ലോക പ്രമേഹ ദിനം 2016: രോഗ ലക്ഷണങ്ങളും തടയാനുള്ള വഴികളും

Last Updated : Nov 14, 2016, 02:45 PM IST
ലോക പ്രമേഹ ദിനം 2016: രോഗ ലക്ഷണങ്ങളും തടയാനുള്ള വഴികളും

ഇന്ന് ലോകത്തെമ്പാടും 250 ദശലക്ഷം പ്രമേഹരോഗികളുണ്ട്. ഒരു നിമിഷംപോലും പാഴാക്കാതെ ക്രിയാത്മകമായ പ്രതിരോധമാര്‍ഗങ്ങള്‍ ഉടനടി അവലംബിച്ചില്ലെങ്കില്‍ 2025 ആകുന്നതോടെ പ്രമേഹബാധിതര്‍ 380 ദശലക്ഷമാകുമെന്ന മുന്നറിയിപ്പാണ് ആരോഗ്യവിഭാഗം നല്‍കുന്നത്.

40.9 ദശലക്ഷം പ്രമേഹരോഗികളുള്ള ഇന്ത്യ പ്രമേഹത്തിന്‍റെ ലോകതലസ്ഥാനമെന്ന വിശേഷണത്തിന് അര്‍ഹമാണ്. അതില്‍ 40 ലക്ഷം പ്രമേഹരോഗികളുള്ള കേരളം പ്രമേഹത്തിന്‍റെ തലസ്ഥാനമാണ്. പ്രമേഹം സാധാരണ അറിയപ്പെടുന്നത് നിശബ്ദനായ കൊലയാളി എന്ന പേരിലാണ്. 

ഇതിന്‍റെ രോഗ ലക്ഷണങ്ങളില്‍ പലതും പലപ്പോഴും നമ്മള്‍ അറിയാതെ പോകുന്നു എന്നതാണ് മലയാളികൾക്കിടയിൽ പ്രമേഹം വർധിക്കാനൊരു  കാരണം. രോഗം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയതിനു ശേഷം മാത്രമേ പലരും ഇത് മനസ്സിലാക്കാറുള്ളൂ. ആരോഗ്യ വിദഗ്ദരുടെ അഭിപ്രായ പ്രകാരം പ്രമേഹം പലപ്പോഴും അവിചാരിതമായിട്ടാണ് നിര്‍ണയിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ രോഗ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമായി വരുന്നു.

പ്രധാന രോഗ ലക്ഷണങ്ങള്‍ താഴെ പറയുന്നവയാണ്: 

* അമിതമായി ദാഹം അനുഭവപ്പെടല്‍. വെള്ളം കുടിച്ചാലും വായ് വരണ്ടിരിക്കുന്ന അവസ്ഥ. കലകളിലെ ജലാംശം വലിച്ചെടുത് മൂത്രത്തിലൂടെ പുറന്തള്ളുന്നത് മൂലം നിര്‍ജ്ജലീകരണം നടക്കുകയും ദാഹം കൂടുകയും ചെയ്യുന്നു. 

* ഭക്ഷണം കഴിച്ചാലും അതിയായ വിശപ്പ്. പഞ്ചസാര ഭക്ഷണത്തില്‍ നിന്നും കോശങ്ങളില്‍ എത്താത്തതു കൊണ്ട് വിശപ്പ് അടങ്ങാതെ വരികയും വീണ്ടും കഴിക്കാന്‍ തോന്നുകയും ചെയ്യുന്നു. 

* ഇടക്കിടെ മൂത്രമൊഴിക്കല്‍. വൃക്കകള്‍ക്ക് രക്തത്തിലുള്ള അമിത പഞ്ചസാരയെ വലിെച്ചടുക്കാനോ അരി ച്ചെ ടു ക്കാനോ കഴിയാതെ വരികയും അത് നിങ്ങളുടെ കലകളിലെ ജലാംശം വലിച്ചെടുത് മൂത്രത്തിലൂടെ പുറന്തള്ളുകയും ചെയ്യുന്നു. 

* പ്രമേഹത്തിനെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന ഘടകമാണ് വയറിലെ കൊഴുപ്പ്. ഇടുപ്പിന് 32 ഇഞ്ചില്‍ കൂടുതലുണ്ടെങ്കില്‍, ബ്ലഡ് ഷുഗര്‍ നിരക്ക് അടിക്കടി പരിശോധിക്കുന്നത് നന്നായിരിക്കും. 

5.കാഴ്ച ശക്തി മങ്ങല്‍. പഞ്ഞസാരയുടെ അമിതമായ പുറന്തള്ളല്‍,കണ്ണുകളിലെ കലകളില്‍ നിന്ന് ജലാംശം വലിച്ചെടുക്കാനും അത് മൂലം കാഴ്ച ശക്തി കുറയാനും കാരണമാകുന്നു. 

6  കഴുത്തില്‍ കറുത്ത പാടുകള്‍ പ്രത്യക്ഷപ്പെടുകയോ തൊലി കറുത്ത് പോകുകയോ ചെയ്യുക.

7.സ്ഥിരമായി അനുഭവപ്പെടുന്ന തളര്‍ച്ച, ക്ഷീണം 

8.പെട്ടെന്നുള്ള ഭാരക്കുറവ്. പഞ്ചസാരയുടെ അമിതമായ പുറന്തള്ളല്‍ ഭാരം കുറയാന്‍ കാരണമാകുന്നു. 

പ്രമേഹത്തെ തടയാന്‍  ചില പ്രധാനപ്പെട്ട വഴികള്‍ 

വൈകുന്തോരും മാറ്റാൻ പ്രയാസമുള്ള ആരോഗ്യപ്രശ്നമാണ് പ്രമേഹം. ഇതു തടയുന്നതിനായി ഭക്ഷണത്തിൽ ചില മാറ്റങ്ങൾ പ്രാവർത്തികമാക്കിയാൽ മാത്രം മതി. 

* ചായ

രാവിലെ എണിറ്റാല്‍ ആദ്യം നമ്മള്‍ ആവശ്യപ്പെടുന്നത് ഒരു കപ്പ്‌ ചായയാണ്. അത് കുടിച്ച ശേഷം കിട്ടുന്ന ഉന്മേഷം മറ്റൊന്നിനും പകരമാകില്ല. ഇതാ ഇപ്പോള്‍ ചായക്കു മറ്റൊരു ഗുണം കൂടിയുണ്ട്. ഇതിന് പ്രമേഹത്തെ തടയാൻ കഴിയും. ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിവുള്ള ടാനിൻ, കാറ്റെചിൻ തുടങ്ങിയവ ചായയിൽ അടങ്ങിയിട്ടുണ്ട്. 

* അമിതവണ്ണം ഒഴിവാക്കുക

വണ്ണം കൂടുതലായാല്‍ പെട്ടന്നുതന്നെ അതു കുറയ്ക്കുവാനും ശ്രമിക്കുക കാരണം എത്രയും വണ്ണം കുറയുന്നോ അത് പാൻക്രിയാസി ഇന്‍സുലിന്‍ ഉദ്പാദന ശേഷിയെ വര്‍ദ്ധിപ്പിക്കും അതുവഴി  പ്രേമെഹമുണ്ടാകാനുള്ള സാധ്യതയും കുറയും.

* പ്രാതൽ ഭക്ഷണം പ്രധാനം

പലപ്പോഴും സംഭവിക്കുന്നതാണ് തിരക്ക് കാരണം പ്രാതല്‍ ഭക്ഷണം ഒഴിവാക്കുന്നത്. പക്ഷെ അതു തെറ്റായ കാര്യമാണ്. പ്രാതല്‍ ഭക്ഷണം കഴിക്കാതിരുന്നാല്‍ രക്തത്തിലെ ഗ്ലൂക്കോസ് നിലയിൽ സാരമായ മാറ്റം വരും അതുവഴി പ്രമേഹമുണ്ടാകാനുള്ള സാധ്യതയും വര്‍ദ്ധിക്കും.

* നാരുകളുള്ള ഭക്ഷണം കഴിക്കണം.

പച്ചക്കറികളിലും പഴങ്ങളിലുമാണ് അധികം മധുരവും എണ്ണയും കൊഴുപ്പും അന്നജവുമില്ലാത്ത ധാരാളം നാരുകളുള്ളത്. അതുകൊണ്ട്തന്നെ പച്ചക്കറികളും പഴങ്ങളും കൂടുതല്‍ കഴിക്കുന്നത്‌ ആഹാരത്തില്‍ നിന്ന് ഷുഗറിന്‍റെ അംശമെടുക്കുന്നത് താമസമാക്കാന്‍ സഹായിക്കും അതുവഴി ഗ്ലൂക്കോസിന്‍റെ അളവ് ഉയരുകയുമില്ല.

* വ്യായാമം അനിവാര്യം

എല്ലാ ദിവസവും അര മണിക്കൂറെങ്കിലും വ്യായാമ ചെയുന്നത് പ്രമേഹത്തെ തടയാന്‍ സാധിക്കും. മാത്രമല്ല വ്യായാമം വഴി ഇന്‍സുലിന്‍ ശരീരത്തിന് ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ സാധിക്കും.

* പുകവലി പാടില്ല 

ടൈപ്പ് 2 പ്രേമെഹമുണ്ടാകാനുള്ള മറ്റൊരു നിര്‍ണായ ഘടകമാണ് പുകവലി. അതുകൊണ്ട്തന്നെ പുകവലി നിര്‍ത്തുന്നത് പ്രമേഹത്തെ തടയാനും നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.   

* പഴവർഗ്ഗങ്ങൾ

ഫൈബറിന്‍റെ അളവ് കൂടുതലുള്ള ആപ്പിൾ, മാമ്പഴം പോലുള്ള പഴവർഗ്ഗങ്ങൾ പ്രമേഹത്തെ ചെറുക്കാൻ ഏറെ സഹായിക്കും. നിത്യവും ഒരു ആപ്പിളോ, മാമ്പഴമോ കഴിക്കുന്നത് വളരെ ഉത്തമമാണ്. 

* കോവയ്ക്ക

പ്രമേഹത്തെ തടയാന്‍ പച്ചകറികള്‍ക്ക് സാധിക്കും പ്രത്യേകിച്ച് കോവയ്ക്ക. കോവയ്ക്കക്ക് പാൻക്രിയാസിലെ ബീറ്റകോശങ്ങളെ ഉത്തേജിപ്പിക്കാനും തുടർന്ന് കൂടുതൽ ഇൻസുലിൻ ഉൽപാദിപ്പിക്കാനും കഴിവുണ്ട്. 

* പാവയ്‌ക്ക

പ്രമേഹത്തെ തടുക്കാന്‍ കഴിയുന്ന ചില ഗുണങ്ങള്‍ പാവയ്‌ക്കയ്‌ക്കുണ്ട്‌. ചാരന്റൈയ്‌ന്‍, വിസിന്‍ തരക്തത്തിലെ പഞ്ചസാരകുറയ്‌ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളും ഇന്‍സുലിന്‌ സമാനമായ പോളിപെപ്‌റ്റൈഡ്‌ പി എ എന്ന സംയുക്തവും. പ്രമേഹരോഗത്തിന്‌ പാവയ്‌ക്ക ഉപയോഗിക്കുന്നതിന്‌ ശാസ്‌ത്രീയമായ പിന്തുണയുമുണ്ട്‌. നിരവധി പഠനങ്ങള്‍ പാവയ്‌ക്കയുടെ ഗുണങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്‌.

* നെല്ലിക്ക

വിറ്റമിന്‍ സിയുടെ കലവറയാണ് നെല്ലിക്ക. അതുകൊണ്ടുതന്നെ ശരീരത്തിന്‍റെ പൊതുവായ ആരോഗ്യത്തിന്‌ നെല്ലിക്ക വളരെയധികം ഗുണകരമാണ്‌. നെല്ലിക്കനീര്‌, പച്ചമഞ്ഞള്‍, എന്നിവ സമയമെടുത്ത്‌ ദിവസവും ഓരോ നേരം കഴിക്കുന്നത്‌ പ്രമേഹ രോഗികള്‍ക്ക്‌ ഉത്തമമായ മരുന്നാണ്.

ശരിയായ സമയത്ത് ചികിത്സകള്‍ തേടുന്നതോടൊപ്പം തന്നെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന ആഹാര ക്രമീകരണം തുടരുന്നതും പ്രമേഹം തടയാന്‍ വളരെയധികം സഹായകരമാകും. 

 

Trending News