അരവിന്ദ് കെജ്‌രിവാളിന്‍റെ വീടിനു മുന്‍പില്‍ ബിജെപി നിരാഹാര സമരം

അരവിന്ദ് കെജ്‌രിവാളിന്‍റെ വീടിനു മുന്‍പില്‍ ബിജെപി  നിരാഹാര സമരം. എന്‍.ഡി.എം.സി ജീവനക്കാരന്‍ എം.എം. ഖാന്‍റെ ഡല്‍ഹി എം.പി മഹേഷ് ഗിരിയാണ് സിവില്‍ ലൈനിലുള്ള കെജ് രിവാളിന്‍െറ വസതിക്കുമുന്നില്‍ നിരാഹാര സമരം നടത്തുന്നത്.

Last Updated : Jun 20, 2016, 02:51 PM IST
അരവിന്ദ് കെജ്‌രിവാളിന്‍റെ വീടിനു മുന്‍പില്‍ ബിജെപി  നിരാഹാര സമരം

ന്യൂഡല്‍ഹി: അരവിന്ദ് കെജ്‌രിവാളിന്‍റെ വീടിനു മുന്‍പില്‍ ബിജെപി  നിരാഹാര സമരം. എന്‍.ഡി.എം.സി ജീവനക്കാരന്‍ എം.എം. ഖാന്‍റെ ഡല്‍ഹി എം.പി മഹേഷ് ഗിരിയാണ് സിവില്‍ ലൈനിലുള്ള കെജ് രിവാളിന്‍െറ വസതിക്കുമുന്നില്‍ നിരാഹാര സമരം നടത്തുന്നത്. ന്യൂ ഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍ ഓഫീസര്‍  എം.എം ഖാന്‍റെ  കൊലപാതകത്തില്‍ ബിജെപി എംപി മഹേഷ് ഗിരിക്ക് പങ്കുണ്ടെന്ന് കെജ്‌രിവാള്‍ ആരോപിച്ചതിനെ തുടര്‍ന്നാണ് സമരം.

വിഷയത്തില്‍ പൊതു സംവാദത്തിന് കെജ് രിവാള്‍ തയാറാവണമെന്ന് ഗിരി വെല്ലുവിളിച്ചിരുന്നു. ആരോപണം തെളിയിച്ചാല്‍ രാജി വെയ്ക്കുമെന്നും അല്ലാത്തപക്ഷം മുഖ്യമന്ത്രി രാജിവെക്കണമെന്നും  ഗിരി പറഞ്ഞു.

മേയ് 16 ന് ജാമിയ നഗറിലാണ് ന്യൂ ഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍ ഓഫീസര്‍  എം.എം ഖാന്‍ വെടിയേറ്റ് മരിച്ചത്.  കൊണാര്‍ട്ട് പ്ളേസില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിന്‍റെ ഭൂമി പാട്ടത്തിന് നല്‍കുന്നത് സംബന്ധിച്ചുള്ള അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പാണ് ഖാന്‍ കൊല്ലപ്പെട്ടത്. ഈ സംഭവത്തില്‍ എംപിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്ന് അരവിന്ദ് കെജ്‌രിവാള്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു.

Trending News