മുംബൈ: പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മാതാപിതാക്കൾ ശാസിച്ചതിനെ തുടർന്ന് മുംബൈയിൽ 15 വയസ്സുകാരി ആത്മഹത്യ ചെയ്തു. റിയ താക്കൂറാണ് മരിച്ചത്. എൻഎം ജോഷി മാർഗിലെ എംഎച്ച്‌എഡിഎ കോളനിയിലെ കെട്ടിടത്തിന്റെ ടെറസിൽ പത്താം ക്ലാസ് വിദ്യാർഥിനിയായ റിയ താക്കൂറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പെൺകുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പോലീസ് അറിയിച്ചു.
പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെട്ട് വെള്ളിയാഴ്ച രാത്രി പെൺകുട്ടിയുടെ മാതാപിതാക്കൾ കുട്ടിയെ ശകാരിച്ചിരുന്നു. കുട്ടിയുടെ പിതാവിന്റെ മൊഴി പോലീസ് എടുത്തു. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...