കോവിഡ് കേസുകൾ കുറയുന്നു, നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ സംസ്ഥാനങ്ങളോട് കേന്ദ്രം - മാർ​ഗനിർദേശങ്ങൾ ഇങ്ങനെ

ആശുപത്രികൾ ഏത് സമയത്തും അടിയന്തര സേവനങ്ങൾക്ക് സജ്ജമായിരിക്കണമെന്നും കേന്ദ്രം നിർദേശിച്ചു.

Written by - Zee Malayalam News Desk | Last Updated : Feb 25, 2022, 05:23 PM IST
  • രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു.
  • കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് പരിഗണിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം.
  • സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് നിർദേശം നൽകി.
കോവിഡ് കേസുകൾ കുറയുന്നു, നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ സംസ്ഥാനങ്ങളോട് കേന്ദ്രം - മാർ​ഗനിർദേശങ്ങൾ ഇങ്ങനെ

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നതിനാൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സർക്കാർ നിർദേശം നൽകി. ആശുപത്രികൾ ഏത് സമയത്തും അടിയന്തര സേവനങ്ങൾക്ക് സജ്ജമായിരിക്കണമെന്നും കേന്ദ്രം നിർദേശിച്ചു. സാമ്പത്തിക പ്രവർത്തനങ്ങൾ വീണ്ടും തുറക്കുന്നത് അപകടസാധ്യത വിലയിരുത്തൽ അടിസ്ഥാനമാക്കി വേണം. സ്കൂളുകൾക്ക് ഹൈബ്രിഡ് മോഡൽ തുടരാനും കേന്ദ്രം ആവശ്യപ്പെട്ടു.

കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതിനാൽ സാമൂഹിക, കായിക, വിനോദ, അക്കാദമിക്, മതപരമായ പരിപാടികൾ, രാത്രി കർഫ്യൂ ഉൾപ്പെടെയുള്ള കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് പരിഗണിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടു. സാഹചര്യം സൂക്ഷ്മമായി വിശകലനം ചെയ്ത ശേഷം നിയന്ത്രണങ്ങളിൽ ഇളവ് വരുത്താം. 

മാസ്‌ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, കൈ ശുചിത്വം, അടച്ച സ്ഥലങ്ങളിൽ വായുസഞ്ചാരം എന്നിവ നിർബന്ധമാക്കുന്നത് തുടരണമെന്ന് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് നൽകിയ മാർഗനിർദ്ദേശങ്ങളിൽ പറയുന്നു. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പരിശോധനയും നിരീക്ഷണവും, ക്ലിനിക്കൽ മാനേജ്‌മെന്റ്, വാക്‌സിനേഷൻ തുടങ്ങിയവ കൃത്യമായി കൈകാര്യം ചെയ്യണമെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News