Bengaluru: ബംഗളുരുവിലെ ഒരു ഗോഡൗണിൽ (Godown) നടന്ന സ്ഫോടനത്തെ (Blast) തുടർന്ന് 3 പേർ മരിച്ചു. അപകടത്തിൽ 2 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ബെംഗളൂരുവിലെ ന്യൂ തരംഗുപേട്ട് പ്രദേശത്ത് വ്യാഴാഴ്ചയാണ് സംഭവം നടന്നത്. രാസവസ്തുക്കൾ മൂലമാണ് സ്ഫോടനം ഉണ്ടായതെന്നാണ് പോലീസ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്.
Karnataka: Two people killed, three others injured in a blast at a firecracker storage facility in New Tharagupet area of Bengaluru earlier today, says DCP (South) Harish Pandey pic.twitter.com/QykVUFXtWF
— ANI (@ANI) September 23, 2021
ഒരു പഞ്ചർ കടയുടെ തൊട്ടടുത്തുള്ള ട്രാൻസ്പോർട്ട് ഗോഡൗണിലാണ് സ്ഫോടനം നടന്നതെന്ന് ബെംഗളൂരു സൗത്ത് പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ഹരീഷ് പാണ്ഡെ മാധ്യമപ്രവർത്തകരോട് പറഞ്ഞു, അവിടെ ഉണ്ടായിരുന്ന ഒരു ഇൻഡസ്ട്രിയൽ ചരക്കിലെ അസ്ഥിരമായ രാസവസ്തുവീണ് തീ പിടിക്കുകയായിരുന്നുവെന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ നിഗമനം.
ഗോഡൗണിൽ ഏകദേശം 80 ബോക്സുകൾ ഉണ്ടായിരുന്നവെന്നും, എത്രയെണ്ണം കത്തിനശിച്ചുവെന്ന് വിലയിരുത്തി വരികെയാണെന്നും അദ്ദേഹം പറഞ്ഞു. എന്ത് വസ്തുവിൽ നിന്നാണ് തീ പിടിച്ചതെന്ന് അറിയാനുള്ള അന്വേഷണങ്ങളും തുടർന്ന് വരികെയാണ്.
ALSO READ: ഇന്ത്യയിലെത്തിയ സിഐഎ ഉദ്യോഗസ്ഥന് Havana syndrome
മരിച്ച മൂന്ന് പേരിൽ രണ്ട് പേർ അടുത്തുള്ള പഞ്ചർ കടയിലെ തൊഴിലാളികളാണ്. മരിച്ച മൂന്ന് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. മരിച്ചവരിൽ ഒരാൾ ഗോഡൗണിലെ തന്നെ ജീവനക്കാരനാണ്. ജീവനക്കാരന്റെ ശരീരം സ്ഫോടനത്തിൽ പൂർണമായും നശിച്ച നിലയിലാണ് കണ്ടെത്തിയത്.
ALSO READ: Jammu and Kashmir: സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഒരു ഭീകരൻ കൊല്ലപ്പെട്ടു
കൈകാര്യം ചെയ്തതിലെ പിഴവാണ് സ്ഫോടനത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ ഫോറൻസിക് പരിശാധനയ്ക്ക് ശേഷം മാത്രമേ അറിയാൻ കഴിയുകയുള്ളെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ ഇത് ഷോർട് സർക്യൂട്ട് മൂലമോ, സ്ഫോടക വസ്തുക്കൾ മൂലമോ ഉണ്ടായ സ്പോടനമല്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...