാക്കിയിൽ  ഫ്രീ റാഡിക്കലുകള്‍ ഉണ്ടാകാന്‍ കാരണമാകും. ഇത് ശരീരത്തിൽ എത്തുന്നതോടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ കൂട്ടുകയും കാർസിനോജെനിക് ആകുകയും കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. 

ശരീരത്തിൽ അസിഡിറ്റി, ഹൃദ്രോഗം, പാര്‍ക്കിന്‍സണ്‍സ് എന്നിങ്ങനെയുള്ള രോഗങ്ങള്‍ക്കും സാധ്യതയുണ്ട്. ഡീപ്പ് ഫ്രൈ ചെയ്യാന്‍ ഉപയോഗിച്ച എണ്ണ ഒരിക്കല്‍ മാത്രം ഉപയോഗിക്കുന്നതു ആരോഗ്യത്തിന് നല്ലത്. ശരീരത്തിലെ കാൻസർ വികസനവുമായി ബന്ധപ്പെട്ട ഒരു രാസവസ്തുവാണ് കാർസിനോജൻ. 

വീണ്ടും ചൂടാക്കിയ പാചക എണ്ണകളിൽ അപകടകരമായ സംയുക്തങ്ങളായ പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ ആൽഡിഹൈഡുകൾ എന്നിവ ഉൾപ്പെടുന്നു. ഇത് കാൻസർ, ശരീരത്തിലെ വീക്കം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ശരീരത്തിലെ കാൻസർ വികസനവുമായി ബന്ധപ്പെട്ട ഒരു രാസവസ്തുവാണ് കാർസിനോജൻ. 

വീണ്ടും ചൂടാക്കിയ പാചക എണ്ണകളിൽ അപകടകരമായ സംയുക്തങ്ങളായ പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ ആൽഡിഹൈഡുകൾ എന്നിവ ഉൾപ്പെടുന്നു. ഇത് കാൻസർ, ശരീരത്തിലെ വീക്കം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. 

എങ്ങനെ എണ്ണ ഉപയോഗിക്കാം

*ഉപയോഗിച്ച എണ്ണ പിന്നീട് ഉപയോഗിക്കണമെങ്കില്‍ ആദ്യം എണ്ണ നന്നായി തണുപ്പിച്ച ശേഷം അത് മുന്‍പ് ഉണ്ടാക്കിയ ആഹാരത്തിന്റെ അവശിഷ്ടം ഇല്ലാത്ത വിധം അരിച്ചെടുക്കുക.
*അരിച്ചെടുത്ത എണ്ണ വായൂ കടക്കാത്ത ഒരു കുപ്പിയില്‍ ഒഴിച്ച് വയ്ക്കുക.
*രണ്ടാം വട്ടം ഉപയോഗിക്കുന്നതിനു മുൻപ് എണ്ണയുടെ നിറം മാറിയിട്ടുണ്ടോ എന്നു ശ്രദ്ധിച്ച് മാത്രം ഉപയോഗിക്കണം.
*എണ്ണയ്ക്ക് കറുപ്പു ചേര്‍ന്ന നിറമാകുകയോ ചൂടാക്കുമ്പോള്‍ പുക വരികയോ ചെയ്‌താല്‍ ഉപയോഗിക്കരുത്.

അതേസമയം സണ്‍ഫ്ലവര്‍ ഓയില്‍, റൈസ്ബ്രാന്‍ ഓയില്‍, എള്ള് എണ്ണ എന്നിവ ഡീപ്പ് ഫ്രൈ ചെയ്യാന്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ഒലിവ് എണ്ണ ഒരിക്കലും ഫ്രൈ ചെയ്യാന്‍ നല്ലതല്ല.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News