Health tips: രാവിലെ ഒരിക്കലും ഈ തെറ്റുകള്‍ ചെയ്യരുത്; ആരോഗ്യം കഷ്ടത്തിലാകും!

Morning breakfast: രാവിലെയും വൈകുന്നേരവും ഭക്ഷണത്തിൽ ഓട്സ് ഉൾപ്പെടുത്തിയാൽ വയറ്റിൽ ഗ്യാസ് ഉണ്ടാകുന്നത് തടയാം.

Written by - Zee Malayalam News Desk | Last Updated : Jun 20, 2023, 10:42 AM IST
  • അസിഡിറ്റി ഒഴിവാക്കാൻ രാവിലെ ചായയിൽ ഇഞ്ചി ചേർത്ത് കുടിക്കാം.
  • പുഴുങ്ങിയ മുട്ട കഴിക്കുന്നതും വയറ്റിലെ പ്രശ്‌നങ്ങൾക്ക് ആശ്വാസം നൽകും.
  • രാവിലെ പച്ചക്കറികൾ കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്.
Health tips: രാവിലെ ഒരിക്കലും ഈ തെറ്റുകള്‍ ചെയ്യരുത്; ആരോഗ്യം കഷ്ടത്തിലാകും!

അസിഡിറ്റിയും ഗ്യാസ് പ്രശ്‌നവും അനുഭവിക്കുന്ന നിരവധിയാളുകൾ നമുക്ക് ചുറ്റിനുമുണ്ട്. ഇതുമൂലം ഇവരുടെ സാധാരണ ദൈനംദിന പ്രവർത്തനങ്ങൾ പോലും ബുദ്ധിമുട്ടിലാകാറുണ്ട്. ഇന്നത്തെ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും കാരണമാണ് ഇത്തരം ആരോ​ഗ്യ പ്രശ്നങ്ങൾ സാധാരണമായി മാറിയിരിക്കുന്നത്. അതിനാൽ, നമ്മുടെ ആരോഗ്യം നശിപ്പിക്കുകയും അസിഡിറ്റി പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്ന ശീലങ്ങൾ ഉടൻ തന്നെ മാറ്റേണ്ടതുണ്ട്.

രാവിലെ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുമ്പോൾ തന്നെ ഒരു ​കപ്പ് ചായ കുടിക്കുന്ന ശീലം ഭൂരിഭാ​ഗം ആളുകൾക്കും, പ്രത്യേകിച്ച് മലയാളികൾക്കുണ്ട്. എന്നാൽ, വെറും വയറ്റിൽ ചായ കുടിക്കുന്നത് ആരോ​ഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വെറും വയറ്റിൽ ചായ കുടിക്കുന്നത് അസിഡിറ്റി പ്രശ്നങ്ങൾക്ക് കാരണമാകും. അസിഡിറ്റിയ്ക്ക് പുറമെ, പരിഭ്രാന്തി പോലെയുള്ള പ്രശ്നങ്ങൾക്കും ഇത് കാരണമായേക്കാം. 

ALSO READ: ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ ഈ പാനീയം കുടിക്കാം; തയ്യാറാക്കുന്ന വിധം ഇങ്ങനെ

ചായ മാത്രമല്ല, രാവിലെ വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത നിരവധി ഭക്ഷണ പദാർത്ഥങ്ങളുണ്ട്. ഇതിൽ എരിവുള്ള ഭക്ഷണം, ചൂടുള്ള കാപ്പി, എണ്ണമയമുള്ള ഭക്ഷണം, ചോക്ലേറ്റ് തുടങ്ങിയവ ഉൾപ്പെടുന്നു. ഈ വസ്തുക്കളും വെറും വയറ്റിൽ കഴിക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കണം. ചായ നിർബന്ധമുള്ളവർ അസിഡിറ്റിയെ കുറിച്ച് ഓർത്ത് പേടിക്കണ്ട. അസിഡിറ്റി ഒഴിവാക്കാൻ രാവിലെ ചായയിൽ ഇഞ്ചി ചേർത്ത് കുടിക്കാം. ഇത് അസിഡിറ്റി സാധ്യത കുറയ്ക്കാൻ സഹായിക്കും. 

രാവിലെയും വൈകുന്നേരവും ഭക്ഷണത്തിൽ ഓട്സ് ഉൾപ്പെടുത്തുന്നത് ആരോ​ഗ്യത്തിന് ​ഗുണകരമാണ്. ഇത് വയറ്റിൽ ഗ്യാസ് ഉണ്ടാകുന്നത് തടയുകയും ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യും. രാവിലെ പുഴുങ്ങിയ മുട്ട കഴിക്കുന്നതും വയറ്റിലെ പ്രശ്‌നങ്ങൾക്ക് ആശ്വാസം നൽകും. രാവിലെ പച്ചക്കറികൾ കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. അതുകൊണ്ട് രാവിലെ വെറും വയറ്റിൽ പച്ചക്കറികൾ പരമാവധി കഴിക്കാൻ ശ്രമിക്കുക.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. Zee News അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News