ന്യൂഡൽഹി: ഡൽഹിയിലും പരിസരപ്രദേശങ്ങളിലും അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നിരവധി വിമാനങ്ങൾ വെള്ളിയാഴ്ച വൈകുന്നേരം ഡൽഹി വിമാനത്താവളത്തിൽ നിന്ന് വഴിതിരിച്ചുവിട്ടു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ വിമാനം ഉൾപ്പെടെ 11 വിമാനങ്ങളാണ് മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ച് വിട്ടത്. രാജ്യതലസ്ഥാനത്തും പരിസര പ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും ഉണ്ടായതിനെത്തുടർന്നാണ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടത്. കാലാവസ്ഥ പ്രതികൂലമായതിനാൽ ചില വിമാനങ്ങൾ അഹമ്മദാബാദ്, ജയ്പൂർ, ലഖ്‌നൗ, ആഗ്ര എന്നിവിടങ്ങളിലേക്ക് വഴിതിരിച്ചുവിട്ടതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
Due to weather conditions in Delhi-NCR, several flights have been diverted to other airports: Airport sources
— ANI (@ANI) May 20, 2022
രാജ്യതലസ്ഥാനത്തെ മോശം കാലാവസ്ഥയെത്തുടർന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ വിമാനം ആഗ്രയിലേക്ക് തിരിച്ചുവിട്ടതായാണ് റിപ്പോർട്ട്. ഗുജറാത്തിലെ വഡോദരയിലെ ശ്രീ സ്വാമിനാരായണ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത ശേഷം ഡൽഹിയിലേക്ക് മടങ്ങുകയായിരുന്നു അദ്ദേഹം. വിമാന യാത്രക്കാർ പുതുക്കിയ യാത്രാവിവരങ്ങൾ അറിയുന്നതിനായി എയർലൈനുകളുമായി ബന്ധപ്പെടാൻ ഡൽഹി എയർപോർട്ട് അധികൃതർ ട്വിറ്ററിലൂടെ അറിയിച്ചു.
Kind attention to all our flyers! #BadWeather #Rain pic.twitter.com/qmhilwCw5m
— Delhi Airport (@DelhiAirport) May 20, 2022
ALSO READ: World AIDS Vaccine Day 2022: ലോക എയ്ഡ്‌സ് വാക്‌സിൻ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും
അതേസമയം, ഡൽഹിയിലും രാജ്യതലസ്ഥാനത്തിന്റെ മറ്റ് ചില ഭാഗങ്ങളിലും മഴ പെയ്തത് കനത്ത ചൂടിൽ നിന്ന് ആശ്വാസം നൽകി. മഴയും കാറ്റും കനത്ത ചൂടിന് കുറവ് വരുത്തിയിട്ടുണ്ട്. ശനിയാഴ്ച ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത മൂന്ന് ദിവസത്തേക്ക് മഴ തുടർന്നേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...