മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പത്ത് വയസ്സുകാരനെ പോലീസ് അറസ്റ്റ്ചെയ്തു

മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പത്ത് വയസ്സുകാരനെ പോലീസ് അറസ്റ്റ്ചെയ്തു‍. ഡല്‍ഹി മാന്‍ഗോല്‍പുരിക്ക് സമീപം ഞായറാഴ്ചയുണ്ടായ സംഭവത്തില്‍ വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന  പെണ്‍കുട്ടിയെ  മിഠായി നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ്  10 വയസുക്കാരന്‍ വിളിച്ചു കൊണ്ടു പോയത്.

Last Updated : Jun 6, 2016, 12:56 PM IST
മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പത്ത് വയസ്സുകാരനെ പോലീസ് അറസ്റ്റ്ചെയ്തു

ന്യൂഡല്‍ഹി: മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പത്ത് വയസ്സുകാരനെ പോലീസ് അറസ്റ്റ്ചെയ്തു‍. ഡല്‍ഹി മാന്‍ഗോല്‍പുരിക്ക് സമീപം ഞായറാഴ്ചയുണ്ടായ സംഭവത്തില്‍ വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന  പെണ്‍കുട്ടിയെ  മിഠായി നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ്  10 വയസുക്കാരന്‍ വിളിച്ചു കൊണ്ടു പോയത്.

പെണ്‍കുട്ടിയ്ക്ക് വൈദ്യ പരിശോധനകള്‍ നടത്തി. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ പത്ത് വയസ്സുകാരന്‍ വിളിച്ചു കൊണ്ടു പോകുകയും ആളനക്കമില്ലാത്ത സ്ഥലത്തേക്ക്  കൂട്ടിക്കൊണ്ടു പോയി ഉപദ്രവിക്കുകയുമായിരുന്നു. കുഞ്ഞ് കരഞ്ഞ് ബഹളം വെച്ചപ്പോള്‍ ആണ്‍കുട്ടി ഭയന്ന് ഓടുകയും ചെയ്തു. കുഞ്ഞ് കരയുന്നത് കണ്ട് അവിടെയെത്തിയവര്‍ കാര്യം ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

Trending News