ലോകമാകെ ഒമിക്രോൺ ഭീതിയിലാണ്. 2019-ൽ കോവിഡും, പിന്നെ വകഭേദങ്ങളോരോന്നും ലോക ജനതയുടെ ആരോഗ്യ പരിപാലന രംഗത്തെ ഉടച്ചു വാർത്തു കളഞ്ഞെന്നാണ് സത്യം. എന്നാൽ ഇപ്പോഴും ഒമിക്രോൺ സംബന്ധിച്ച് അവ്യക്തതകളും സംശയങ്ങളും നീങ്ങിയിട്ടില്ല. ഒമിക്രോണിൻറെ ടെസ്റ്റ് മുതൽ വാക്സിനേഷൻ വരെ ഇപ്പോഴും ജനങ്ങൾ പരിശോധിച്ച് കൊണ്ടിരിക്കുന്ന വിഷയങ്ങളാണ്.
ഒമിക്രോണിന് ടെസ്റ്റ്
നിലവിൽ ഒമിക്രോണിനെന്ന പോൽ പ്രത്യേകം കോവിഡ് ടെസ്റ്റുകളില്ല. സാധാരണ ആർ.ടി.പി.സി.ആർ ടെസ്റ്റ് പോസിറ്റീവാണെങ്കിൽ അവരുടെ സാമ്പിൾ ജീനോ സീക്വൻസിങ്ങ് എന്ന സംവിധാനം വഴി പരിശോധിച്ച് ഒമിക്രോൺ വകഭേദം ശരീരത്തിലുണ്ടോ എന്ന് മനസ്സിലാക്കുന്നതാണ് രീതി.
വാക്സിനേഷൻ
നിലവിൽ ലഭ്യമായിട്ടുള്ള വാക്സിനുകൾ ഒമിക്രോണിനോട് എങ്ങിനെ പ്രതികരിക്കുമെന്നതിൽ വ്യക്തതയില്ലെന്ന് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കുന്നു. എങ്കിലും ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്ക് പോവാതിരിക്കാൻ ലഭ്യമായ വാക്സിനുകൾ ഉപയോഗിക്കണം.
രണ്ട് ഡോസ് വാക്സിനും എടുത്തവർ കോവിഡ് ബൂസ്റ്റർ ഡോസ് നിർബന്ധമായും എടുക്കണം. ഇത് ഉടനെ രാജ്യത്ത് ലഭ്യമായി തുടങ്ങും. ഒമിക്രോൺ ശ്വാസ കോശത്തെ ബാധിക്കുമെന്ന് ചില പഠനങ്ങൾ പറയുന്നുണ്ടെങ്കിലും ലോകാരോഗ്യ സംഘടന ഇതിൽ കൂടുതൽ പഠനം നടത്തുകയാണ്.
ALSO READ: Health Tips: 30 കഴിഞ്ഞ സ്ത്രീകള്‍ക്ക് വ്യായാമം അത്യാവശ്യം, കാരണം
ലക്ഷണങ്ങൾ
സാധാരണ കോവിഡ് ലക്ഷണങ്ങളായ തൊണ്ട വേദന, ക്ഷീണം, രുചി മണം ഇവ നഷ്ടപ്പെടുക, സന്ധിവേദന എന്നിവയെല്ലാം ഒമിക്രോൺ രോഗികൾക്കും ഉണ്ടാവും. ഗുരുതരമായ സ്ഥിതിയിലേക്ക് പോവാതിരിക്കാനാണ് വാക്സിനുകൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...