ബാലാക്കോട്ട് വ്യോമാക്രമണം രാജസ്ഥാനില്‍ പാഠ്യ വിഷയമാകുന്നു

ഒന്‍പതാം ക്ലാസിലെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ ‘രാജ്യസുരക്ഷയും ധീരതാ പാരമ്പര്യവും’ എന്ന അദ്ധ്യായമാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.   

Last Updated : May 18, 2019, 04:49 PM IST
ബാലാക്കോട്ട് വ്യോമാക്രമണം രാജസ്ഥാനില്‍ പാഠ്യ വിഷയമാകുന്നു

ജയ്പൂര്‍: ഇന്ത്യന്‍ വ്യോമാക്രമണത്തെ നിരന്തരം ചോദ്യം ചെയ്തിരുന്ന, ഇങ്ങനൊരു ആക്രമണം വിശ്വസിക്കാമോ എന്ന് രാജ്യവ്യാപകമായി ചോദിച്ചുകൊണ്ടിരുന്ന കോണ്‍ഗ്രസിന് അവര്‍ ഭരിക്കുന്ന സംസ്ഥാനത്തുനിന്നു തന്നെ തിരിച്ചടി ലഭിച്ചിരിക്കുകയാണ്. 

അതെ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ ബാലാക്കോട്ട് വ്യോമാക്രമണം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി. ഒന്‍പതാം ക്ലാസിലെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ ‘രാജ്യസുരക്ഷയും ധീരതാ പാരമ്പര്യവും’ എന്ന അദ്ധ്യായമാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. 

ഇതിനുപുറമേ പാക്കിസ്ഥാന്‍ സൈന്യത്തിന്‍റെ പിടിയിലായ ഇന്ത്യയുടെ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെക്കുറിച്ചും പാഠപുസ്തകത്തില്‍ പരാമര്‍ശമുണ്ട്.

ബിജെപി മന്ത്രിസഭയിലെ അംഗവും ജയ്പൂരില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയുമായ രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡിനെ കുറിച്ചും പാഠപുസ്തകത്തില്‍ പറയുന്നുണ്ട്. ധീരസൈനികരുടെ പട്ടികയില്‍ ഒന്നാമനായാണ് റോത്തോഡിനെ അവതരിപ്പിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമായിരിക്കുകയാണ്. 

എന്നാല്‍ ബാലാക്കോട്ട് ആക്രമണം നടത്താന്‍ വ്യോമസേനക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയ കേന്ദ്ര സര്‍ക്കാരിനേക്കുറിച്ച് പാഠപുസ്തകത്തില്‍ പരാമര്‍ശിക്കുന്നില്ല. വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടല്ല.

പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് പാക്കിസ്ഥാനിലെ ബലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയത്. അതിനിടെ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ പാക്ക് സേനയുടെ പിടിയിലാവുകയും ചെയ്തു.

ജോധ്പൂരിലാണ് അഭിനന്ദന്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

Trending News