സ്റ്റേജ് പരിപാടിക്കിടെ വസ്ത്രം പണി നൽകിയ 5 സെലിബ്രേറ്റികൾ ഇവരാണ്; ആ സാഹചര്യത്തെ ഇവർ എങ്ങനെ നേരിട്ടെന്നാണ് പ്രധാനം

ഇവർക്ക് സംഭവിക്കുന്ന അബദ്ധങ്ങൾ ഭൂരിഭാഗവും അവരുടെ വസ്ത്രധാരണത്തിലെ പിഴവുകളാണ്.

Written by - Zee Malayalam News Desk | Last Updated : Jan 4, 2022, 03:32 PM IST
  • സെലിബ്രേറ്റികൾക്ക് പറ്റുന്ന അബദ്ധങ്ങൾ ചുരുങ്ങിയ നിമിഷങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
  • ഇവർക്ക് സംഭവിക്കുന്ന അബദ്ധങ്ങൾ ഭൂരിഭാഗവും അവരുടെ വസ്ത്രധാരണത്തിലെ പിഴവുകളാണ്.
  • അത്തരത്തിൽ 5 സെലിബ്രേറ്റികൾക്ക് സംഭവിച്ച അമേളിയും അത് എങ്ങനെ അവർ തരണം ചെയ്തതതെന്ന് നമ്മുക്ക് നോക്കാം
സ്റ്റേജ് പരിപാടിക്കിടെ വസ്ത്രം പണി നൽകിയ 5 സെലിബ്രേറ്റികൾ ഇവരാണ്; ആ സാഹചര്യത്തെ ഇവർ എങ്ങനെ നേരിട്ടെന്നാണ് പ്രധാനം

സെലിബ്രേറ്റികൾക്ക് പറ്റുന്ന അബദ്ധങ്ങൾ ചുരുങ്ങിയ നിമിഷങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇവർക്ക് സംഭവിക്കുന്ന അബദ്ധങ്ങൾ ഭൂരിഭാഗവും അവരുടെ വസ്ത്രധാരണത്തിലെ പിഴവുകളാണ്. അത്തരത്തിൽ 5 സെലിബ്രേറ്റികൾക്ക് സംഭവിച്ച അമേളിയും അത് എങ്ങനെ അവർ തരണം ചെയ്തതതെന്ന് നമ്മുക്ക് നോക്കാം

മിലി സൈറസ് 

ഇപ്പോൾ സെലിബ്രേറ്റികൾക്ക് പറ്റിയ അബദ്ധങ്ങളിൽ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്ന മിലി സൈറസിന്റേതാണ്. 2022 ന്യൂ ഇയർ രാവിൽ സ്റ്റേജ് ഷോയ്ക്കിടെയാണ് ഗായികയ്ക്ക് അബദ്ധം പറ്റിയത്. ഷോയ്ക്കിടെ ഗായിക ധരിച്ച മേൽവസ്ത്രം ഊർന്ന് താഴേക്ക് പോയി. പെട്ടെന്ന് മിലി തന്റെ കൈകൊണ്ട് വസ്ത്രം താൽക്കാലികമായി ഭദ്രമാക്കുകയും തിരഞ്ഞ് സ്റ്റേജിന്റെ പിൻഭാഗത്ത് പോയി. എന്നാൽ ഇതിൽ എല്ലാം പ്രധാനം എന്തെന്നാൽ, ഇങ്ങനെയൊക്കെ സംഭവിച്ചിട്ടും ഗായിക താൻ പാടുന്നത് ഒരു നിമിഷം പോലും നിർത്തിയില്ല.  ശേഷം ഒരു ചുവപ്പ് നിറത്തിലുള്ള ബ്ലേസർ ധരിച്ചെത്തി മിലി തന്റെ പരിപാടി തുടരുകയായിരുന്നു.

ALSO READ : സ്റ്റേജ് ഷോയ്ക്കിടെ പോപ്പ് ഗായികയുടെ മേൽവസ്ത്രം ഊരി പോയി; ശേഷം സംഭവിച്ചത്...

ഗിഗി ഹാദിദ്

ഏത് സാഹചര്യവും പോസിറ്റീവായി നേരിടണമെന്നതിനുള്ള ഒരു ഉദ്ദാഹരണമാണ് ഗിഗി ഹാദിദ് എന്ന മോഡലിന്റെ അനുഭവത്തിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. 2021 മാർക്ക് ജേക്കബ്സ് സ്പ്രിങ് ഫാഷൻ ഷോയിൽ പങ്കെടുത്ത മോഡൽ റാമ്പ് വോക്കിന് തൊട്ടുമുമ്പായി തന്റെ ചെരിപ്പിന്റെ ഹീൽ പൊട്ടി പോയതായി കണ്ടെത്തി. തുടർന്ന മോഡൽ ചെരിപ്പൊന്നും ധരിക്കാതെ നഗ്നപാദത്തിലൂടെ റാമ്പ് വോക്ക് നടത്തുകയായിരുന്നു. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Gigi Hadid (@gigihadid)

കാർഡി ബി 

ടെന്നീസ്സീസ് ബൊന്നാരൂ മ്യൂസിക് ഫെസ്റ്റിവലിനിടെയാണ് പോപ്പ് ഗായിക കാർഡി ബിക്ക് അബദ്ധം പറ്റുന്നത്. സ്റ്റേജിൽ പ്രകടനം നടത്തുന്നതിനിടെ ഗായികയുടെ ജംമ്പ് സ്യൂട്ട് ഊരി പോകുവായിരുന്നു. ഉടൻ തന്നെ ജംമ്പ് സ്യൂട്ട് പിടിച്ചെടുത്ത കാർഡി ബി ഒരു തോർത്ത് പോലെ അരയ്ക്ക് ചുറ്റകും ചെയ്തു. 

ALSO READ : പുഷ്പയുടെ പ്രൊമോഷനിടെ രശ്മിക മന്ഥാനയ്ക്ക് പറ്റിയ അബദ്ധം!!! ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

നിക്കി മിനാജ്

2014 എംടി വിയുടെ മ്യൂസിക് അവർഡ് ഷോയ്ക്കിടെയാണ് അമേരിക്കൻ ഗായികയ്ക്ക് അബദ്ധം പറ്റിയത്. പ്രമുഖ ഗായകരായ ജെസ്സി ജെ അരിയാന ഗ്രാൻഡെ എന്നിവർക്കൊപ്പമുള്ള ഷോയ്ക്കിടെ നിക്കി മിനാജ് ധരിച്ചിരുന്ന വസ്ത്രം നെടുകെ കീറുകയായിരുന്നു. ഉടൻ തന്നെ ഗായിക തന്റെ കൈകൾ ഉപയോഗിച്ച് വസ്ത്രം ചേർത്ത് പിടിച്ച് ബാക്കി പരിപാടി തുടരുകയായിരുന്നു. 

ALSO READ : Oops... കാറ്റിൽ പറന്ന് ജാൻവിയുടെ ഡ്രസ്സ്, video വൈറലാകുന്നു

ബിയോൺസ്

ന്യൂ യോർക്കിലെ ഒരു പരിപാടിക്കിടെയാണ് ബിയോൺസിന് ഇത്തരത്തിൽ വസ്ത്രത്തിൽ ഒരു പണി ലഭിക്കുന്നത്. പരിപാടിക്കിടെ ബിയോൺസ് ധരിച്ച സ്വിംസ്യൂട്ടിന്റെ താഴ് ഭാഗം കീറി തുടങ്ങിയിരുന്നു. എന്നാൽ അത് കൃത്യമായി താരം കൈകാര്യം ചെയ്ത താരം തന്റെ ഷോ തുടരുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News