PCOS: സ്ത്രീകൾ ഡയറ്റിൽ നിർബന്ധമായും ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണം

Foods For Hormone Balance: പിസിഒഎസിന്റെ ആഘാതം കുറയ്ക്കാൻ ഭക്ഷണക്രമം സഹായിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. പിസിഒഎസ് രോഗികളിൽ പലപ്പോഴും ഇൻസുലിൻ പ്രതിരോധം സംഭവിക്കാറുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jan 9, 2023, 06:21 PM IST
  • മുഖക്കുരു, മുടികൊഴിച്ചിൽ, ക്രമരഹിതമായ ആർത്തവം തുടങ്ങിയ പിസിഒഎസ് ലക്ഷണങ്ങളിൽ ടെസ്റ്റോസ്റ്റിറോണും ഡൈഹൈഡ്രോട്ടെസ്റ്റോസ്റ്റെറോണും ആണ് വില്ലനാകുന്നത്
  • പിസിഒഎസ് ഉള്ള ആളുകൾ അവരുടെ പോഷക ആവശ്യങ്ങൾക്ക് അനുയോജ്യമായ ഭക്ഷണം കഴിക്കണം
  • ആരോഗ്യകരമായ ഭാരം നിലനിർത്തുകയും മികച്ച ഇൻസുലിൻ അളവ് പ്രോത്സാഹിപ്പിക്കുകയും ചെയ്യണം
PCOS: സ്ത്രീകൾ ഡയറ്റിൽ നിർബന്ധമായും ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണം

പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) പ്രസവിക്കുന്ന പ്രായത്തിലുള്ള 10 സ്ത്രീകളിൽ ഒരാൾക്ക് അനുഭവപ്പെടുന്ന ഒരു സാധാരണ ആരോഗ്യപ്രശ്നമായി മാറിയിരിക്കുകയാണ്. പിസിഒഎസിന്റെ ആഘാതം കുറയ്ക്കാൻ ഭക്ഷണക്രമം സഹായിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. പിസിഒഎസ് രോഗികളിൽ പലപ്പോഴും ഇൻസുലിൻ പ്രതിരോധം സംഭവിക്കാറുണ്ട്. 40 വയസ്സിന് മുമ്പ്, പിസിഒഎസ് ഉള്ളവരിൽ 50 ശതമാനത്തിലധികം ആളുകൾക്ക് പ്രമേഹം അല്ലെങ്കിൽ പ്രീ-ഡയബറ്റിസ് ഉണ്ടാകുന്നു.

മുഖക്കുരു, മുടികൊഴിച്ചിൽ, ക്രമരഹിതമായ ആർത്തവം തുടങ്ങിയ പിസിഒഎസ് ലക്ഷണങ്ങളിൽ ടെസ്റ്റോസ്റ്റിറോണും ഡൈഹൈഡ്രോട്ടെസ്റ്റോസ്റ്റെറോണും ആണ് വില്ലനാകുന്നത്. പിസിഒഎസ് ഉള്ള ആളുകൾ അവരുടെ പോഷക ആവശ്യങ്ങൾക്ക് അനുയോജ്യമായ ഭക്ഷണം കഴിക്കുകയും ആരോഗ്യകരമായ ഭാരം നിലനിർത്തുകയും നല്ല ഇൻസുലിൻ അളവ് പ്രോത്സാഹിപ്പിക്കുകയും ചെയ്താൽ മെച്ചപ്പെട്ട ആരോ​ഗ്യം നേടാം.

ALSO READ: Heart Attack: ശൈത്യതരം​ഗം ഹൃദയത്തിന്റെ ആരോ​ഗ്യത്തെ ബാധിക്കുന്നതെങ്ങനെ?

പിസിഒഎസ് നിയന്ത്രിക്കുന്നതിനുള്ള ഏഴ് മികച്ച ഹോർമോൺ ബാലൻസിങ് ഭക്ഷണങ്ങൾ

മത്തങ്ങ വിത്തുകൾ: മുഖക്കുരു, മുടികൊഴിച്ചിൽ, മുഖത്തെ രോമ വളർച്ച എന്നീ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു. ഹോർമോൺ പ്രവർത്തനം നിയന്ത്രിക്കാൻ സഹായിക്കുന്ന അവശ്യ ഫാറ്റി ആസിഡുകളും മത്തങ്ങ വിത്തിൽ അടങ്ങിയിട്ടുണ്ട്.

തുളസി ചായ: ദിവസവും രണ്ട് കപ്പ് തുളസി ചായ കുടിക്കുന്നത് ​ഗുണം ചെയ്യും. ചെറിയ ചൂടോടെയോ തണുത്തതിന് ശേഷമോ തുളസി ചായ കുടിക്കുന്നത് നല്ലതാണ്.

ഫ്ളാക്സ് സീഡുകൾ: ഫ്ലാക്സ് സീഡുകൾ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് പിസിഒഎസിന്റെ ലക്ഷണങ്ങളെ ലഘൂകരിക്കാൻ സഹായിക്കും. ഫ്ലാക്സ് സീഡുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

സാൽമൺ: ഒമേഗ-3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ് സാൽമൺ മത്സ്യം. ടെസ്റ്റോസ്റ്റിറോൺ, വീക്കം, കൊളസ്ട്രോൾ എന്നിവ കുറയ്ക്കാൻ സഹായിക്കും. ഒമേഗ -3 കൊഴുപ്പുകൾ ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്തുന്നതിനും ആർത്തവത്തെ കൃത്യമാക്കുന്നതിനും സഹായിക്കുന്നു.

ALSO READ: Winter Diet For Lungs: കരളിന്റെ ആരോ​ഗ്യത്തിന് മികച്ച ഭക്ഷണങ്ങൾ; മികച്ച ആരോ​ഗ്യത്തിന് മറക്കാതെ കഴിക്കാം ഇവ

വാൽനട്ട്: വാൽനട്ട് കഴിക്കുന്നത് ആരോ​ഗ്യത്തിന് വളരെയധികം ​ഗുണം ചെയ്യും. സാലഡുകളിലും പുഡ്ഡിങ്ങുകളിലും വാൽനട്ട് ചേർത്ത് കഴിക്കുന്നത് രുചികരമാണ്.

മത്തി: ഒമേഗ -3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ് മത്തി. ഇത് ടെസ്റ്റോസ്റ്റിറോൺ കുറയ്ക്കുന്നതിനും ആർത്തവ ക്രമം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.

ബദാം: മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാൽ സമ്പുഷ്ടമായതിനാൽ, മുഖക്കുരു, മുഖത്തെ രോമങ്ങൾ തുടങ്ങിയ ലക്ഷണങ്ങളെ മാറ്റാൻ ബദാം കഴിക്കുന്നത് നല്ലതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News