കര്‍ഷകസമരത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ നിരാഹാര സമരം; അണ്ണാ ഹസാരെ

ഗാന്ധിയന്‍ അണ്ണാ ഹസാരെ വീണ്ടുമെത്തുന്നു... കര്‍ഷക സമരത്തില്‍ സര്‍ക്കാരിന് "താക്കീത്" നല്‍കിയാണ്‌  ഇത്തവണ അണ്ണാ ഹസാരെ രംഗത്തെത്തിയിരിയ്ക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Dec 28, 2020, 11:30 PM IST
  • ഗാന്ധിയന്‍ അണ്ണാ ഹസാരെ വീണ്ടുമെത്തുന്നു...
  • കര്‍ഷക സമരത്തില്‍ സര്‍ക്കാരിന് "താക്കീത്" നല്‍കിയാണ്‌ ഇത്തവണ അണ്ണാ ഹസാരെ രംഗത്തെത്തിയിരിയ്ക്കുന്നത്.
  • ജനുവരി മാസം അവസാനിക്കും മുന്‍പ് കര്‍ഷക സമരത്തിന് (Farmers protest) ഒരു പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍ നിരാഹാര സത്യാഗ്രഹം ആരംഭിക്കുമെന്നാണ് ഗാന്ധിയന്‍ അണ്ണാ ഹസാരെ (Anna Hazare) നല്‍കുന്ന താക്കീത്.
കര്‍ഷകസമരത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ നിരാഹാര സമരം; അണ്ണാ ഹസാരെ

Mumbai: ഗാന്ധിയന്‍ അണ്ണാ ഹസാരെ വീണ്ടുമെത്തുന്നു... കര്‍ഷക സമരത്തില്‍ സര്‍ക്കാരിന് "താക്കീത്" നല്‍കിയാണ്‌  ഇത്തവണ അണ്ണാ ഹസാരെ രംഗത്തെത്തിയിരിയ്ക്കുന്നത്.

ജനുവരി മാസം അവസാനിക്കും മുന്‍പ് കര്‍ഷക സമരത്തിന്  (Farmers protest) ഒരു പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍ നിരാഹാര സത്യാഗ്രഹം ആരംഭിക്കുമെന്നാണ്  ഗാന്ധിയന്‍ അണ്ണാ ഹസാരെ  (Anna Hazare) നല്‍കുന്ന താക്കീത്.   

അതേസമയം, കാര്‍ഷിക നിയമങ്ങളില്‍  (Agriculture Bill) കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളുമായി നടത്താനിരുന്ന നിര്‍ണ്ണായക ചര്‍ച്ച മാറ്റി വച്ചു.  29ന് നടത്താനിരുന്ന  ചര്‍ച്ചയ്ക്ക് പകരം ബുധനാഴ്ചയാണ് ചര്‍ച്ച നടക്കുക. ഡിസംബര്‍ 30ന് ചര്‍ച്ചക്ക് വിളിച്ച്‌ സര്‍ക്കാര്‍ കര്‍ഷക സംഘടനകള്‍ക്ക് കത്ത് നല്‍കി.  ബുധനാഴ്ച 2 മണിക്കാണ് സര്‍ക്കാര്‍ ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള നടപടിക്രമം, താങ്ങുവിലയുടെ നിയമപരിരക്ഷ, അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട നിയമങ്ങളുടെ പരിധിയില്‍ നിന്ന് കര്‍ഷകരെ ഒഴിവാക്കല്‍, വൈദ്യുതി ബില്ലിലെ ഭേദഗതി എന്നിവയില്‍ ചര്‍ച്ച വേണമെന്നാണ് ആവശ്യം. അജന്‍ഡകളില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും ഉപാധികള്‍ അംഗീകരിക്കാതെ ചര്‍ച്ച മുന്നോട്ടുപോകില്ലെന്നുമാണ് കര്‍ഷകരുടെ നിലപാട്.

Also read: കർഷക സമരത്തിന് പിന്തുണയുമായി RLP: NDA യുമായി സഖ്യം വിട്ടു

കര്‍ഷകരുമായി ഇതുവരെ നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടിരുന്നു. തുടര്‍ന്നാണ് കര്‍ഷകരോട് ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. 

Zee Hindustan App നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ  ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

Trending News