BJP-JDS Alliance: ദക്ഷിണേന്ത്യയിൽ ബിജെപിക്ക് സന്തോഷവാർത്ത. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയുടെ പാർട്ടിയായ ജെഡിഎസ് NDAയിൽ ചേർന്നു.
ന്യൂഡൽഹിയില്‍ കർണാടക മുൻ മുഖ്യമന്ത്രി കുമാരസ്വാമി ബിജെപി അദ്ധ്യക്ഷന്‍ ജെപി നദ്ദ, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. സഖ്യം സംബന്ധിച്ച വിവരം പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയാണ് പുറത്തു വിട്ടത്. ജെപി നദ്ദ ട്വിറ്ററിലൂടെയാണ് ഈ സഖ്യം പ്രഖ്യാപിച്ചത്. സഖ്യം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന. പ്രഖ്യാപനത്തിന് ശേഷം, സീറ്റ് വിഭജന ചര്‍ച്ചയും ഉടന്‍ ഉണ്ടാവും എന്നാണ് സൂചന.
Also Read: Indian Railway: ഇന്ത്യൻ റെയിൽവേയുടെ വന്‍ തീരുമാനം, നഷ്ടപരിഹാര തുക 10 മടങ്ങ് വര്‍ദ്ധിപ്പിച്ചു
കർണാടക മുൻ മുഖ്യമന്ത്രിയും ജെഡി(എസ്) നേതാവുമായ കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തിയതായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ വ്യക്തമാക്കി. മുതിർന്ന നേതാവും ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുടെ സാന്നിധ്യത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ ജെഡി(എസ്) ദേശീയ ജനാധിപത്യ സഖ്യത്തിന്‍റെ ഭാഗമാകാൻ തീരുമാനിച്ചതിൽ സന്തോഷമുണ്ടെന്ന് നദ്ദ എഴുതി. പാര്‍ട്ടി അദ്ദേഹത്തെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്യുന്നു. ഇത് എൻഡിഎയുടെയും ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെയും കാഴ്ചപ്പാട് കൂടുതൽ ശക്തിപ്പെടുത്തും, നദ്ദ കുറിച്ചു.
Met Former Chief Minister of Karnataka and JD(S) leader Shri H.D. Kumaraswamy in the presence of our senior leader and Home Minister Shri @AmitShah Ji.
I am happy that JD(S) has decided to be the part of National Democratic Alliance. We wholeheartedly welcome them in the NDA.… pic.twitter.com/eRDUdCwLJc— Jagat Prakash Nadda (@JPNadda) September 22, 2023
Also Read: Optical Illusion: ഈ ചിത്രത്തില്‍ ഒരു തെറ്റ് ഉണ്ട്, 10 സെക്കന്‍ഡിനുള്ളില്‍ കണ്ടെത്താമോ?
കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് മുതൽ ബിജെപി-ജെഡിഎസ് സഖ്യത്തെക്കുറിച്ചുള്ള ചർച്ചകൾ നടന്നിരുന്നു. അടുത്തിടെ മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയും ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന് സൂചന നൽകുകയും ഇക്കാര്യം ചർച്ച ചെയ്തതായി പറയുകയും ചെയ്തിരുന്നു.
കർണാടകയിൽ ആകെ 28 ലോക്‌സഭാ സീറ്റുകളാണ് ഉള്ളത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിലെ 28ൽ 25 സീറ്റും ബിജെപി നേടിയിരുന്നു. അതേസമയം കോൺഗ്രസും ജെഡിഎസും ഓരോ സീറ്റിൽ ഒതുങ്ങി. കർണാടകയിൽ, വൊക്കലിംഗ സമുദായത്തിന്‍റെ പിന്തുണ ജെഡിഎസിനും വീരശൈവ ലിംഗായത്ത് സമുദായത്തിന്‍റെ പിന്തുണ ബിജെപിക്കുമുണ്ട്. ഈ രണ്ട് സമുദായങ്ങളും കർണാടക രാഷ്ട്രീയത്തിൽ വളരെ പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടുന്നു. സഖ്യത്തിൽ നിന്ന് ഇരുവർക്കും നേട്ടമുണ്ടാക്കാം എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍... .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...