Weight Loss: ശരീരഭാരം കുറയ്ക്കാൻ മികച്ചത്; അറിയാം കയ്പ്പക്കയുടെ അത്ഭുത ​ഗുണങ്ങൾ

Bitter Gourd For Weight Loss: പ്രമേഹ ചികിത്സയ്ക്കും ശരീരഭാരം കുറയ്ക്കുന്നതിനും ഉൾപ്പെടെ നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ കയ്പ്പക്കയ്ക്ക് ഉണ്ട്. ഇതിൽ മികച്ച അളവിൽ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹനത്തിനും മികച്ചതാണ്.

Written by - Zee Malayalam News Desk | Last Updated : Sep 21, 2023, 08:57 AM IST
  • രക്തത്തിലെ ഇൻസുലിൻ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നതിനാൽ പ്രമേഹരോഗികൾക്ക് കയ്പ്പക്ക കഴിക്കുന്നത് ഉത്തമമാണ്
  • പ്രമേഹരോഗികൾ, രാവിലെ വെറും വയറ്റിൽ ചെറിയ അളവിൽ കയ്പ്പക്ക ജ്യൂസ് കഴിക്കുന്നത് നല്ലതാണ്
  • രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവിനെ കുറയ്ക്കാൻ സഹായിക്കുന്ന ചരാന്റിൻ എന്ന പദാർഥം ഇതിൽ അടങ്ങിയിരിക്കുന്നു
Weight Loss: ശരീരഭാരം കുറയ്ക്കാൻ മികച്ചത്; അറിയാം കയ്പ്പക്കയുടെ അത്ഭുത ​ഗുണങ്ങൾ

കയ്പ്പക്കയുടെ കയ്പേറിയ രുചി കാരണം വലിയ ജനപ്രിയമല്ലാത്ത പച്ചക്കറിയാണിത്. ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഏറ്റവും പോഷക സാന്ദ്രമായ പച്ചക്കറികളിൽ ഒന്നാണിത്. പ്രമേഹ ചികിത്സയ്ക്കും ശരീരഭാരം കുറയ്ക്കുന്നതിനും ഉൾപ്പെടെ നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ കയ്പ്പക്കയ്ക്ക് ഉണ്ട്. ഇതിൽ മികച്ച അളവിൽ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹനത്തിനും മികച്ചതാണ്.

പ്രമേഹ ചികിത്സ: രക്തത്തിലെ ഇൻസുലിൻ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നതിനാൽ പ്രമേഹരോഗികൾക്ക് കയ്പ്പക്ക കഴിക്കുന്നത് ഉത്തമമാണ്. പ്രമേഹരോഗികൾ, രാവിലെ വെറും വയറ്റിൽ ചെറിയ അളവിൽ കയ്പ്പക്ക ജ്യൂസ് കഴിക്കുന്നത് നല്ലതാണ്. രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവിനെ കുറയ്ക്കാൻ സഹായിക്കുന്ന ചരാന്റിൻ എന്ന പദാർഥം ഇതിൽ അടങ്ങിയിരിക്കുന്നു.

നാരുകളാൽ സമ്പുഷ്ടം: കയ്പ്പക്കയിൽ അടങ്ങിയിരിക്കുന്ന ലയിക്കുന്ന നാരുകൾ ദഹനത്തെ മികച്ചതാക്കാനും കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നാനും സഹായിക്കുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിൽ നിന്ന് നിങ്ങളെ തടയുന്നു. ഇത് ശരീരഭാരം കുറയാൻ സഹായിക്കും.

കാൻസർ വിരുദ്ധ ഗുണങ്ങൾ: കാൻസർ വിരുദ്ധ ഗുണങ്ങളുള്ള സംയുക്തങ്ങൾ കയ്പ്പക്കയിൽ ഉണ്ടെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നു. ആമാശയം, വൻകുടൽ, ശ്വാസകോശം, നാസോഫറിനക്സ് എന്നിവയിൽ കാൻസർ കോശങ്ങളെ ഇല്ലാതാക്കുന്നതിന് കയ്പ്പക്ക സത്ത് ​ഗുണം ചെയ്യുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

ALSO READ: Diabetes: പ്രമേഹം കണ്ണുകൾക്കും വില്ലൻ; ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു: ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു ഭക്ഷണ ഘടകമാണ് കയ്പ്പക്ക. കുറഞ്ഞ കലോറിയും ഉയർന്ന നാരുകളുമാണ് കയ്പ്പക്കയിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഘടകങ്ങൾ. നാരുകൾ നിങ്ങളുടെ ദഹനവ്യവസ്ഥയിലൂടെ സാവധാനം കടന്നുപോകുന്നതിനാൽ വിശപ്പ് കുറയ്ക്കുകയും ദീർഘനേരത്തേക്ക് വയറുനിറഞ്ഞതായി തോന്നുകയും ചെയ്യുന്നു. തൽഫലമായി, കലോറി ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾക്ക് പകരമായി കയ്പ്പക്ക കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

ദഹനത്തെ സഹായിക്കുന്നു: പച്ചക്കറികളിൽ കാണപ്പെടുന്ന ഏറ്റവും ശക്തമായ ആന്റിഓക്‌സിഡന്റുകളിൽ ഒന്നായ കുക്കുർബിറ്റാസിൻ അപകടകരമായ ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കാൻ ദഹനവ്യവസ്ഥയെ സഹായിക്കുന്നു. കൂടാതെ, ആൽക്കലൈൻ പച്ചക്കറിയായ കയ്പ്പക്ക, ദഹനം മെച്ചപ്പെടുത്തുകയും അമിതമായ ആമാശയത്തിലെ ആസിഡ് ഒഴിവാക്കി ആസിഡ് റിഫ്ലക്‌സ് ഒഴിവാക്കുകയും ചെയ്യുന്നു.

കൊളസ്ട്രോൾ മാനേജ്മെന്റ്: കയ്പക്കയുടെ ഏറ്റവും നിർണായകമായ ഒരു ഗുണം അത് കൊളസ്ട്രോൾ കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്തുകയും ചെയ്യുന്നു എന്നതാണ്. ഈ ​ഗുണങ്ങൾ രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവിനെ പ്രതികൂല പ്രത്യാഘാതങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ഹൃദയത്തിൽ അധിക കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News