ഉദ്ധാരണ പ്രശനങ്ങൾക്കുള്ള നല്ലൊരു പ്രതിവിധിയാണ് ബദാം

പൊതുവേ നട്സ് പുരുഷന്മാരുടെ ആരോഗ്യത്തിന് മികച്ചതാണ്.   ഇവയിൽ അടങ്ങിയിരിക്കുന്ന സിങ്ക് പുരുഷ ഹോര്‍മോണ്‍ ഉല്‍പാദനത്തിന് വളരെയധികം സഹായിക്കുമെന്നതാണ് ഇതിനുള്ള കാരണം.     

Last Updated : Oct 28, 2020, 01:02 PM IST
  • ബദാം മാത്രമല്ല അതിനോടൊപ്പം മുട്ടയും തേനും ഈ ഒറ്റമൂലിയിൽ ചേർക്കുന്നുണ്ട്. മുട്ടയിൽ നിറയെ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
  • സിങ്കും ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിന് കരുത്ത് പകരുന്നതിനും രക്തം വർധിപ്പിക്കുന്നതിനും മുട്ട വളരെ നല്ലതാണ്.
ഉദ്ധാരണ പ്രശനങ്ങൾക്കുള്ള നല്ലൊരു പ്രതിവിധിയാണ് ബദാം

ഇന്നത്തെ കാലത്ത് നിരവധി പുരുഷന്മാരെ അലട്ടുന്ന ഒന്നാണ് ഉദ്ധാരണ പ്രശ്നങ്ങൾ (Erection problems).  ഇത് ചിലപ്പോൾ പുരുഷ വന്ധ്യതയ്ക്കുള്ള പ്രശനമായും മാറാറുണ്ട്.  ഇതിന്റെയൊക്കെ പ്രധാന കാരണം എന്നു പറയുന്നത് ടെൻഷൻ, സ്ട്രൈസ്, ആത്മവിശ്വാസക്കുറവ് ഇവയൊക്കെയാണ്.  ഇത് മാറാൻ ചിലർ  നിരവധി മരുന്നുകളും ഉപയോഗിക്കാറുമുണ്ട്.  

ഈ പ്രശ്നത്തിന് പ്രധാനം വെറും ആരോഗ്യം മാത്രമല്ല അന്തരീക്ഷം, മാനസിക ആരോഗ്യം, പങ്കാളിയോടുള്ള അടുപ്പം ഇവയെല്ലാം പ്രധാനമാണ്.  ശരിക്കും പറഞ്ഞാൽ ഈ ഭാഗത്തേക്കുള്ള രക്തപ്രവാഹം കുറയുന്നതാണ് ഇതിന് കാരണം.  അതുകൊണ്ടുതന്നെ കണ്ണിൽക്കണ്ട മരുന്നുകളൊന്നും ഇതിന് വേണ്ടി കഴിക്കാതെ ഉദ്ധാരണത്തിന് (Erection problems). സഹായിക്കുന്ന ചില നാടൻ ഐറ്റത്തെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.  

Also read: ഈ പാനീയം കുടിക്കൂ.. വണ്ണവും വയറും പറപറക്കും..!

പൊതുവേ നട്സ് പുരുഷന്മാരുടെ ആരോഗ്യത്തിന് മികച്ചതാണ്.   ഇവയിൽ അടങ്ങിയിരിക്കുന്ന സിങ്ക് പുരുഷ ഹോര്‍മോണ്‍ ഉല്‍പാദനത്തിന് വളരെയധികം സഹായിക്കുമെന്നതാണ് ഇതിനുള്ള കാരണം. കൂടാതെ ബദാം (Almond) കഴിക്കുന്നത് കൊണ്ട് ഹൃദയാരോഗ്യത്തിനും രക്തം നല്ല രീതിയില്‍ പ്രവഹിയ്ക്കുവാനും ഇതു വഴി ഉദ്ധാരണ പ്രശ്‌നം (Erection problems). പരിഹരിയ്ക്കുവാനും സഹായിക്കും.  മാത്രമല്ല നല്ല കൊളസ്‌ട്രോള്‍ ഉല്‍പാദത്തിന് സഹായിക്കുന്ന ബദാം ഹൃദയത്തിന്റെ പമ്പിംഗ് പ്രവര്‍ത്തനങ്ങളേയും സഹായിക്കുന്നു. 

ബദാം മാത്രമല്ല അതിനോടൊപ്പം മുട്ടയും തേനും ഈ ഒറ്റമൂലിയിൽ ചേർക്കുന്നുണ്ട്.  മുട്ടയിൽ (Egg) നിറയെ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.  സിങ്കും ധാരാളം അടങ്ങിയിട്ടുണ്ട്.  ശരീരത്തിന് കരുത്ത് പകരുന്നതിനും രക്തം വർധിപ്പിക്കുന്നതിനും മുട്ട വളരെ നല്ലതാണ്.  

തേൻ (Honey) സെക്‌സ് താല്‍പര്യം ഉണര്‍ത്തുന്ന ഒരു ഭക്ഷണ വസ്തുവാണ്.   ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻസും സിങ്കുമെല്ലാം പുരുഷന് വളരെ നല്ലതാണ്.  ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ഊര്‍ജം നല്‍കുന്നു കൂടാതെ ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കി കരുത്തു നല്‍കുന്നു. തേൻ (Honey) ഹൃദയാരോഗ്യത്തിനെന്നപ്പോലെ ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കുന്നതിനും നല്ലതാണ്.  ഉദ്ധാരണത്തിനുള്ള ഔഷധമായിട്ടാണ് ആയുർവേദം പോലും തേനിനെ കണക്കാക്കുന്നത്.  

അതുപോലെ മറ്റൊന്നാണ് ബദാമിന്റെ പാൽ.  ഈ മരുന്ന് ഉണ്ടാക്കാൻ ബദാമിന്റെ പാൽ (Badam Milk) നിർബന്ധമാണ്.  ഒന്നുകിൽ വാങ്ങാം അല്ലെങ്കിൽ ബദാം കുതിർത്ത് വീട്ടിൽ ഉണ്ടാക്കാം.  ഈ മരുന്നിനായി ഒരുകപ്പ് ബദാം പാൽ വേണം.  കൂടാതെ ഒരു സ്പൂൺ തേനും ഒരു മുട്ടയുടെ മഞ്ഞയും ആവശ്യമാണ്.  ഇവ ബദാം പാലിൽ ചേർത്തിളക്കി രാത്രി കിടക്കുന്നതിന് മുൻപ് വേണം കുടിക്കാൻ.  ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മതി.  ഉദ്ധാരണശേഷി (Erection problems). വർധിപ്പിക്കുന്ന ഒരു മികച്ച മരുന്നാണിത്.  കൂടാതെ ശരീരത്തിന് കരുത്ത് നൽകുന്നതിനും ഇത് നല്ലതാണ്. 

Trending News