ടിക്ടോക് താരം ലക്ഷ്മി ഇവിടെയുണ്ട്; കുടുംബം പോറ്റാന്‍ കുലുക്കി സര്‍ബത്തുമായി

TikTok Star Lakshmi ജീവിത പ്രാരാബ്ധങ്ങൾക്ക് നടുവിൽ മൂന്ന് മക്കളെ പോറ്റാനായിട്ടാണ് സർബത്ത് വിറ്റ് ഉപജീവനമാർഗ്ഗം നടത്തുന്നത്.

Written by - Abhijith Jayan | Last Updated : Jan 6, 2022, 08:03 PM IST
  • ജീവിത പ്രാരാബ്ധങ്ങൾക്ക് നടുവിൽ മൂന്ന് മക്കളെ പോറ്റാനായിട്ടാണ് സർബത്ത് വിറ്റ് ഉപജീവനമാർഗ്ഗം നടത്തുന്നത്.
  • അഞ്ച് വർഷത്തോളമായി തിരുവനന്തപുരം - കൊല്ലം റോഡിലെ കാര്യവട്ടത്തെ സ്ഥിരം കാഴ്ചയാണ് ലക്ഷ്മി.
ടിക്ടോക് താരം ലക്ഷ്മി ഇവിടെയുണ്ട്; കുടുംബം പോറ്റാന്‍ കുലുക്കി സര്‍ബത്തുമായി

തിരുവനന്തപുരം: കുലുക്കി സർബത്തിനെ ക്കുറിച്ച് കേൾക്കാത്തവരായി ഒരു മലയാളിയും കേരളത്തിലുണ്ടാകില്ല. പലയിടത്തും, സർബത്ത് വിൽക്കുന്ന കച്ചവടക്കാരാകട്ടെ ഉപജീവനമാർഗത്തിനായി പതിനെട്ടടവും പയറ്റാറുമുണ്ട്. 

എന്നാൽ, തിരുവനന്തപുരം കാര്യവട്ടത്ത് കുലുക്കി സർബത്ത് വിൽക്കുന്ന ഒരു യുവതിയുണ്ട്. പേര് ലക്ഷ്മി. വേറിട്ട വേഷപകർച്ചയിലും ലുക്കിലുമൊക്കെ അക്ഷരാർഥത്തിൽ വ്യത്യസ്തയാവുകയാണ് 38 വയസ്സുള്ള ലക്ഷ്മി (TikTok Star Lakshmi). ജീവിത പ്രാരാബ്ധങ്ങൾക്ക് നടുവിൽ മൂന്ന് മക്കളെ പോറ്റാനായിട്ടാണ് സർബത്ത് വിറ്റ് ഉപജീവനമാർഗ്ഗം നടത്തുന്നത്. ലക്ഷ്മിയുടെ ജീവിത പശ്ചാത്തലത്തിലേക്കൊന്ന് പോയി വരാം.

അഞ്ച് വർഷത്തോളമായി തിരുവനന്തപുരം - കൊല്ലം റോഡിലെ കാര്യവട്ടത്തെ സ്ഥിരം കാഴ്ചയാണ് ലക്ഷ്മി. രാവിലെ സർബത്ത് കടയിലെത്തിയാൽ രാത്രി വരെ ഇവിടെയുണ്ടാകും. സാധാരണ കച്ചവടക്കാരിൽ നിന്ന് വ്യത്യസ്തമായി  വേഷപകർച്ചയിലും ഗെറ്റപ്പിലുമൊക്കെ തൻ്റെതായ ഗെറ്റപ്പോടെയാണ് ലക്ഷ്മി കച്ചവടത്തിനെത്തുന്നത്. അതിനാൽ, തന്നെ ഒരിക്കൽ ഇവിടെയെത്തുന്നവർ പിന്നീടൊരിക്കലും ഇവരെ മറക്കാറുമില്ല.

ALSO READ : Tiktok താരം നിവേദ്യ ആർ ശങ്കറിന്റെ പുത്തൻ ഫോട്ടോഷൂട്ട് വൈറലാകുന്നു

മലയാള സിനിമാലോകത്തെ പ്രശസ്ത നടിമാരിലൊരാളായ ശാരദയെ അനുകരിച്ച് നേരത്തെ തന്നെ ലക്ഷ്മി ടിക് ടോക്ക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ശാരദയുടെ കടുത്ത ആരാധികയായ ലക്ഷ്മി അതേ വേഷത്തില്‍ തന്നെയാണ് കച്ചവടം നടത്തുന്നതും. ടിക് ടോക് നിരോധിച്ചതോടെ ഇന്‍സ്റ്റാഗ്രാമിലേക്കും ഫെയ്സ്ബുക്ക് റീല്‍സിലേക്കും ഇവർ മാറി. ഇവിടെയും ലക്ഷ്മിയെന്ന 38 - കാരിയുടെ അനുകരണ വീഡിയോകൾ തരംഗമാണ്. 

എന്നാൽ, ജീവിതത്തിലെ പ്രാരാബ്ധങ്ങൾ തള്ളി നീക്കാനാണ് ലക്ഷ്മി നന്നേ കഷ്ടപ്പെടുന്നത്. തൻ്റെ മൂന്നു മക്കളെ വളർത്താൻ വേറെ മാർഗമില്ലാതായതോടെയാണ് കുലുക്കി സർബത്ത് വിൽപ്പനയുമായി ലക്ഷ്മി എത്തുന്നത്. 'കിടു കുലുക്കി' എന്ന പേരിലാണ് കുലുക്കി സർബത്ത് വിൽക്കുന്നത്. 

കാര്യവട്ടം സർവകലാശാലയിലെ വിദ്യാർഥികൾ ഉൾപ്പെടെയുള്ള തലസ്ഥാനവാസികളായ പൊതുജനങ്ങൾ ഒരിക്കലെങ്കിലും ലക്ഷ്മിയുടെ കടയിൽ വരാതെ പോകില്ല. മിതമായ നിരക്കിലാണ് കടയിൽ സർബത്ത് വിൽക്കുന്നത്. എന്നാൽ, കിടു കുലുക്കിയുടെ രുചി തേടിയെത്തുന്നവരിലധികവും ലക്ഷ്മിയുടെ ചങ്കുകളായ സമൂഹമാധ്യമങ്ങളിലെ ആരാധകരാണ് എന്നുള്ളതാണ് മറ്റൊരു കൗതുകം. 

ALSO READ : ടിക്ടോക്കിനോട് വിട പറഞ്ഞ് ഫക്രു!!!

ശാരദയുടെ ഗെറ്റപ്പിൽ സർബത്ത് വിൽക്കുന്ന ലക്ഷ്മി ഇതുവഴി യാത്ര ചെയ്യുന്ന യാത്രക്കാർക്കും കൗതുകമാണ്. നൃത്തവും അഭിനയവും ഒരുപോലെ ഇഷ്ടമുള്ള ലക്ഷ്മിക്ക് ശാരദയെ നേരിട്ട് കാണണമെന്നും ശാരദയുടെ സാന്നിധ്യത്തിൽ അവരെ അനുകരിക്കണമെന്നുമാണ് ആഗ്രഹം. സിനിമയിലേക്ക് ഒരു ചാൻസ് കിട്ടിയാൽ പോകുമോ എന്ന ചോദ്യത്തിന് സിനിമ അത്രമേൽ ഇഷ്ടമാണെന്നും അഭിനയിക്കാൻ താൽപര്യമുണ്ടെന്നും ലക്ഷ്മി പറഞ്ഞു. 

മെഡിക്കല്‍ കോളേജ് പി.ടി. ചാക്കോ നഗറില്‍ നന്ദനഭവനിലാണ് ലക്ഷ്മിയും കുടുംബവും വാടകയ്ക്ക് താമസിക്കുന്നത്. ഭർത്താവ് അനിൽകുമാർ കൂലിപ്പണിക്കാരനാണ്. വിദ്യാര്‍ഥികളായ അനന്തകൃഷ്ണന്‍, നന്ദുകൃഷ്ണന്‍, ഐശ്വര്യ തുടങ്ങിയവരാണ് മക്കൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News