Coal Smuggling Case: TMC MP അഭിഷേക് ബാനര്‍ജിക്ക് ഒരു മാസത്തിനിടെ മൂന്നാം സമന്‍സ് അയച്ച് Enforcement Directorate

കല്‍ക്കരി ഖനി അഴിമതിയുമായി  (Coal Smuggling Case) ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തൃണമൂല്‍ എം.പി അഭിഷേക് ബാനര്‍ജിക്ക് എന്‍ഫോഴ്‌സ്‌മെന്‍റ്  ഡയറക്ടറേറ്റിന്‍റെ  സമന്‍സ്. 

Written by - Zee Malayalam News Desk | Last Updated : Sep 11, 2021, 08:28 PM IST
  • കല്‍ക്കരി ഖനി അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ TMC MP അഭിഷേക് ബാനര്‍ജിക്ക് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ സമന്‍സ്.
  • കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേററ്റ് അഭിഷേക് ബാനര്‍ജിക്ക് സമന്‍സ് അയയ്ക്കുന്നത്.
  • ചോദ്യം ചെയ്യലിനായി സെപ്റ്റംബര്‍ 21ന് ഹാജരാകാനാണ് ED ആവശ്യപ്പെട്ടിട്ടുള്ളത്.
Coal Smuggling Case: TMC MP അഭിഷേക് ബാനര്‍ജിക്ക്  ഒരു മാസത്തിനിടെ മൂന്നാം സമന്‍സ് അയച്ച്  Enforcement Directorate

kolkata: കല്‍ക്കരി ഖനി അഴിമതിയുമായി  (Coal Smuggling Case) ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തൃണമൂല്‍ എം.പി അഭിഷേക് ബാനര്‍ജിക്ക് എന്‍ഫോഴ്‌സ്‌മെന്‍റ്  ഡയറക്ടറേറ്റിന്‍റെ  സമന്‍സ്. 

കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ്  എന്‍ഫോഴ്‌സ്‌മെന്‍റ്  ഡയറക്ടറേററ്റ് അഭിഷേക് ബാനര്‍ജിക്ക് സമന്‍സ് അയയ്ക്കുന്നത്.   ചോദ്യം ചെയ്യലിനായി സെപ്റ്റംബര്‍ 21ന് ഹാജരാകാനാണ് ED ആവശ്യപ്പെട്ടിട്ടുള്ളത്.

ED (Enforcement Directorate) മുന്‍പ് അയച്ച സമന്‍സ് അനുസരിച്ച്  ബുധനാഴ്ച ഡല്‍ഹിയില്‍ ഹാജരാകാന്‍ അഭിഷേക് ബാനര്‍ജിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്രയും ചുരുങ്ങിയ  സമയത്തിനുള്ളില്‍ ഹാജരാകാന്‍ സാധിക്കില്ല എന്ന്  ബാനര്‍ജി അറിയിച്ചിരുന്നു. 

മുന്‍പും  കല്‍ക്കരി ഖനി അഴിമതി കേസില്‍  അഭിഷേക് ബാനര്‍ജിയെ  ED ചോദ്യം ചെയ്തിരുന്നു.  കഴിഞ്ഞ 6ന്  ഡല്‍ഹിയിലെ  ജാം നഗര്‍ ഹൗസില്‍ വെച്ച് എട്ടു മണിക്കൂറിലേറെ  അഭിഷേക്  ബാനര്‍ജിയെ ചോദ്യം ചെയ്തിരുന്നു.
 
ബെംഗയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡില്‍ നടന്ന  അനധികൃത കല്‍ക്കരി ഖനനം, കല്‍ക്കരി മോഷണം തുടങ്ങിയവയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കലാണ് ഇ.ഡി അന്വേഷിക്കുന്നത്.

Also Read: Vijay Rupani ​resign: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു

എന്നാല്‍, ഏത് അന്വേഷണവും നേരിടാന്‍ താന്‍ തയ്യാറാണെന്നും അന്വേഷണ സംഘവുമായി പൂര്‍ണ്ണമായും   സഹകരിക്കുമെന്നും  അഭിഷേക്  ബാനര്‍ജി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കേന്ദ്ര ഏജന്‍സിക്ക്  അഴിമതിയില്‍ തന്‍റെ  പങ്കാളിത്തം തെളിയിക്കാന്‍ കഴിഞ്ഞാല്‍ പരസ്യമായി സ്വയം തൂക്കിലേറുമെന്നും അദ്ദേഹം പ്രസ്താവിച്ചു.  

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ട് അഭിഷേക് ബാനര്‍ജിയുടെ ഭാര്യയ്ക്കും ഇ.ഡി സമന്‍സ് അയച്ചിരിയ്ക്കുകയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News