ന്യൂഡൽഹി: റിസ്ക് ഇല്ലാതെ സ്ഥിര വരുമാനം ആഗ്രഹിക്കുന്ന നിക്ഷേപകരിൽ ഒരാളാണ് നിങ്ങളെങ്കിൽ, നിങ്ങൾക്ക് ഫിക്സഡ് ഡിപ്പോസിറ്റിൽ (എഫ്ഡി) നിക്ഷേപിക്കാം. അതേസമയം, പൊതുമേഖലാ നിക്ഷേപകർക്കായി പ്രത്യേക പദ്ധതിയുമായി ഇന്ത്യൻ ബാങ്ക് രംഗത്തെത്തിയിട്ടുണ്ട്. ഈ പദ്ധതിയുടെ പേര് IND ഉത്സവ് 610 (IND UTSAV 610) എന്നാണ്. ഈ എഫ്ഡി സ്കീമിൽ ബാങ്ക് മികച്ച വരുമാനം നൽകുന്നു. ഈ പ്രത്യേക FD സ്കീമിലെ മെച്യൂരിറ്റി കാലയളവ് 610 ദിവസമായിരിക്കും.
പ്രതിവർഷം 6.5% പലിശ
ഈ സ്കീമിൽ സാധാരണക്കാർക്ക് 6.10 ശതമാനവും മുതിർന്ന പൗരന്മാർക്ക് 6.25 ശതമാനവും സൂപ്പർ സീനിയർ സിറ്റിസൺസിന് 6.5 ശതമാനവും പലിശ ലഭിക്കും.സൂപ്പർ സീനിയർ സിറ്റിസൺസ് എന്നാൽ 80 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരെയാണ് അർത്ഥമാക്കുന്നത്. ഈ സ്കീമിന്റെ കാലഹരണ തീയതി ഒക്ടോബർ 31, 2022 ആണ്. അതായത്, ഈ സ്കീം ഒക്ടോബർ 31-നകം എടുക്കണം.
വെബ്‌സൈറ്റിൽ വിവരങ്ങൾ
ഇന്ത്യൻ ബാങ്ക് അതിന്റെ വെബ്‌സൈറ്റിൽ Ind Utsav 610 പ്ലാനിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയിട്ടുണ്ട്. ഈ എഫ്ഡി സ്കീം എങ്ങനെ ബുക്ക് ചെയ്യാം എന്നും ഇതിൽ പറഞ്ഞിട്ടുണ്ട്. INDOASIS മൊബൈൽ ആപ്പ് വഴി വീട്ടിൽ ഇരുന്ന് ഈ പദ്ധതിയിലെ നിക്ഷേപം നടത്താം. ഈ എഫ്‌ഡി സ്‌കീമിന്റെ അക്കൗണ്ട് വീട്ടിലിരുന്ന് പേപ്പർവർക്കുകളൊന്നും കൂടാതെ ഓൺലൈനായി തുറക്കാവുന്നതാണ്
പലിശ നിരക്ക് മാറ്റി
ഇന്ത്യൻ ബാങ്ക് പലിശ നിരക്കിൽ മാറ്റം വരുത്തിയിട്ടുണ്ട്. നിശ്ചിത തുകയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കിൽ ബാങ്ക് മാറ്റം വരുത്തിയിരുന്നു. ഇന്ത്യൻ ബാങ്ക് 7 ദിവസം മുതൽ 5 വർഷം വരെ എഫ്ഡികൾക്ക് നൽകുന്നത് 2.80 ശതമാനം മുതൽ 5.65 ശതമാനം വരെ പലിശയാണ്.നിലവിൽ മുതിർന്ന പൗരന്മാരുടെ അല്ലാത്ത സ്ഥിര നിക്ഷേപങ്ങൾക്ക് 5.75 ശതമാനവും മുതിർന്ന പൗരന്മാരുടെ അക്കൗണ്ടിന് 6.25 ശതമാനവുമാണ് ഏറ്റവും ഉയർന്ന പലിശ നൽകുന്നത്. 3 വർഷത്തിനുള്ളിൽ അല്ലെങ്കിൽ 5 വർഷത്തിൽ താഴെ കാലാവധിയുള്ള FD-കളുടെ പലിശ നിരക്കുകളാണിത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...