Short Term Courses: ഭാവി സുരക്ഷിതമാക്കാം, പ്ലസ്ടു കഴിഞ്ഞവർക്കായുള്ള ചില ഹ്രസ്വകാല കോഴ്സുകൾ

12-ആം ക്ലാസ് കഴിഞ്ഞ എല്ലാവർക്കും നല്ല ഉന്നത വിദ്യാഭ്യാസം നേടാൻ കഴിയണമെന്നില്ല. ഉന്നത വിദ്യാഭ്യാസം ചെലവേറിയതും അതിന്റെ സമയപരിധി ദൈർഘ്യമേറിയതുമാണ് എന്നതാണ് ഇതിന് പ്രധാന കാരണം. 

Written by - Zee Malayalam News Desk | Last Updated : Mar 9, 2022, 04:45 PM IST
  • ഹ്രസ്വകാല തൊഴിൽ അധിഷ്‌ഠിത കോഴ്‌സുകളാണ് പ്ലസ്ടു കഴിഞ്ഞുള്ള വിദ്യാർഥികൾ മിക്കവരും തിരയുന്നത്.
  • ഇപ്പോൾ പല സ്വകാര്യ സ്ഥാപനങ്ങളും വിദ്യാർഥികൾക്ക് ഓൺലൈൻ, ഓഫ്‌ലൈൻ കോഴ്സുകൾ നൽകുന്നുണ്ട്.
Short Term Courses: ഭാവി സുരക്ഷിതമാക്കാം,  പ്ലസ്ടു കഴിഞ്ഞവർക്കായുള്ള ചില ഹ്രസ്വകാല കോഴ്സുകൾ

പ്ലസ്ടുവിൽ പഠിക്കുന്ന വിദ്യാർഥികളുടെയും അവരുടെ മാതാപിതാക്കളുടെയും ഏറ്റവും വലിയ ടെൻഷൻ, പ്ലസ്ടു കഴിഞ്ഞാൽ പിന്നെ എന്ത്? എന്ന ചോദ്യമായിരിക്കും. ഏത് കോഴ്സിന് ചേരണം എന്താണ് പഠിക്കേണ്ടത് തുടങ്ങി നിരവധി സംശയങ്ങൾ ഉയരുന്ന സമയമായിരിക്കും അത്. എൻജിനിയറിങ്ങിനും മെഡിസിനും ചേരുന്നവരുടെ എണ്ണം കൂടുതലാണെങ്കിലും ഷോർട്ട് ടേം കോഴ്സുകൾ തേടുന്നവരുമുണ്ട്. 

12-ആം ക്ലാസ് കഴിഞ്ഞ എല്ലാവർക്കും നല്ല ഉന്നത വിദ്യാഭ്യാസം നേടാൻ കഴിയണമെന്നില്ല. ഉന്നത വിദ്യാഭ്യാസം ചെലവേറിയതും അതിന്റെ സമയപരിധി ദൈർഘ്യമേറിയതുമാണ് എന്നതാണ് ഇതിന് പ്രധാന കാരണം. മിക്ക വിദ്യാർത്ഥികളും ആഗ്രഹിക്കുന്നത് പ്ലസ്ടു കഴിഞ്ഞ് ഉടൻ തന്നെ സമ്പാദിക്കാൻ തുടങ്ങണം, അങ്ങനെ അവർക്ക് അവരുടെ മാതാപിതാക്കളുടെ സാമ്പത്തിക ഭാരം കുറയ്ക്കണം എന്നൊക്കെയാണ്. ഇതിനായി അവർ ഹ്രസ്വകാല തൊഴിൽ അധിഷ്‌ഠിത കോഴ്‌സുകൾക്കായി തിരയുന്നു. ഇപ്പോൾ പല സ്വകാര്യ സ്ഥാപനങ്ങളും വിദ്യാർഥികൾക്ക് ഓൺലൈൻ, ഓഫ്‌ലൈൻ കോഴ്സുകൾ നൽകുന്നുണ്ട്. പ്ലസ്ടു കഴിഞ്ഞവർക്ക് ചെയ്യാൻ സാധിക്കുന്ന ചില ഹ്രസ്വകാല കോഴ്സുകളെ കുറിച്ച് പരിചയപ്പെടാം. 

വെബ് ഡിസൈനിംഗിൽ ഡിപ്ലോമ - പന്ത്രണ്ടാം ക്ലാസ് മുതൽ ബിരുദം വരെയുള്ളവർക്ക് ഈ കോഴ്സ് ചെയ്യാൻ കഴിയും. അതിന്റെ കാലാവധി 3 മാസം മുതൽ 9 മാസം വരെയാണ്. വെബ് ഡിസൈനർ, ഡിസൈനിംഗ് എക്സിക്യൂട്ടീവ് തുടങ്ങിയ തസ്തികകളിലേക്ക് സാധ്യതയുള്ള കോഴ്സാണിത്.

ഡിജിറ്റൽ മാർക്കറ്റിംഗ് - 12-ാം ക്ലാസ് മുതൽ ബിരുദധാരികൾക്ക് വരെ ഈ കോഴ്സ് ചെയ്യാം. ഇതിന്റെ കാലാവധി 3 മാസം മുതൽ 12 മാസം വരെയാണ്. എക്സിക്യൂട്ടീവ്, മാനേജർ, സ്പെഷ്യലിസ്റ്റ്, മാർക്കറ്റർ എന്നിങ്ങനെയാണ് ഈ കോഴ്സിന്റെ കരിയർ സാധ്യതകൾ.

ഹോട്ടൽ മാനേജ്‌മെന്റ് - പന്ത്രണ്ടാം ക്ലാസ് പാസായവർക്ക് ചെയ്യാൻ സാധിക്കുന്ന കോഴ്സാണ് ഹോട്ടൽ മാനേജ്മെന്റ്. ഈ കോഴ്സ് 6 മാസം മുതൽ ഒരു വർഷം വരെയാണ്. ഷെഫ്, റിസപ്ഷനിസ്റ്റ്, റൂം സർവീസ് സ്റ്റാഫ്, മാനേജർ തുടങ്ങിയ തസ്തികകളിലാണ് കരിയർ സാധ്യതയുള്ള കോഴ്സാണിത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News