World Pneumonia Day 2022: ലോക ന്യുമോണിയ ദിനം; ന്യുമോണിയയെക്കുറിച്ച് അവബോധം സൃഷ്ടിക്കാം, പ്രതിരോധിക്കാം

Symptoms of Pneumonia: ഫംഗസ് അണുബാധകൾ, ഇൻഫ്ലുവൻസ, കോവിഡ് -19 വൈറസ് പോലുള്ള വൈറൽ അണുബാധകൾ എന്നിവ ന്യുമോണിയയ്ക്ക് കാരണമാകുകയും ശ്വാസകോശത്തെ ബാധിക്കുകയും ചെയ്യും

Written by - Zee Malayalam News Desk | Last Updated : Nov 12, 2022, 11:03 AM IST
  • വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അവസ്ഥകളുള്ളവർക്കോ കോവിഡ് ​ഗുരുതരമായി ബാധിച്ചവർക്കോ ന്യുമോണിയ വരാം
  • പുകവലി, മദ്യപാനം, നിരോധിത മയക്കുമരുന്നുകളുടെ ഉപയോഗം എന്നിവയും ന്യുമോണിയ സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്
World Pneumonia Day 2022: ലോക ന്യുമോണിയ ദിനം; ന്യുമോണിയയെക്കുറിച്ച് അവബോധം സൃഷ്ടിക്കാം, പ്രതിരോധിക്കാം

ലോക ന്യുമോണിയ ദിനം 2022: വൈറസുകളോ ബാക്ടീരിയകളോ മൂലമുണ്ടാകുന്ന ശ്വാസകോശ അണുബാധയാണ് ന്യുമോണിയ. എല്ലാ പ്രായത്തിലുമുള്ള ആളുകളിലും ഇത് ബാധിക്കാൻ സാധ്യതയുണ്ട്. പ്രായമായവരിലോ കുട്ടികളിലോ ആണ് ഇത് കൂടുതൽ ​ഗുരുതരമാകുന്നത്. പ്രധാനമായും ബാക്ടീരിയ അണുബാധ മൂലമാണ് ന്യുമോണിയ സംഭവിക്കുന്നതെങ്കിലും, ഫംഗസ് അണുബാധകൾ അല്ലെങ്കിൽ ഇൻഫ്ലുവൻസ അല്ലെങ്കിൽ കോവിഡ് -19 വൈറസ് പോലുള്ള വൈറൽ അണുബാധകളും ന്യുമോണിയയ്ക്ക് കാരണമാകുകയും ശ്വാസകോശത്തെ ബാധിക്കുകയും ചെയ്യും. കോവിഡ്- 19 ബാധിച്ച മിക്ക ആളുകളും നേരിയ ലക്ഷണങ്ങൾ അനുഭവിക്കുമ്പോൾ, ചില രോഗികളിൽ ന്യുമോണിയ ഉൾപ്പെടെയുള്ള ഗുരുതരമായ സങ്കീർണതകളും ഉണ്ടാകുന്നു.

ഗുരുതരമായ, ജീവന് ഭീഷണിയായേക്കാവുന്ന ഈ ശ്വാസകോശ അണുബാധയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് എല്ലാ വർഷവും നവംബർ 12-ന് ലോക ന്യുമോണിയ ദിനമായി ആചരിക്കുന്നത്. ഗോറെഗാവിലെ എസ്ആർവി ഹോസ്പിറ്റൽസിലെ പൾമണോളജിസ്റ്റ് ഡോ.പ്രഭാകർ ഷെട്ടി ലോക ന്യുമോണിയ ദിനത്തിൽ, ഈ മാരകമായ അവസ്ഥയെക്കുറിച്ച് ബോധവൽക്കരണം ഉണ്ടാകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുന്നു. സമയബന്ധിതമായി ചികിത്സ ലഭിച്ചാൽ ഇത് പരിഹരിക്കാൻ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

ALSO READ: Prostate Cancer: അമ്പത് കഴിഞ്ഞ പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് കാൻസറിനുള്ള സാധ്യത കൂടുതൽ; പ്രതിരോധിക്കേണ്ടതെങ്ങനെയെന്ന് അറിയാം

ന്യുമോണിയയുടെ കാരണങ്ങൾ: ഇന്ത്യയിൽ, ന്യുമോണിയയുടെ ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ് ക്ഷയരോഗം (ടിബി). കെമിക്കൽ ഫാക്ടറികളിൽ ജോലി ചെയ്യുന്ന വ്യക്തികൾക്ക് ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സി‌ഒ‌പി‌ഡി) പോലുള്ള വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അവസ്ഥകളുള്ളവർക്കോ കോവിഡ് ​ഗുരുതരമായി ബാധിച്ചവർക്കോ ന്യുമോണിയ വരാം. പുകവലി, മദ്യപാനം, നിരോധിത മയക്കുമരുന്നുകളുടെ ഉപയോഗം എന്നിവയും ന്യുമോണിയ സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്. കുട്ടികളിൽ വേണ്ടത്ര പോഷകാഹാരക്കുറവ്, വീട്ടിലോ ജോലിസ്ഥലത്തോ മോശം വായുസഞ്ചാരം, എച്ച്ഐവി, അവയവം മാറ്റിവയ്ക്കൽ അല്ലെങ്കിൽ സ്വയം രോഗപ്രതിരോധ വൈകല്യങ്ങൾക്കുള്ള സ്റ്റിറോയിഡുകൾ അല്ലെങ്കിൽ മറ്റ് രോഗപ്രതിരോധ മരുന്നുകൾ എന്നിവയുടെ ഉപയോഗം എന്നിവയാണ് ന്യുമോണിയയ്ക്ക് കാരണമാകുന്ന മറ്റ് ഘടകങ്ങൾ.

ന്യുമോണിയയുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ: പനി, വിറയൽ, വിശപ്പില്ലായ്മ, മഞ്ഞയോ പച്ചയോ കലർന്ന കഫത്തോടുകൂടിയ ചുമ, ശ്വാസതടസ്സം എന്നിവ ന്യുമോണിയയുടെ ഏറ്റവും സാധാരണമായ ചില ലക്ഷണങ്ങളാണ്. മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കുക. ഈ അവസ്ഥയെ അവഗണിക്കുന്നത് ഒഴിവാക്കുകയും ശരിയായ ചികിത്സ ആരംഭിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. കൃത്യ സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന അണുബാധയാണ് ന്യുമോണിയ.

ALSO READ: Delhi Air Pollution: ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം; ചർമ്മരോ​ഗങ്ങൾ വർധിക്കുന്നു, ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

ന്യുമോണിയ രോഗനിർണയം: രക്തം, കഫം പരിശോധനകൾക്കൊപ്പം ന്യുമോണിയ രോഗനിർണയം നടത്തുന്നതിന് നെഞ്ചിന്റെ എക്സ്-റേ അല്ലെങ്കിൽ സിടി സ്കാൻ എടുക്കുന്നതും കൂടുതൽ വ്യക്തത നൽകും.

ന്യുമോണിയയ്ക്കുള്ള ചികിത്സ: സാധാരണഗതിയിൽ, ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ചാണ് ന്യുമോണിയ ചികിത്സ നടത്തുന്നത്. രോ​ഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ചികിത്സ തേടേണ്ടത് പ്രധാനമാണ്.

ന്യുമോണിയ പ്രതിരോധം: ഇൻഫ്ലുവൻസക്കെതിരെ ന്യൂമോകോക്കൽ വാക്സിനുകൾ എടുക്കുന്നത് ഈ അവസ്ഥയുടെ സാധ്യത കുറയ്ക്കും. അതിനാൽ, ഈ വാക്സിനേഷനുകൾ ഒഴിവാക്കരുത്. പുകവലി, മദ്യം, മയക്കുമരുന്ന് എന്നീ ലഹരികളുടെ ഉപയോഗം ഒഴിവാക്കുന്നത് ന്യുമോണിയ സാധ്യത കുറയ്ക്കും. സുപ്രധാന പോഷകങ്ങൾ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണക്രമം, ‌വ്യായാമം, പ്രമേഹ നിയന്ത്രണം എന്നിവ ന്യുമോണിയ സാധ്യത കുറയ്ക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News