Gandhi Nagar : എന്തോ ശബ്ദം കേട്ട സെക്യൂരിറ്റി ജീവനക്കാരൻ പുറത്തേക്ക് ഇറങ്ങി നോക്കാഞ്ഞത് ഭാഗ്യമായി. നോക്കി പുറത്ത് ഇറങ്ങിയിരുന്നെങ്കിൽ ഹോട്ടലിൽ അതിഥിയായി എത്തിയ ആളെ കണ്ട് Security ജീവനക്കാരന് ശരിക്കും ഭയന്ന് വലതും സംഭവിച്ചേനെ. അതിഥി വേറെ ആരുമല്ല കാട്ടിൽ നിന്ന് നാട്ടിലെ സ്ഥിതി വിവരങ്ങൾ അറിയാനെത്തിയ ഒരു സിംഹമായിരുന്നു. ഗുജറാത്തിലെ Junagadh ലെ ഒരു ഹോട്ടലിലാണ് സംഭവം. ഹോട്ടലിൽ സ്ഥാപിച്ചിരുന്ന CCTV യിലാണ് അതിഥി വന്നതും ഹോട്ടലിൽ ഒരു പരിശോധന നടത്തുയതുമായ ദൃശ്യങ്ങൾ പകർന്നത്.
സിസിടിവിലെ സമയം പ്രകാരം പുലർച്ചെ അഞ്ച് മണിക്ക് ശേഷമാണ് സിംഹം (Lion) ഹോട്ടൽ ഒന്ന് സന്ദർശിക്കാൻ എത്തിയത്. അടച്ചിട്ടുരുന്ന ഗേറ്റും താണ്ടി സെക്യൂരിറ്റി പോലും അറിയാതെ ഹോട്ടിലിനുള്ളിൽ പ്രവേശച്ച് സിംഹ അവിടുത്തെ സ്ഥിതിഗതികൾ ഒന്ന് പരിശോധിച്ചതിന് ശേഷം ആരുടെയും ഉറക്കത്തെ ശല്യം ചെയ്യാതെ സിംഹ പതുക്കെ ഹോട്ടലിന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു.
ALSO READ : Covid testing: Indian Army കോവിഡ് വൈറസിനെ കണ്ടെത്താൻ നായകൾക്ക് പരിശീലനം നൽകുന്നു
അതിരാവിലെ ആയതിനാൽ ഹോട്ടൽ പരിസരത്ത് അധികം ആളുകൾ ഇല്ലാത്തതിനാൽ മറ്റ് ആപത്തുകളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. പുറത്തേക്ക് ചാടി പോകുമ്പോഴോണ് ശരിക്കും ആ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരൻ സിംഹത്തെ കാണുന്നത്. അത് കണ്ട് ഭയന്ന് വിറച്ച് നിൽക്കുന്ന സെക്യൂരിറ്റി ജീവനക്കാരനെ ദൃശ്യങ്ങളിൽ വ്യക്തമാണ്.
ALSO READ : മഞ്ഞ് പുതച്ച് ഹിമാചൽ ചിത്രങ്ങൾ കാണാം
വീഡിയോ:
#WATCH | Gujarat: A lion was seen strolling at the premises of a hotel in Junagadh on February 8.
(Video source: CCTV footage) pic.twitter.com/4Dc86v8oZy
— ANI (@ANI) February 10, 2021
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.