Delhi: ഡൽഹി ഇരുട്ടിലേക്ക്; ‍ശേഷിക്കുന്നത് ഒരു ദിവസത്തേക്ക് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള കൽക്കരി മാത്രം

കൽക്കരി ക്ഷാമത്തെ തുടർന്നുണ്ടായ പ്രതിസന്ധി ചർച്ച ചെയ്യുന്നതിനായി ചേർന്ന യോ​ഗത്തിന് ശേഷമാണ് ഡൽഹി ഊർജമന്ത്രി സത്യേന്ദർ ജെയിൻ ഇക്കാര്യം വ്യക്തമാക്കിയത്.

Written by - Zee Malayalam News Desk | Last Updated : Oct 10, 2021, 12:27 AM IST
  • കൽക്കരി വിതരണം മെച്ചപ്പെട്ടില്ലെങ്കിൽ രണ്ട് ദിവസത്തിനുള്ളിൽ ഡൽഹിയിൽ വൈദ്യുതി മുടങ്ങുമെന്ന് സത്യേന്ദർ ജെയിൻ പറഞ്ഞു
  • എല്ലാ പ്ലാന്റുകളും ഇതിനകം 55 ശതമാനം ശേഷിയിൽ മാത്രമാണ് പ്രവർത്തിക്കുന്നതെന്നും ഡൽഹി സർക്കാർ വ്യക്തമാക്കി.
  • ഡൽഹിയിൽ വൈദ്യുതി പ്രതിസന്ധി നേരിട്ടേക്കാം
  • പ്രധാനമന്ത്രിയുടെ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന് കത്ത് നൽകിയതായും കെജ്രിവാൾ ട്വീറ്റ് ചെയ്തു
Delhi: ഡൽഹി ഇരുട്ടിലേക്ക്; ‍ശേഷിക്കുന്നത് ഒരു ദിവസത്തേക്ക് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള കൽക്കരി മാത്രം

ന്യൂഡൽഹി: രാജ്യത്തെ കൽക്കരി (Coal) ക്ഷാമം രൂക്ഷം. പവർ പ്ലാന്റുകളിലേക്കുള്ള കൽക്കരി വിതരണം പുനസ്ഥാപിക്കപ്പെട്ടില്ലെങ്കിൽ വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിലാകും. കൽക്കരി ക്ഷാമത്തെ തുടർന്നുണ്ടായ പ്രതിസന്ധി ചർച്ച ചെയ്യുന്നതിനായി ചേർന്ന യോ​ഗത്തിന് ശേഷമാണ് ഡൽഹി ഊർജമന്ത്രി സത്യേന്ദർ ജെയിൻ ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്തെ വൈദ്യുതിയുടെ 70 ശതമാനവും വിതരണം ചെയ്യുന്ന 135 കൽക്കരി വൈദ്യുത നിലയങ്ങളിൽ പകുതിയിൽ അധികവും പൂർണ ഉത്പാദന ശേഷിയിലല്ല പ്രവർത്തിക്കുന്നത്. ഇക്കാര്യം സെൻട്രൽ ഗ്രിഡ് ഓപ്പറേറ്ററുടെ കണക്കുകളിൽ വ്യക്തമാകുന്നതായി വാർത്താ ഏജൻസി റോയിട്ടേഴ്സ് ഈ ആഴ്ച ആദ്യം റിപ്പോർട്ട് ചെയ്തു.

ALSO READ: Delhi: വാക്സിനെടുക്കാത്ത സർക്കാർ ഉദ്യോ​ഗസ്ഥരെ ഓഫീസിൽ പ്രവേശിപ്പിക്കില്ലെന്ന് ഡി‍ഡിഎംഎ

കൽക്കരി വിതരണം മെച്ചപ്പെട്ടില്ലെങ്കിൽ രണ്ട് ദിവസത്തിനുള്ളിൽ ഡൽഹിയിൽ വൈദ്യുതി മുടങ്ങുമെന്ന് സത്യേന്ദർ ജെയിൻ പറഞ്ഞു.
റെയിൽവേ വാഗണുകൾ ക്രമീകരിക്കുകയും കൽക്കരി പ്ലാന്റുകളിലേക്ക് വേഗത്തിൽ എത്തിക്കുകയും ചെയ്യണമെന്ന് കേന്ദ്രത്തോട് അഭ്യർഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. എല്ലാ പ്ലാന്റുകളും ഇതിനകം 55 ശതമാനം ശേഷിയിൽ മാത്രമാണ് പ്രവർത്തിക്കുന്നതെന്നും ഡൽഹി സർക്കാർ വ്യക്തമാക്കി.

നഗരത്തിലേക്ക് വൈദ്യുതി എത്തിക്കുന്ന വൈദ്യുത നിലയങ്ങളിലേക്ക് കൽക്കരിയും ഗ്യാസും എത്തിക്കുന്നതിന് മതിയായ ക്രമീകരണങ്ങൾ നടത്തുന്നതിൽ ഇടപെടുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തു. ഡൽഹിയിൽ വൈദ്യുതി പ്രതിസന്ധി നേരിട്ടേക്കാം. സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണ്. വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാൻ പരമാവധി ശ്രമിക്കുന്നു.  പ്രധാനമന്ത്രിയുടെ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന് കത്ത് നൽകിയതായും കെജ്രിവാൾ ട്വീറ്റ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News