എഎപിയുമായി ധാരണയിലെത്താഞ്ഞതിനെ തുടര്‍ന്ന്‍ നവജോത് സിങ് സിദ്ദു പുതിയ പാര്‍ട്ടി രൂപീകരിച്ചു; 'ആവാസ് ഇ പഞ്ചാബ്' എന്നാണ് പേര് ‪‪

മുന്‍ ക്രിക്കറ്റ് താരവും ബി.ജെ.പി മുന്‍ എം.പിയുമായ നവജോത് സിംഗ് സിദ്ദു പുതിയ പാര്‍ട്ടി രൂപീകരിച്ചു. മുന്‍ ഹോക്കി താരവും എം.എല്‍.എയുമായ പര്‍ഗത് സിംഗുമായി ചേര്‍ന്നാണ് സിദ്ദു പാര്‍ട്ടി രൂപീകരിച്ചത്. ആവാസ് ഇ പഞ്ചാബ് എന്നാണ് സിദ്ദുവിന്‍റെ പാര്‍ട്ടിയുടെ പേര്.  പഞ്ചാബ് വിരുദ്ധരായ പാര്‍ട്ടികള്‍ക്കെതിരായ മുന്നേറ്റമാണ് പുതിയ പാര്‍ട്ടിയെന്ന് സിദ്ദുവിന്റെ ഭാര്യ നവജോത് കൗര്‍ പ്രതികരിച്ചു.

Last Updated : Sep 2, 2016, 05:01 PM IST
എഎപിയുമായി ധാരണയിലെത്താഞ്ഞതിനെ തുടര്‍ന്ന്‍ നവജോത് സിങ് സിദ്ദു പുതിയ പാര്‍ട്ടി രൂപീകരിച്ചു;  'ആവാസ് ഇ പഞ്ചാബ്' എന്നാണ് പേര് ‪‪

ജലന്ധര്‍: മുന്‍ ക്രിക്കറ്റ് താരവും ബി.ജെ.പി മുന്‍ എം.പിയുമായ നവജോത് സിംഗ് സിദ്ദു പുതിയ പാര്‍ട്ടി രൂപീകരിച്ചു. മുന്‍ ഹോക്കി താരവും എം.എല്‍.എയുമായ പര്‍ഗത് സിംഗുമായി ചേര്‍ന്നാണ് സിദ്ദു പാര്‍ട്ടി രൂപീകരിച്ചത്. ആവാസ് ഇ പഞ്ചാബ് എന്നാണ് സിദ്ദുവിന്‍റെ പാര്‍ട്ടിയുടെ പേര്.  പഞ്ചാബ് വിരുദ്ധരായ പാര്‍ട്ടികള്‍ക്കെതിരായ മുന്നേറ്റമാണ് പുതിയ പാര്‍ട്ടിയെന്ന് സിദ്ദുവിന്റെ ഭാര്യ നവജോത് കൗര്‍ പ്രതികരിച്ചു.

എംപി സ്ഥാനം രാജി വെച്ചതിന് ശേഷം സിദ്ദു ആം ആദ്മി പാര്‍ട്ടിയിലേക്കോ കോണ്‍ഗ്രസിലേക്കോ പോകുമെന്ന് ഏറെ അഭ്യൂഹമുയര്‍ന്നിരുന്നു. ഈ അനിശ്ചിത്വത്തിന് വിരാമമിട്ടാണ് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് സിദ്ദു പുതിയ പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നത്.

സിദ്ദുവും പര്‍ഗത് സിംഗുമായി വ്യാഴാഴ്ച ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമായത്. ലുധിയാനയില്‍ നിന്നുള്ള സ്വതന്ത്ര എം.എല്‍.എമാരും സഹോദരന്‍മാരുമായ സിമാര്‍ജീത് സിംഗ് ബെയ്ന്‍സ്, ബല്‍വീന്ദര്‍ സിംഗ് ബെയ്ന്‍സ് എന്നിവരും പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടുണ്ട്. പാര്‍ട്ടി നേതൃത്വത്തിലെ അഴിമതി ചോദ്യം ചെയ്തതിന് ശിരോമണി അകാലി ദള്‍ പുറത്താക്കിയ എം.എല്‍.എയാണ് പര്‍ഗത് സിംഗ്.

അരുണ്‍ ജെയ്റ്റ്ലിക്കുവേണ്ടിയാണ് അമൃത്സര്‍ സീറ്റ് സിദ്ദുവില്‍ നിന്ന് എടുത്തുമാറ്റിയത്. തുടര്‍ന്ന് സിദ്ദുവിനെ രാജ്യസഭാ സീറ്റ് നല്‍കിയെങ്കിലും അദ്ദേഹം തൃപ്തനായിരുന്നില്ല. തുടര്‍ന്ന്‍ ബിജെപി എംപി സ്ഥാനം രാജിവെച്ചശേഷമാണ് സിദ്ദു പാര്‍ട്ടി വിട്ടത്. ഇതോടെ, സിദ്ധുവിനായി ആം ആദ്മിപാര്‍ട്ടിയും കോണ്‍ഗ്രസും വല വിരിച്ചിരുന്നെങ്കിലും സിദ്ദുവിന്‍റെ ഉപാധികള്‍ അംഗീകരിക്കാന്‍ ഇരു പാര്‍ട്ടികളും സമ്മതമല്ലായിരുന്നു. 

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആക്കണമെന്നും ഭാര്യയ്ക്കും സീറ്റ് നല്‍കണമെന്നും സിദ്ദു ആവശ്യപ്പെട്ടുവെന്നായിരുന്നു വാര്‍ത്ത. ഈ അഭ്യൂഹങ്ങള്‍ക്കെല്ലാം  വിരാമമിട്ടാണ് സിദ്ധുവിന്‍റെ പുതിയ പാര്‍ട്ടി പ്രഖ്യാപനം. ഔദ്യോഗിക പ്രഖ്യാപനം അടുത്തയാഴ്ച നടക്കും.

Trending News