Weight Loss: അമിതഭാരം അലട്ടുന്നുണ്ടോ? ദിവസവും ഈ 5 കാര്യങ്ങൾ ഒന്ന് ചെയ്ത് നോക്കൂ

Weight Loss Tips: ജീവിതശൈലിയിൽ മാറ്റം വരുത്തിയാൽ അമിതഭാരം വേഗത്തിൽ കുറയ്ക്കാൻ സാധിക്കും. 

Written by - Zee Malayalam News Desk | Last Updated : Sep 6, 2023, 01:35 PM IST
  • രാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളം വെറും വയറ്റിൽ കുടിയ്ക്കുന്നത് നല്ലതാണ്.
  • ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശം പുറന്തള്ളാൻ സഹായിക്കുന്നു.
  • ദിവസവും രാവിലെ യോഗ ചെയ്യുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.
Weight Loss: അമിതഭാരം അലട്ടുന്നുണ്ടോ? ദിവസവും ഈ 5 കാര്യങ്ങൾ ഒന്ന് ചെയ്ത് നോക്കൂ

ഇന്ന് പലരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് അമിത ഭാരം. ജീവിതശൈലിയാണ് ഇതിന് പ്രധാന കാരണം. തിരക്കേറിയ ജീവിത സാഹചര്യങ്ങളിൽ ശരിയായ രീതിയിൽ ശരീരത്തെ പരിചരിക്കാൻ പലർക്കും കഴിയാറില്ല. ജീവിതശൈലിയിൽ മാറ്റം വരുത്തിയാൽ അമിതഭാരം, കുടവയർ തുടങ്ങിയ പ്രശ്നങ്ങളിൽ നിന്ന് മോചനം നേടാൻ സാധിക്കും. 

നടത്തം, വ്യായാമം, ഭക്ഷണനിയന്ത്രണം തുടങ്ങിയവ അമിത ഭാരം കുറയ്ക്കാൻ സഹായിക്കും. എന്നാൽ എന്തൊക്കെ ചെയ്തിട്ടും ഫലം കാണാതെ നിരാശരായി ഇരിക്കുന്നവരുണ്ട്. അമിതഭാരം കൊളസ്ട്രോൾ, രക്തസമ്മർദ്ദം, പ്രമേഹം, ഹൃദയാഘാതം തുടങ്ങിയ രോഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഇവ അപകടകരമായ രോഗങ്ങളായതിനാൽ ഉടനടി ശരീരഭാരം കുറയ്ക്കേണ്ടത് ആവശ്യമാണ്. ഇതിനായി ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തണം. ദിവസവും ഉണരുമ്പോൾ ഈ അഞ്ച് കാര്യങ്ങൾ ചെയ്താൽ വൈകാതെ തന്നെ ഫലം കണ്ടുതുടങ്ങും.

ALSO READ: ചമോമൈൽ ചായ കുടിക്കാം, നിരവധിയാണ് ​ഗുണങ്ങൾ

എന്നും രാവിലെ എഴുന്നേൽക്കുമ്പോൾ ഒരു ഗ്ലാസ് ചൂടുവെള്ളം വെറും വയറ്റിൽ കുടിയ്ക്കുന്നത് വളരെ നല്ലതാണ്. ഇതിലേക്ക് അൽപ്പം നാരങ്ങാനീരും തേനും ചേർക്കുന്നത് കൂടുതൽ ​ഗുണം ചെയ്യും. ദിവസവും ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശം പുറന്തള്ളാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. 

ദിവസവും രാവിലെ യോഗ ചെയ്യുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. ദിവസവും അരമണിക്കൂർ യോഗ ചെയ്യുന്നത് 270-280 കലോറി എരിച്ചുകളയുമെന്ന് കണക്കാക്കപ്പെടുന്നു. പ്രോട്ടീൻ സമ്പുഷ്ടമായ പ്രഭാതഭക്ഷണം ദിവസം മുഴുവൻ നിങ്ങളെ ഉന്മേഷദായകവും ഊർജസ്വലവുമായി നിലനിർത്തും. പ്രോട്ടീൻ സമ്പുഷ്ടമായ പ്രഭാതഭക്ഷണത്തിന് ഒപ്പം മുട്ട കഴിക്കുക. ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ്. 

എല്ലാ ദിവസവും രാത്രി നേരത്തെ ഉറങ്ങുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതായത് നേരത്തെ ഉറങ്ങാനും നേരത്തെ എഴുന്നേൽക്കാനും ശീലിക്കണം. ദിവസവും 7-8 മണിക്കൂറെങ്കിലും ഉറങ്ങുക. ഇത് ശരീരത്തെ ഊർജ്ജസ്വലമാക്കി നിലനിർത്താൻ സഹായിക്കുന്നു. നമ്മൾ കുറച്ച് ഉറങ്ങുകയാണെങ്കിൽ, ഭക്ഷണം കൂടുതൽ കഴിക്കാനുള്ള സാധ്യതയുണ്ട്. തൽഫലമായി, ശരീരഭാരം വർദ്ധിക്കാൻ തുടങ്ങുന്നു. അതുകൊണ്ടാണ് ദിവസവും 7-8 മണിക്കൂർ നിർബന്ധമായി ഉറങ്ങണം എന്ന് പറയുന്നത്.

ദിവസവും രാവിലെ എഴുന്നേറ്റതിന് ശേഷം 7-8 മണിയോടെ സൂര്യപ്രകാശം ശരീരത്തിൽ പതിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. സൂര്യൻ നേരിട്ട് ചർമ്മത്തിൽ പതിക്കുമ്പോൾ ചർമ്മത്തിന് താഴെയുള്ള കൊഴുപ്പിന്റെ ഭൂരിഭാഗവും ഉരുകുന്നു.

(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല.) 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News