Optical Illusion: 15 സെക്കൻഡിൽ വെളുത്തുള്ളിയുടെ ശരിയായ സ്പെല്ലിം​ഗ് കണ്ടെത്താമോ?

Optical Illusion: തെറ്റുകൾക്കിടയിൽ നിന്ന് ശരിയായ വാക്ക് കണ്ടുപിടിക്കുകയെന്നതാണ് ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രത്തിലെ വെല്ലുവിളി.

Written by - Zee Malayalam News Desk | Last Updated : Feb 24, 2023, 05:28 PM IST
  • കാഴ്ചക്കാരെ ആശയക്കുഴപ്പത്തിലാക്കാൻ വേണ്ടി ​ഗാർലിക്കിന്റെ സ്പെല്ലിം​ഗ് തെറ്റായിട്ട് നിരവധി തവണ എഴുതിയിരിക്കുകയാണ്.
  • ഇതിൽ ഒരിടത്ത് മാത്രം സ്പെല്ലിം​ഗ് ശരിയായിട്ട് കൊടുത്തിട്ടുണ്ട്.
  • തെറ്റുകൾക്കിടയിൽ നിന്ന് ശരിയായ വാക്ക് കണ്ടുപിടിക്കുകയെന്നതാണ് ഇവിടുത്തെ വെല്ലുവിളി.
Optical Illusion: 15 സെക്കൻഡിൽ വെളുത്തുള്ളിയുടെ ശരിയായ സ്പെല്ലിം​ഗ് കണ്ടെത്താമോ?

സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒന്നാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ. ഒരു മൃ​ഗത്തിന്റെയോ, വസ്തുവിന്റെയോ അങ്ങനെ ഏതെങ്കിലും ഒന്നിന്റെ ചിത്രം നിങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ടോ? എങ്കിൽ അത്തരം ചിത്രങ്ങളെയാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ എന്ന് പറയുന്നത്. ഓരോ വ്യക്തിയും ഓരോ ചിത്രത്തെ വീക്ഷിക്കുന്നത് വ്യത്യസ്തമായിരിക്കും. അത് കൊണ്ട് നമുക്ക് എല്ലാവർ‌ക്കും ഒരേ കാര്യത്തിൽ വ്യത്യസ്ത കാഴ്ചപ്പാടുകളാണ് ഉണ്ടാകുക. എന്നാൽ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ ഒരാൾ എങ്ങനെ വീക്ഷിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി ഒരാളുടെ വ്യക്തിത്വത്തെയും ബുദ്ധിവികാസത്തെയും കുറിച്ച് നമുക്ക് മനസിലാക്കാൻ കഴിയും. 

അത്തരത്തിൽ ഒരു ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രമാണ് ഇന്നിവിടെ നിങ്ങൾക്ക് വേണ്ടി നൽകിയിരിക്കുന്നത്. വെളുത്തുള്ളിക്ക് ഇം​ഗ്ലീഷിൽ ​ഗാർലിക് എന്നാണ് പറയുന്നത്. കാഴ്ചക്കാരെ ആശയക്കുഴപ്പത്തിലാക്കാൻ വേണ്ടി ​ഗാർലിക്കിന്റെ സ്പെല്ലിം​ഗ് തെറ്റായിട്ട് നിരവധി തവണ എഴുതിയിരിക്കുകയാണ് ഇതിൽ ഒരിടത്ത് മാത്രം സ്പെല്ലിം​ഗ് ശരിയായിട്ട് കൊടുത്തിട്ടുണ്ട്. തെറ്റുകൾക്കിടയിൽ നിന്ന് ശരിയായ വാക്ക് കണ്ടുപിടിക്കുകയെന്നതാണ് ഇവിടുത്തെ വെല്ലുവിളി. 15 സെക്കൻഡിനുള്ളിൽ കണ്ടെത്തണം. 

കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ വിഷമിക്കേണ്ട, ഉത്തരം കണ്ടെത്താൻ സഹായിക്കുന്ന ഒരു സൂചന നൽകാം. ഈ ചോദ്യത്തിനുള്ള ഉത്തരം ഒമ്പതാം വരിയിൽ ഉണ്ട്. ഇപ്പോൾ നിങ്ങളിൽ പലരും ഉത്തരം കണ്ടെത്തിയിട്ടുണ്ടാകാം. എന്നാൽ കണ്ടെത്താൻ ബുദ്ധിമുട്ടുള്ളവർക്ക് ഉത്തരം പറയാം. അഞ്ചാം നിരയിലെ ഒമ്പതാം വരിയിലാണ് ​ഗാർലിക് എന്ന് ശരിയായി എഴുതിയിരിക്കുന്നത്.

ഒപ്റ്റിക്കൽ മിഥ്യാധാരണകൾ നമ്മുടെ വൈജ്ഞാനിക കഴിവുകളും ഏകാഗ്രതയും മെച്ചപ്പെടുത്തുന്നു. എല്ലാ ഒപ്റ്റിക്കൽ മിഥ്യാധാരണകളുടെയും തീം വിഷ്വൽ സിസ്റ്റവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാലാണ് ഒപ്റ്റിക്കൽ ഇല്യൂഷനുകളെ വിഷ്വൽ ഇല്യൂഷനുകൾ എന്ന് വിളിക്കുന്നത്. നമ്മുടെ മുന്നിൽ വെച്ചിരിക്കുന്ന ചിത്രത്തിലെ തെറ്റുകൾ തിരിച്ചറിയാൻ പോലും കഴിയാത്ത വിധത്തിലാണ് ഈ ഒപ്റ്റിക്കൽ ഇല്യൂഷനുകൾ രൂപകല്പന ചെയ്യുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News