വീണ്ടും ഒരു വിഷുക്കാലം കൂടി വന്നെത്തി. കണിയൊരുക്കലും സദ്യയൊരുക്കുന്നതിനൊപ്പം പ്രധാനപ്പെട്ടതാണ് വിഷുക്കട്ട തയ്യാറാക്കൽ. പല നാട്ടിലും പല രീതിയില്‍ ആണ് വിഷുക്കട്ട തയ്യാറാക്കുന്നത്.
വിഷുവിന് ചിലയിടങ്ങളില്‍ വിഷുക്കട്ട തയ്യാറാക്കുന്നുണ്ടെങ്കിലും ഇതിന് പ്രത്യേകിച്ച് മധുരമോ ഉപ്പോ ഉണ്ടാവാറില്ല. കൂടുതലായും ശർക്കര പാനിക്കൊപ്പം വിഷുക്കട്ട കഴിക്കാവുന്നതാണ്. എല്ലാവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന വിഭവമാണ് വിഷുക്കട്ട.
വിഷുക്കട്ടയുടെ ചേരുവകൾ
ഉണക്കലരി - ഒരു കപ്പ്
തേങ്ങ ചിരവിയത് -രണ്ടെണ്ണം
ജീരകം -കാൽ ടീസ്പൂൺ
ചുക്കുപൊടി -കാൽ ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
ശർക്കര ഉരുക്കിയത് - 3 ക്യൂബ്
ആവശ്യത്തിന് വെളളം കൂടി എടുക്കുക.
തയ്യാറാക്കുന്ന വിധം
ഉണക്കലരി അര മണിക്കൂർ വെള്ളത്തിലിട്ട് കുതിർക്കുക. അരമണിക്കൂറിനുശേഷം അര് നല്ലപോലെ കഴുകി അതിലെ വെള്ളം കളയുക. തുടർന്ന് തേങ്ങ പിഴിഞ്ഞ് ഒന്നാം പാലും രണ്ടാം പാലും മൂന്നാം പാലും എടുക്കുക. ശേഷം അരി നല്ലപോലെ രണ്ടര കപ്പ് മൂന്നാം പാലിൽ വേവിക്കുക. അരി വെന്ത് വെള്ളം വറ്റിയാൽ ഇതിലേക്ക് രണ്ടാം പാൽ ചേർത്തിളക്കുക. ഇനി ഇതിലേക്ക് പാകത്തിന് ഉപ്പും ചുക്കുപൊടിയും ജീരകവും ചേർത്ത് ഇളക്കുക. . തേങ്ങാപ്പാൽ വറ്റിയാൽ ഇതിലേക്ക് കട്ടിയുള്ള ഒന്നാം പാൽ കൂടി ചേർത്ത് നന്നായി കുറുക്കി ഇളക്കുക. ഇളക്കുമ്പോൾ തന്നെ ഒരു നുള്ള് ജീരകവും ചേർക്കണം. ഇനി ഇത് നല്ലരീതിയിൽ കുറുകിയാൽ വെളിച്ചെണ്ണ തടവിയ ഒരു പാത്രത്തിലേക്ക് മാറ്റി ചൂട് മാറാൻ വയ്ക്കുക. വിഷുക്കട്ട റെഡി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA