World Sight Day : ഇന്ന് ലോക കാഴ്ച ദിനം; ഈ ഡിജിറ്റൽ ലോകത്ത് കണ്ണുകളെ സംരക്ഷിക്കാൻ ചില വഴികൾ

കണ്ണിന്റെ വിവിധ പ്രശ്‌നങ്ങള്‍ തടയുന്നതിനും ഭേദമാക്കാനാവാത്ത അന്ധത നിയന്ത്രിക്കുന്നതിനുമുള്ള പൊതുജന അവബോധം വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് ലോകാരോഗ്യ സംഘടന ലോക കാഴ്ചാ ദിനം ആചരിക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : Oct 14, 2021, 12:57 PM IST
  • എല്ലാ വർഷവും ഒക്ടോബർ മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണ് ലോക കാഴ്ച ദിനമായി ആചരിക്കുന്നത് .
  • കണ്ണിന്റെ വിവിധ പ്രശ്‌നങ്ങള്‍ തടയുന്നതിനും ഭേദമാക്കാനാവാത്ത അന്ധത നിയന്ത്രിക്കുന്നതിനുമുള്ള പൊതുജന അവബോധം വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് ലോകാരോഗ്യ സംഘടന ലോക കാഴ്ചാ ദിനം ആചരിക്കുന്നത്.
  • 'നിങ്ങളുടെ കണ്ണുകളെ സ്‌നേഹിക്കുക' എന്നതാണ് ഈ വര്‍ഷത്തെ ലോക കാഴ്ചാ ദിന സന്ദേശം.
  • ലാപ്‌ടോപ്പിനും മൊബൈലിനും ഏറെ പ്രാധാന്യമുള്ള ഈ കാലഘട്ടത്തിൽ നേത്ര സംരക്ഷണത്തിന് പ്രത്യേകം ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമാണ്.
World Sight Day : ഇന്ന് ലോക കാഴ്ച ദിനം; ഈ ഡിജിറ്റൽ ലോകത്ത് കണ്ണുകളെ സംരക്ഷിക്കാൻ ചില വഴികൾ

ഇന്ന് ലോക കാഴ്ച ദിനമാണ് (World Sight Day 2021) . എല്ലാ വർഷവും ഒക്ടോബർ മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണ് ലോക കാഴ്ച ദിനമായി ആചരിക്കുന്നത് .  കണ്ണിന്റെ (Eyes)വിവിധ പ്രശ്‌നങ്ങള്‍ തടയുന്നതിനും ഭേദമാക്കാനാവാത്ത അന്ധത നിയന്ത്രിക്കുന്നതിനുമുള്ള പൊതുജന അവബോധം വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് ലോകാരോഗ്യ സംഘടന (World Health Organization) ലോക കാഴ്ചാ ദിനം ആചരിക്കുന്നത്. 

'നിങ്ങളുടെ കണ്ണുകളെ സ്‌നേഹിക്കുക' എന്നതാണ് ഈ വര്‍ഷത്തെ ലോക കാഴ്ചാ ദിന സന്ദേശം. സ്‌കൂള്‍ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും കാഴ്ച പരിശോധന നടത്തി കാഴ്ച കുറവുള്ളവക്ക് കണ്ണടകള്‍ ഉറപ്പാക്കുക, തിമിരം, ഗ്ലോക്കോമ എന്നിവയ്ക്ക് പരിശോധനകള്‍ നടത്തുക, എല്ലാ പ്രമേഹ രോഗികളിലും ഡയബറ്റിക് റെറ്റിനോപ്പതിക്കുള്ള സ്‌ക്രീനിംഗ് നടത്തുക എന്നിവയാണ് കേരള സർക്കാർ ഈ ദിനം ആചരിക്കുമ്പോൾ ലക്ഷ്യമിടുന്നത്. 

ALSO READ: Covid & Suicide : കോവിഡ് കാലത്ത് കുട്ടികളിൽ ആത്മഹത്യ പ്രവണതകൾ വർധിച്ചുവെന്ന് പഠനം

ഈ ഡിജിറ്റൽ ലോകത്ത് കണ്ണിന് ഒരുപാട് ആയാസമുണ്ടാകുകയും, പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത വർധിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ ലാപ്‌ടോപ്പിനും മൊബൈലിനും ഏറെ പ്രാധാന്യമുള്ള ഈ  കാലഘട്ടത്തിൽ നേത്ര സംരക്ഷണത്തിന് പ്രത്യേകം ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമാണ്. അത്തിനുള്ള ചില വഴികൾ നോക്കാം.

ALSO READ: Olive Oil Benefits: ഒലിവ് ഓയില്‍ ദിവസവും മുഖത്ത് പുരട്ടിയാല്‍ കാണാം മാജിക്...!!

1) ഡിജിറ്റൽ ഉപകരണങ്ങൾ ദീർഘനേരം ഉപയോഗിക്കുമ്പോൾ  ആന്റി റിഫ്ലക്ടീവ് കോട്ടിംഗ്  ഉള്ള ഗ്ലാസ് നിർബന്ധമായും ഉപയോഗിക്കണം.

2) ഇടയ്ക്കിടെ കണ്ണുചിമ്മുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം, കണ്ണുകൾ വൃത്തിയായി സൂക്ഷിക്കാൻ ഇത് സഹായിക്കും.

3) നിങ്ങളുടെ കണ്ണുകൾക്ക് വിശ്രമം നൽകാൻ ശ്രദ്ധിക്കണം, മാത്രമല്ല  ഒക്യുലർ പേശികൾക്ക് വിശ്രമം ലഭിക്കാൻ ഡിജിറ്റൽ ഉപകാരങ്ങളുടെ ഉപയോഗത്തിനിടയിൽ  ഇടയ്ക്കിടെ ഇടവേള എടുക്കുക

ALSO READ: Uncooked Vegetables: ഈ പച്ചക്കറികള്‍ വേവിക്കാതെ കഴിയ്ക്കുന്നത് ഏറെ അപകടകരം, മരണം വരെ സംഭവിക്കാം

4) ബുദ്ധിമുട്ട് ഒഴിവാക്കാൻ നിങ്ങൾക്ക് ചുറ്റുമുള്ളവെളിച്ചത്തിനനുസരിച്ച്  അനുസരിച്ച് ഡിജിറ്റൽ സ്ക്രീൻ ബ്രൈറ്റ്നെസ്സ് എപ്പോഴും ക്രമീകരിക്കുക.

5) 20:20:20 റൂൾ ഉപയോഗിച്ച് വ്യായാമം ചെയ്യാൻ ശ്രദ്ധിക്കുക. ഓരോ ഇരുപത് മിനിട്ടിലും 20 അടി അകലെ 20 സെക്കൻഡ് നോക്കിയിരിക്കുക.

6) വർഷത്തിൽ ഒരിക്കലെങ്കിലും നേത്ര പരിശോധനയ്ക്ക് വിധേയരാകുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News