ഛത്തീസ്ഗഢില്‍ ബിജെപിയ്ക്ക് പ്രഭ മങ്ങുന്നുവോ?

തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ അനായാസ വിജയം പ്രതീക്ഷിച്ചിരുന്ന ഛത്തീസ്ഗഢില്‍ ബിജെപിയുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍ക്കുന്നു. 

Last Updated : Dec 11, 2018, 09:56 AM IST
ഛത്തീസ്ഗഢില്‍ ബിജെപിയ്ക്ക് പ്രഭ മങ്ങുന്നുവോ?

റായ്പുര്‍: തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ അനായാസ വിജയം പ്രതീക്ഷിച്ചിരുന്ന ഛത്തീസ്ഗഢില്‍ ബിജെപിയുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍ക്കുന്നു. 

ഛത്തീസ്ഗഢില്‍ വ്യക്തമായ ലീഡ് നേടി കോണ്‍ഗ്രസ്‌ അധികാരത്തിലേയ്ക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആകെയുള്ള 90 സീറ്റില്‍ 54 സീറ്റില്‍ കോണ്‍ഗ്രസ്‌ലീഡ് ചെയ്യുകയാണ്. ബിജെപി 30 സീറ്റിലും വ്യക്തമായ ലീഡ് നേടിയിട്ടുണ്ട്. 

മുഖ്യമന്ത്രി രമണ്‍ സിംഗിന്‍റെ മണ്ഡലമായ രാജ്‌നന്ദ്ഗാവില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി അടല്‍ ബിഹാരി വാജ്‌പേയിയുടെ മരുമകള്‍ കരുണ ശുക്ലയാണ്. 2014 ലാണ് കരുണ കോണ്‍ഗ്രസ് അംഗമാകുന്നത്.

രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നതനുസരിച്ച് രമണ്‍ സിംഗിന് വിജയം അത്ര അനായാസമാകില്ല. എങ്കിലും, അദ്ദേഹത്തിന്‍റെ സ്വീകര്യതയില്‍ കുറവ് വന്നിട്ടില്ല എന്നാണ് ബിജെപിയുടെ അഭിപ്രായം. 

 

Trending News