Weight loss: ശരീരഭാരം വർധിക്കുന്നോ? ഉറക്ക പ്രശ്നങ്ങൾ നേരിടുന്നോ? അത്താഴം കഴിക്കുന്ന സമയം നിർണായകം

Benefits Of Having Early Dinner: രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ഇത് ക്രമേണ നിങ്ങളുടെ ശരീരത്തെ മുഴുവൻ ബാധിക്കുകയും ചെയ്യും.

Written by - Zee Malayalam News Desk | Last Updated : Aug 11, 2023, 03:09 PM IST
  • അത്താഴം ലഘുവായി തിരഞ്ഞെടുക്കുന്നത് നല്ല ഉറക്കവും ദഹനവും പ്രോത്സാഹിപ്പിക്കുകയും രക്തചംക്രമണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു
  • ഏറ്റവും അനുയോജ്യമായ അത്താഴ സമയം വൈകുന്നേരം ഏഴ് മണിക്ക് മുമ്പാണെന്ന് ആരോ​ഗ്യവിദ​ഗ്ധർ വ്യക്തമാക്കുന്നു
Weight loss: ശരീരഭാരം വർധിക്കുന്നോ? ഉറക്ക പ്രശ്നങ്ങൾ നേരിടുന്നോ? അത്താഴം കഴിക്കുന്ന സമയം നിർണായകം

തിരക്കുകൾക്കിടെ വൈകി ഭക്ഷണം കഴിക്കുന്നത് ശീലമായോ? എങ്കിൽ ഈ ശീലം ഉപേക്ഷിക്കേണ്ട സമയമായിരിക്കുന്നു. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ഇത് ക്രമേണ നിങ്ങളുടെ ശരീരത്തെ മുഴുവൻ ബാധിക്കുകയും ചെയ്യും. രാത്രി വൈകി അത്താഴം കഴിക്കുന്നത് ശരീരത്തെ പലവിധത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും.

നേരത്തെ അത്താഴം കഴിക്കുന്നതിന്റെ ഗുണങ്ങൾ: നേരത്തെ അത്താഴം കഴിക്കുന്നത് നിങ്ങളുടെ വിശപ്പ് ശമിപ്പിക്കുന്നതിനുമപ്പുറം ധാരാളം ഗുണങ്ങൾ നൽകുന്നു. നേരത്തെ അത്താഴം കഴിക്കുന്നത് ദഹനത്തെയും ഉറക്കത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും ഗുണപരമായി ബാധിക്കുന്നുവെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനും ഇതിന് സാധിക്കും.

അത്താഴത്തിന് ഏറ്റവും അനുയോജ്യമായ സമയം: ഉറക്ക തകരാറുകൾ പരിഹരിക്കുന്നത് ശ്രദ്ധാപൂർവം ആരോ​ഗ്യകരമായ അത്താഴം ശീലമാക്കണം. അത്താഴം ലഘുവായി തിരഞ്ഞെടുക്കുന്നത് നല്ല ഉറക്കവും ദഹനവും പ്രോത്സാഹിപ്പിക്കുകയും രക്തചംക്രമണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഏറ്റവും അനുയോജ്യമായ അത്താഴ സമയം വൈകുന്നേരം ഏഴ് മണിക്ക് മുമ്പാണെന്ന് ആരോ​ഗ്യവിദ​ഗ്ധർ വ്യക്തമാക്കുന്നു.

ALSO READ: Water Toxicity: ശുദ്ധജലം വിഷമായി മനുഷ്യനെക്കൊല്ലുന്ന അവസ്ഥ; അറിഞ്ഞിരിക്കണം ഹൈപോനാട്രേമിയയെക്കുറിച്ച്

കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നത് ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കുന്നു: നിരവധി ആരോഗ്യ വിദഗ്ധരും ഡോക്ടർമാരും ദിവസത്തിലെ ഏറ്റവും ലഘുവായ ഭക്ഷണം അത്താഴ സമയത്താണ് കഴിക്കേണ്ടതെന്ന് നിർദേശിക്കുന്നു. നിർഭാഗ്യവശാൽ, തിരക്കേറിയ ജീവിതശൈലി പലപ്പോഴും വിപരീത മാതൃകയിലേക്ക് നയിക്കുന്നു. പ്രഭാതഭക്ഷണം ലഘുവായതും അത്താഴം കൂടുതലുമാണ് കഴിക്കുന്നത്. ഈ സമീപനം അമിതവണ്ണം, ഹൃദ്രോഗ സാധ്യത, പ്രമേഹം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നത് ശ്രദ്ധിക്കേണ്ടതാണ്.

ഈ അപകടസാധ്യതകൾ ലഘൂകരിക്കുന്നതിന്, ഉറക്കസമയത്തിന് 2-3 മണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിക്കുന്നത് ശീലമാക്കുക. മികച്ച ആരോഗ്യത്തിന്, അത്താഴം വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് കഴിക്കുന്നത് ഉത്തമം എന്നാണ് 'ഹാർവാർഡ് മെഡിക്കൽ സ്‌കൂളിലെ' ഗവേഷണം സൂചിപ്പിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News