കശ്മീരില്‍ പാകിസ്ഥാന്‍ സ്വദേശിയടക്കം രണ്ട് ഹിസ്ബുള്‍ ഭീകരരെ സൈന്യം വധിച്ചു!

കശ്മീരിലെ കുല്‍ഗാമില്‍ രണ്ട് ഹിസ്ബുള്‍ മുജാഹുദ്ദീന്‍ ഭീകരെ സുരക്ഷാ സേന വധിച്ചു.കുല്‍ഗാമിലെ അറെ-മോഹന്‍പൊറ ഗ്രാമത്തില്‍ സുരക്ഷാ സേനയും 

Last Updated : Jul 5, 2020, 10:12 AM IST
കശ്മീരില്‍ പാകിസ്ഥാന്‍ സ്വദേശിയടക്കം രണ്ട് ഹിസ്ബുള്‍ ഭീകരരെ സൈന്യം വധിച്ചു!

ശ്രിനഗര്‍:കശ്മീരിലെ കുല്‍ഗാമില്‍ രണ്ട് ഹിസ്ബുള്‍ മുജാഹുദ്ദീന്‍ ഭീകരെ സുരക്ഷാ സേന വധിച്ചു.കുല്‍ഗാമിലെ അറെ-മോഹന്‍പൊറ ഗ്രാമത്തില്‍ സുരക്ഷാ സേനയും 
ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപെട്ടത്‌.

ഏറ്റുമുട്ടലില്‍ ഒരു ഓഫീസര്‍ അടക്കം മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്, ഇവര്‍ ശ്രിനഗറിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്.

Also Read:ഡോവല്‍ കളം നിറഞ്ഞ് കളിച്ചു;അന്തം വിട്ട് ലോകം!

രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ സ്ഥലത്ത് എത്തിയ സുരക്ഷാ സേന 
പ്രദേശത്ത് തിരച്ചില്‍ നടത്തുകയായിരുന്നു,ഈ സമയം ഒരു വീട്ടില്‍ ഒളിച്ചിരുന്ന ഭീകരര്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
 തുടര്‍ന്ന് സൈന്യം പ്രത്യാക്രമണം നടത്തുകയായിരുന്നു,കൊല്ലപ്പെട്ടവര്‍ ഹിസ്ബുള്‍ മുജാഹുദ്ദീന്‍ അംഗങ്ങളാണ്.

Also Read:രണ്ടും കല്‍പ്പിച്ച് ഇന്ത്യ;നിയന്ത്രണ രേഖയിലെ ഗ്രാമങ്ങളില്‍ ഭൂഗര്‍ഭ ബങ്കറുകളുടെ നിര്‍മ്മാണം തുടങ്ങി!

കൊല്ലപെട്ട രണ്ട് ഭീകരരില്‍ ഒരാള്‍ പാകിസ്ഥാന്‍ സ്വദേശിയാണ്,കൊല്ലപെട്ട ഭീകരരില്‍ നിന്ന് ആയുധങ്ങള്‍ സൈന്യം കണ്ടെടുത്തിട്ടുണ്ട്.

മേഖലയില്‍ സൈന്യം തിരച്ചില്‍ നടത്തുകയാണ്,കൂടുതല്‍ ഭീകര്‍ പ്രദേശത്ത് ഒളിച്ചിരിക്കുകയാണെന്ന രഹസ്യവിവിരം സുരക്ഷാ സേനയ്ക്ക് ലഭിച്ചിട്ടുണ്ട്.
കശ്മീര്‍ താഴ്വരയില്‍ സുരക്ഷാ സേന അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്,

More Stories

Trending News