Indian Railway: ഇന്ത്യൻ റെയിൽവേയുടെ വന്‍ തീരുമാനം, നഷ്ടപരിഹാര തുക 10 മടങ്ങ് വര്‍ദ്ധിപ്പിച്ചു

Indian Railway Latest Update:  ട്രെയിൻ അപകടങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് ലഭിക്കുന്ന നഷ്ടപരിഹാരതുക 10  മടങ്ങ്‌ വര്‍ദ്ധിപ്പിച്ചു. റെയിൽവേ ബോർഡാണ് ഈ വന്‍ തീരുമാനം കൈക്കൊണ്ടിരിയ്ക്കുന്നത്.  ഇതിനുമുമ്പ് 2012ലും 2013ലുമാണ് നഷ്ടപരിഹാര തുക അവസാനമായി പുതുക്കിയത്. 

Written by - Zee Malayalam News Desk | Last Updated : Sep 22, 2023, 11:58 AM IST
  • ട്രെയിൻ അപകടങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് ലഭിക്കുന്ന നഷ്ടപരിഹാരതുക 10 മടങ്ങ്‌ വര്‍ദ്ധിപ്പിച്ചു. റെയിൽവേ ബോർഡാണ് ഈ വന്‍ തീരുമാനം കൈക്കൊണ്ടിരിയ്ക്കുന്നത്.
Indian Railway: ഇന്ത്യൻ റെയിൽവേയുടെ വന്‍ തീരുമാനം, നഷ്ടപരിഹാര തുക 10 മടങ്ങ് വര്‍ദ്ധിപ്പിച്ചു

Indian Railway Latest Update: ട്രെയിന്‍ യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്തയുമായി ഇന്ത്യന്‍ റെയില്‍വേ. ട്രെയിൻ അപകടങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് ലഭിക്കുന്ന നഷ്ടപരിഹാരതുക 10  മടങ്ങ്‌ വര്‍ദ്ധിപ്പിച്ചു. റെയിൽവേ ബോർഡാണ് ഈ വന്‍ തീരുമാനം കൈക്കൊണ്ടിരിയ്ക്കുന്നത്.  

Also Read:  Woman Reservation Bill: വനിതാ സംവരണ ബിൽ രാജ്യസഭയിലും പാസായി
 
മുന്‍പ് ട്രെയിൻ അപകടത്തിൽ ആർക്കെങ്കിലും നിസാര പരുക്ക് പറ്റിയാൽ 5,000 രൂപയായിരുന്നു സഹായധനമായി നല്‍കിയിരുന്നത്. ആ തുകയാണ് ഇപ്പോള്‍  50,000 രൂപയായി ഉയർത്തിയിരിയ്ക്കുന്നത്. ട്രെയിന്‍ അപകടങ്ങളിലും മറ്റ് അനിഷ്ട സംഭവങ്ങളിലും ജീവന്‍ നഷ്ടപ്പെടുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്യുന്ന യാത്രക്കാരുടെ കുടുംബങ്ങള്‍ക്ക് നല്‍ക്കുന്ന സഹായധന തുകയും പുതുക്കി നിശ്ചയിക്കാന്‍ തീരുമാനിച്ചതായാണ് ഇന്ത്യന്‍ റെയില്‍വേ നല്‍കുന്ന വിവരം. 

Also Read:  Saving Account: ഒരു സേവിംഗ്സ് അക്കൗണ്ട് ക്ലോസ് ചെയ്യാനും പണ ചിലവുണ്ടോ? അറിയാം  

ഇതിനുമുമ്പ് 2012ലും 2013ലുമാണ് നഷ്ടപരിഹാര തുക അവസാനമായി പുതുക്കിയത്. ഗുരുതരവും നിസാരവുമായ പരിക്കുകളുള്ളവർക്കും റെയിൽവേ വരുത്തിയ ഈ മാറ്റം ബാധകമായിരിക്കും. പുതിയ മാറ്റമനുസരിച്ച്, മരണ കേസുകളിൽ റെയിൽവേ നൽകുന്ന ദുരിതാശ്വാസ സഹായം 50,000 രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്തി. അതുപോലെ, ഗുരുതരമായി പരിക്കേറ്റാൽ നൽകുന്ന സഹായ തുക 25,000 രൂപയിൽ നിന്ന് 2.5 ലക്ഷം രൂപയായി ഉയർത്തി.

സെപ്റ്റംബർ 18 മുതലാണ് ഈപുതിയ നിയമംപ്രാബല്യത്തില്‍ വന്നിരിയ്ക്കുന്നത്‌... 

പുതിയ നിയമം അനുസരിച്ച് ട്രെയിൻ അപകടത്തിൽ ആർക്കെങ്കിലും നിസാര പരുക്ക് സംഭവിച്ചാല്‍ മുന്‍പ്  5000 രൂപലഭിച്ചിരുന്ന സ്ഥാനത്ത് ഇനി മുതല്‍  ലഭിക്കുന്ന സഹായധനം 50,000 രൂപയായിരിയ്ക്കും. ട്രെയിന്‍ അപകടങ്ങളില്‍ മരണം സംഭവിച്ചാല്‍ യാത്രക്കാരുടെ കുടുംബങ്ങള്‍ക്ക് ലഭിക്കുന്ന ധസഹയവും 10  മടങ്ങ്‌ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സെപ്റ്റംബർ 18 മുതൽ ഈ നിയമം റെയിൽവേ പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ട്. 

ട്രെയിന്‍ അപകടത്തില്‍ മരിയ്ക്കുന്നവരുടെ കുടുംബത്തിന് ലഭിക്കുക 5 ലക്ഷം രൂപ ധനസഹായം 

പുതിയ ചട്ടങ്ങൾ പ്രകാരം ട്രെയിൻ അല്ലെങ്കില്‍ ലെവൽ ക്രോസ് അപകടങ്ങളിൽ മരിക്കുന്ന ആളുകളുടെ കുടുംബത്തിന് ഇനി മുതൽ 5 ലക്ഷം രൂപ ധനസഹായം ലഭിക്കും. അതുപോലെ, ഒരു യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റാൽ, അയാൾക്ക് ഇപ്പോൾ 2.5 ലക്ഷം രൂപ ലഭിക്കും. അതുപോലെ നിസാര പരുക്കുകളുള്ള യാത്രക്കാർക്ക് ഇനി 50,000 രൂപ ലഭിക്കും. നേരത്തെ ഈ തുക മരിച്ചവർക്ക് 50,000 രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 25,000 രൂപയും മിതമായ പരിക്കേറ്റവർക്ക് 5,000 രൂപയുമായിരുന്നു.

കൂടാതെ, റെയിൽവേയുടെ ഭാഗത്തുനിന്നുള്ള ഏതെങ്കിലും അനിഷ്ട സംഭവങ്ങളിൽ തീവ്രവാദി ആക്രമണം, അക്രമാസക്തമായ സംഭവങ്ങള്‍, ട്രെയിനിലെ കവർച്ച എന്നിവയും  ഉൾപ്പെടുത്തിയിട്ടുണ്ട്. അതുപോലെ, തീവണ്ടി അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് 30 ദിവസത്തിലധികം ആശുപത്രിയിൽ കഴിയേണ്ടി വന്നാല്‍, അത്തരം കേസുകള്‍ക്ക് അധിക നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്, ഓരോ 10 ദിവസത്തെ കാലയളവിന്‍റെ അവസാനമോ അല്ലെങ്കിൽ ഡിസ്ചാർജ് ചെയ്യുന്ന തീയതിയോ, ഏതാണോ  നേരത്തെ, അതനുസരിച്ച്  പ്രതിദിനം 3000 രൂപ അധികതുക അനുവദിക്കും.

ഇതുകൂടാതെ, ഇന്ത്യന്‍ റെയില്‍വേ യാത്രക്കാര്‍ക്ക് യാത്രാ ഇന്‍സുറന്‍സും നല്‍കുന്നുണ്ട്. ഇത് ടിക്കറ്റ് ബുക്ക് ചെയ്യുന്ന അവസരത്തില്‍ ലഭ്യമാകുന്ന ഒന്നാണ്.  35 പൈസയ്ക്ക് ലഭിക്കുന്ന ഈ ഇന്‍സുറന്‍സ് അപകടത്തിന്‍റെ അവസ്ഥ അനുസരിച്ച് 10 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്‍കും... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News