Symptoms of Diabetes : പ്രമേഹത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെ?

പ്രമേഹം ഉള്ളവരിൽ ഡയബറ്റിക് കീറ്റോഅസിഡോസിസ് എന്ന രോഗാവസ്ഥ ഉണ്ടാകും. 

Written by - Zee Malayalam News Desk | Last Updated : Apr 28, 2022, 04:52 PM IST
  • ടൈപ്പ് 2 പ്രമേഹത്തിന്റെ രോഗലക്ഷണങ്ങൾ മുമ്പ് തന്നെ ശരീരത്തിൽ കാണാൻ ആരംഭിക്കും. എന്നാൽ ടൈപ്പ് 1 പ്രമേഹത്തിന്റെ ലക്ഷണങ്ങൾ പെട്ടെന്നാകും ഉണ്ടാകുക.
  • പ്രമേഹം ഉള്ളവർക്ക് ശരീരത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കില്ല അതിനാൽ തന്നെ വിശപ്പും ക്ഷീണവും വർധിക്കും.
  • പ്രമേഹം ഉള്ളവരിൽ കീറ്റോൺസ് അമിതമായി ഉത്പാദിപ്പിക്കുകയും, ഡയബറ്റിക് കീറ്റോഅസിഡോസിസ് എന്ന രോഗാവസ്ഥ ഉണ്ടാകും.
 Symptoms of Diabetes : പ്രമേഹത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെ?

പ്രമേഹം ഇപ്പോൾ സർവ സാധാരണമായ ഒരു രോഗാവസ്ഥയാണ്. ജീവിതശൈലിയിലെ പ്രശ്‍നങ്ങളും, അമിത വണ്ണവും, ഭക്ഷണക്രമത്തിലെ പ്രശ്‍നങ്ങളും പലപ്പോഴും പ്രമേഹത്തിലേക്ക് നയിക്കാറുണ്ട്. ടൈപ്പ് 2 പ്രമേഹം പെട്ടെന്ന് ഒരു ദിവസം ഉണ്ടാകുന്ന രോഗാവസ്ഥയല്ല. രോഗലക്ഷണങ്ങൾ മുമ്പ് തന്നെ ശരീരത്തിൽ കാണാൻ ആരംഭിക്കും. എന്നാൽ ടൈപ്പ് 1 പ്രമേഹത്തിന്റെ ലക്ഷണങ്ങൾ പെട്ടെന്നാകും ഉണ്ടാകുക. 

പ്രമേഹത്തിന്റെ ലക്ഷണങ്ങൾ

അമിതമായ വിശപ്പും ക്ഷീണവും

നിങ്ങൾ കഴിക്കുന്ന ഭക്ഷണം ശരീരം ഗ്ലുക്കോസ് ആക്കി മാറ്റുകയും അതിനെ ഊർജ്ജമായി ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്. എന്നാൽ ഈ ഗ്ലുക്കോസ് ശരീരത്തിലേക്ക് ആഗിരണം ചെയ്യാൻ ഇൻസുലിൻ ആവശ്യമാണ്. ശരീരത്തിനാവശ്യമായ ഇൻസുലിൻ ഇല്ലാതെ വരികെയോ, ശരീരം ഉത്പാദിക്കുന്ന ഇൻസുലിൻ കോശങ്ങൾ ഉപയോഗിക്കാതെ ഇരിക്കുകയോ ചെയ്യുന്ന അവസരത്തിൽ ശരീരത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കില്ല അതിനാൽ തന്നെ വിശപ്പും ക്ഷീണവും വർധിക്കും.

ALSO READ: Kitchen Tips: വെളുത്തുള്ളി വൃത്തിയാക്കുന്നതാണോ ഏറ്റവും പ്രശ്നം ഈ വഴികൾ പരിശോധിക്കാം

മൂത്ര ശങ്ക

ഒരു ആരോഗ്യവാനായ മനുഷ്യൻ 24 മണിക്കൂറുകളിൽ 4 മുതൽ 7 തവണ വരെയാണ് മൂത്രം ഒഴിക്കേണ്ടത്. എന്നാൽ പ്രമേഹം ഉള്ളവർക്ക് അതിൽ കൂടുതൽ തവണ മൂത്ര ശങ്ക ഉണ്ടാകും. ശരീരം ഉപയോഗിക്കാത്ത ഗ്ലുക്കോസ് കിഡ്‌നിയാണ് വീണ്ടും ആഗിരം ചെയ്യുന്നത്. എന്നാൽ പ്രമേഹം ഉള്ളവരിൽ ഗ്ളൂക്കോസിന്റെ അളവ് കൂടുന്നത് മൂലം കിഡ്നിക്ക് ഗ്ളൂക്കോസ് ആഗിരണം ചെയ്യാൻ കഴിയാതെ വരും. ഇതു മൂലം അമിത മൂത്ര ശങ്കയുണ്ടാകും.  ഇതിനാൽ തന്നെ അമിതമായി ദാഹം ഉണ്ടാകുകയും ചെയ്യും.

ഓർക്കാനാവും ഛർദിലും

 പ്രമേഹം ഉള്ളവരിൽ കീറ്റോൺസ് അമിതമായി ഉത്പാദിപ്പിക്കുകയും, ഡയബറ്റിക് കീറ്റോഅസിഡോസിസ് എന്ന രോഗാവസ്ഥ ഉണ്ടാകും. ഇതുമൂലം ശാരീരിക അസ്വസ്ഥതകളും ഓർക്കാനാവും ഛർദിലും ഒക്കെ ഉണ്ടാകും 

മറ്റ് ലക്ഷണങ്ങൾ 

1) ശരീര ഭാരം കുറയും

2) കാഴ്ച ശക്തി കുറയും

3) മുറിവുകൾ ഉണങ്ങാൻ താമസം നേരിടും

4) കാലുകളിലും കൈകളിലും മരവിപ്പ് അനുഭവപ്പെടും

5) ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാകും

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News