ശരീരത്തിൻറെ ഒരു പ്രധാന ഭാഗമാണ് കരൾ. ശരീരത്തിൻ്റെ ഏതാണ്ട് എല്ലാ പ്രവർത്തനങ്ങളും നിർവഹിക്കുന്നതിൽ കരൾ പ്രധാന പങ്ക് വഹിക്കുന്നു. ശരീരത്തിലെ വിഷ വസ്തുക്കളെ നീക്കം ചെയ്യുന്നതിൽ കരൾ വലിയ പങ്ക് വഹിക്കുന്നു. വാരിയെല്ലിന് താഴെ വയറിൻ്റെ വലതുഭാഗത്താണ് കരൾ സ്ഥിതി ചെയ്യുന്നത്. രക്തം കട്ടപിടിക്കുന്നത് നിയന്ത്രിക്കുന്നത് കരളിന് നിരവധി ഗുണങ്ങളുണ്ട്.
കരൾ ആരോഗ്യമുള്ളതാണെങ്കിൽ ശരീരത്തിൽ മറ്റ് പ്രശ്നങ്ങളുണ്ടാവില്ല. കരളിന് ചെറിയ പ്രശ്‌നമുണ്ടെങ്കിൽ പോലും ഇത് ശരീരത്തിൽ പ്രകടമായിരിക്കും. കണ്ണിന് മഞ്ഞനിറം, വിശപ്പില്ലായ്മ എന്നിവയാണ് കരൾ രോഗമുള്ളവരിൽ സാധാരണ കണ്ട് വരുന്ന ലക്ഷണങ്ങൾ. ഇതിന് പുറമെ കരളിന് എന്തെങ്കിലും സംഭവിച്ചാൽ ശരീരത്തിൽ പ്രോട്ടീൻ കുറയുകയും ദ്രാവകം രക്തത്തിൽ അടിഞ്ഞുകൂടാൻ തുടങ്ങുകയും ചെയ്യും. ഇവ പാദങ്ങളിലും കണങ്കാലുകളിലും അടിഞ്ഞുകൂടുകയും വീക്കമുണ്ടാക്കുകയും ചെയ്യുന്നു. എന്തൊക്കെയാണ് കരൾ രോഗത്തിൻറെ ലക്ഷണങ്ങൾ, പരിശോധിക്കാം.
നാഡീസംബന്ധമായ
കാലുകളിലെ ചുവപ്പ് അപകടകരമായ കരൾ രോഗത്തിനെയാണ് സൂചിപ്പിക്കുന്നത്. ഇവയെ സ്പൈഡർ ആൻജിയോമസ് എന്ന് വിളിക്കുന്നു.
കാലിൽ ചൊറിച്ചിൽ
വ്യക്തമായ കാരണമൊന്നുമില്ലാതെ പാദങ്ങളിൽ സ്ഥിരമായി ചൊറിച്ചിൽ ഉണ്ടാകുന്നത് കരൾ രോഗത്തിൻറെ ലക്ഷണമാകാം. കരൾ രോഗമുണ്ടെങ്കിൽ, ശരീരത്തിലെ ബിലിറൂബിൻ്റെ അളവ് വർദ്ധിക്കുന്നതിനാൽ ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാകും.
കാലുകൾ മരവിക്കും
കാരണമൊന്നുമില്ലാതെ നിങ്ങളുടെ പാദങ്ങൾ മരവിക്കുന്നുണ്ടെങ്കിലും അത് കരൾ രോഗ ലക്ഷണമാകാം. ഇത് ശരീരത്തിലെ രക്തപ്രവാഹത്തെ ബാധിക്കും. കൈകളിലും കാലുകളിലും ഇത് വഴി തണുപ്പ് ഉണ്ടാകും.
മറ്റ് ലക്ഷണങ്ങൾ
- ചർമ്മത്തിൻ്റെയും കണ്ണുകളുടെയും മഞ്ഞനിറം
- ക്ഷീണം, മടുപ്പ്
- വിശപ്പില്ലായ്മ, ഛർദ്ദി
- വയറുവേദന ശരീര വീക്കം
ഈ ലക്ഷണങ്ങൾ ഓരോ വ്യക്തിക്കും വ്യത്യസ്തമാകാം. നിങ്ങൾക്ക് ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ ഡോക്ടറുടെ സേവനം തേടാം. ഇതിനൊപ്പം എല്ലാത്തരത്തിലുമുള്ള ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുകയും വേണം. ഇത് കൂടാതെ ശ്രദ്ധിക്കേണ്ട മറ്റു ചില കാര്യങ്ങളുണ്ട്.
- മദ്യപാനം കുറയ്ക്കുക
- ഹെപ്പറ്റൈറ്റിസ് വാക്സിനേഷൻ എടുക്കുക.
- ആരോഗ്യകരമായ ഭക്ഷണം
- ദൈനംദിന വ്യായാമം ഉണ്ടാവണം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.