Heart Attack: ഈ മൂന്ന് ശീലങ്ങൾ നിങ്ങൾക്കുണ്ടോ? എങ്കിൽ ഹൃദയാഘാത സാധ്യത ഉറപ്പ്

Heart Attack: പതിവായി പുക വലിക്കുന്നവരിൽ ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുതലാണ്.

Written by - Zee Malayalam News Desk | Last Updated : Nov 12, 2023, 01:19 PM IST
  • പ്രായഭേദമന്യേ പലർക്കും ഹൃദയാഘാതം കാരണം ജീവൻ നഷ്ടമാകുന്നു.
  • ഹൃദയത്തിലേക്ക് രക്തം ശരിയായി ഒഴുകാതെ വരുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്.
  • ഹൃദയാഘാതത്തിനുള്ള ഏറ്റവും വലിയ അപകട ഘടകമാണ് അമിതഭാരം.
Heart Attack: ഈ മൂന്ന് ശീലങ്ങൾ നിങ്ങൾക്കുണ്ടോ? എങ്കിൽ ഹൃദയാഘാത സാധ്യത ഉറപ്പ്

തിരക്കുപിടിച്ച ജീവിത ശൈലിയും അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും കുട്ടികൾക്കും യുവാക്കൾക്കുമിടയിൽ ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. ചെറുപ്രായത്തിൽ ഹൃദയാഘാതം സംഭവിക്കുന്ന കേസുകൾ അടുത്തിടെയായി വർദ്ധിച്ചുവരികയാണ്. സാധാരണ വാർദ്ധക്യത്തിൽ ഉണ്ടാകാറുള്ള ഹൃദയപ്രശ്നങ്ങൾ ഇപ്പോൾ യുവാക്കളെയും ബാധിച്ചു തുടങ്ങിയിരിക്കുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 

പ്രായഭേദമന്യേ പലർക്കും ഹൃദയാഘാതം കാരണം ജീവൻ നഷ്ടമാകുന്നു. ഹൃദയത്തിലേക്ക് രക്തം ശരിയായി ഒഴുകാതെ വരുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. സിരകളിൽ കൊഴുപ്പ് അടിഞ്ഞുകൂടുമ്പോൾ ഹൃദയത്തിലേക്കുള്ള രക്തചംക്രമണം തകരാറിലാകും. ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്ന മൂന്ന് മോശം ശീലങ്ങൾ ആളുകൾക്ക് ഉണ്ടെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്. ഈ ശീലങ്ങൾ സമയബന്ധിതമായി മാറ്റിയാൽ, ഹൃദയാഘാത സാധ്യത കുറയ്ക്കാൻ കഴിയും.

ALSO READ: വേഗത്തിൽ കൊഴുപ്പ് കുറയ്ക്കാം... ശരീരഭാരം കുറയ്ക്കാം... ഉറങ്ങുന്നതിന് മുൻപ് കഴിക്കണം ഇവ

അമിതഭാരം

ഇന്നത്തെ കാലത്ത് അമിതഭാരം എന്ന പ്രശ്‌നം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവർ നിരവധിയാണ്. ഹൃദയാഘാതത്തിനുള്ള ഏറ്റവും വലിയ അപകട ഘടകമായി ആരോഗ്യ വിദഗ്ധർ കണക്കാക്കുന്നത് അമിതഭാരമാണ്. അമിതഭാരം മൂലം, ഉയർന്ന കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയവയുടെ സാധ്യത വർദ്ധിക്കുകയും ഈ അവസ്ഥകളെല്ലാം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ നിങ്ങളുടെ ഭാരം നിയന്ത്രിക്കുക.

ആസക്തിയും ഉത്കണ്ഠയും

പുകവലി, മദ്യപാനം തുടങ്ങിയ ആസക്തികൾ ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുമെന്ന് പല ഗവേഷണങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ധമനികളുടെ സങ്കോചത്തിനും ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയുന്നതിനും കാരണമാകും. അതിനാൽ പുകവലിക്കുന്നവരിൽ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇതുകൂടാതെ, സമ്മർദ്ദം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു.

ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം

ഉദാസീനമായ ജീവിതശൈലി നയിക്കുന്നവരിൽ ഹൃദയാഘാത സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. അതിനാൽ ദിവസവും വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. ശാരീരിക പ്രവർത്തനങ്ങൾ ഇല്ലാത്ത ആളുകളുടെ ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടും. ഇത് രക്തയോട്ടം മോശമാകുന്നതിനും ഹൃദയാഘാതത്തിനും ഇടയാക്കും. അതുകൊണ്ട് എല്ലാവരും ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും യോഗയോ വ്യായാമമോ ചെയ്യണം.

(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങളും വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് ഇത് അംഗീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News