New Delhi: അഞ്ചാമത് ബിംസ്റ്റെക് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ബിംസ്റ്റെക് അദ്ധ്യക്ഷ പദവിയിലുള്ള രാജ്യമായ ശ്രീലങ്കയാണ് ഇത്തവണ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്.
വെർച്വലായി നടക്കുന്ന ബിംസ്‌റ്റെക് സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് (മാര്‍ച്ച് 30) അഭിസംബോധന ചെയ്യും.
ബിംസ്റ്റെക് ഉച്ചകോടിയ്ക്ക് മുന്നോടിയായി അംഗ രാജ്യങ്ങളുടെ ഉന്നത ഉദ്യോഗസ്ഥർ തിങ്കളാഴ്ച യോഗം ചേർന്നിരുന്നു. തുടർന്ന് ചൊവ്വാഴ്ച നടന്ന വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ എസ്. ജയശങ്കറും പങ്കെടുത്തു.
കോവിഡ് മഹാമാരി വരുത്തിയ സാമ്പത്തിക അനിശ്ചിതത്വം മറികടക്കുന്നതിനും അംഗ രാജ്യങ്ങളുടെ സാങ്കേതിക മികവ് ഉയർത്തുന്നതിനും പരസ്പര സഹായം ഉറപ്പാക്കുന്നതിനുമുള്ള മാർഗ്ഗരേഖകൾ രാജ്യങ്ങള്‍ പങ്കുവെച്ചുവെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ബംഗാൾ ഉൾക്കടൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിവിധ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബിംസ്റ്റെക്. ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക, മ്യാൻമർ, തായ്‌ലന്‍റ് എന്നീ രാജ്യങ്ങളാണ് ബിംസ്റ്റെക് കൂട്ടായ്മയിലുള്ളത്.
എന്താണ് BIMSTEC (What is BIMSTEC?)
ബംഗാൾ ഉൾക്കടൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിവിധ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബിംസ്റ്റെക്. ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക, മ്യാൻമർ, തായ്‌ലന്‍റ് എന്നീ രാജ്യങ്ങളാണ് ബിംസ്റ്റെക് കൂട്ടായ്മയിലുള്ളത്.
ബിംസ്റ്റെക് രാജ്യങ്ങൾകൊറോണ വരുത്തിയ പ്രശ്‌നങ്ങളിൽ നിന്നും പുറത്തുവരികയാണ്. ഇന്ത്യയാണ് ബിംസ്റ്റെകിൽ ഏറെ നിർണ്ണായകമായ ശക്തി.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.