കര്‍ണാടകയില്‍ 19കാരിയായ യുവതി ലോകത്തിലെ ഏറ്റവും ഭാരമുള്ള കുഞ്ഞിന് ജന്മം നല്‍കി

കര്‍ണാടകയില്‍ പത്തൊമ്പത്കാരിയായ യുവതി ലോകത്തിലെ ഏറ്റവും ഭാരമേറിയ കുഞ്ഞിന് ജന്മം നല്‍കി .നന്ദിനി എന്ന്‍ പേരുള്ള യുവതി കര്‍ണാടകയിലെ ഹാസനില്‍ ഒരു സര്‍ക്കാര്‍ ആശുപത്രിയിലാണ് 6.8 കിലോഗ്രാം ഭാരമുള്ള കുട്ടിക്ക് ജന്മം നല്‍കിയത് .നന്ദിനിയുടെ ആദ്യ കുഞ്ഞാണിത്.

Last Updated : May 26, 2016, 05:40 PM IST
കര്‍ണാടകയില്‍ 19കാരിയായ യുവതി ലോകത്തിലെ ഏറ്റവും ഭാരമുള്ള കുഞ്ഞിന് ജന്മം നല്‍കി

ന്യൂഡല്‍ഹി :കര്‍ണാടകയില്‍ പത്തൊമ്പത്കാരിയായ യുവതി ലോകത്തിലെ ഏറ്റവും ഭാരമേറിയ കുഞ്ഞിന് ജന്മം നല്‍കി .നന്ദിനി എന്ന്‍ പേരുള്ള യുവതി കര്‍ണാടകയിലെ ഹാസനില്‍ ഒരു സര്‍ക്കാര്‍ ആശുപത്രിയിലാണ് 6.8 കിലോഗ്രാം ഭാരമുള്ള കുട്ടിക്ക് ജന്മം നല്‍കിയത് .നന്ദിനിയുടെ ആദ്യ കുഞ്ഞാണിത്.

കുഞ്ഞിന്‍റെ മാതാവിന് 94 കിലോഗ്രാം തൂക്കവും അഞ്ചടി ഒമ്പതിഞ്ച് പൊക്കവും ഉള്ളതിനാലും പ്രമേഹമുള്ളതിനാലും  ഡോക്റ്റര്‍മാര്‍ ആശങ്കയിലായിരുന്നു . ജന്മം നല്‍കിയാലും കുഞ്ഞിന് പ്രമേഹം ഉണ്ടാവാന്‍ സാധ്യതയുണ്ട് എന്നും വിദഗ്ധര്‍ വിലയിരുത്തിയിരുന്നു. 

എന്നാല്‍ എല്ലാ ആശങ്കകളും അസ്ഥാനത്താക്കി കുഞ്ഞ് തികഞ്ഞ ആരോഗ്യത്തോടെയിരിക്കുന്നു  എന്നാണ് റിപ്പോര്‍ട്ട്‌ .സാധാരണ കുഞ്ഞുങ്ങള്‍ക്ക് 3.4 കിലോ ഭാരമാമാണ് ഉണ്ടാകാറുള്ളത്. ഈ കുട്ടിക്ക് സാധാരണ കുട്ടികളേക്കാള്‍ ഇരട്ടി ഭാരമുണ്ട് .നിലവില്‍ 6.7 കിലോ ഭാരമുള്ള കുട്ടിയുടെ പേരിലാണ് ലോക റെക്കോര്‍ഡ്‌ നിലവിലുള്ളത്.

Trending News