Drass Bomb Blast: കാർഗിൽ ദ്രാസ് പട്ടണത്തിൽ സ്ഫോടനം; 3 മരണം

തിൻറെ പിന്നിലെ കാരണം വ്യക്തമല്ല. മരിച്ചവരിൽ നാട്ടുകാരല്ലാത്തവരും ഉൾപ്പെടുന്നു. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Aug 19, 2023, 07:35 AM IST
  • 11 പേർക്ക് സ്ഫോടനത്തിൽ പരിക്കേറ്റു കാരണം വ്യക്തമല്ല
  • ദ്രാസിലെ കബഡി നല്ല ഏരിയയിലെ ഒരു സ്ക്രാപ്പ് ഡീലറുടെ കടയ്ക്കുള്ളിലാണ് സ്ഫോടനം ഉണ്ടായത്
  • സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും പോലീസ്
Drass Bomb Blast: കാർഗിൽ ദ്രാസ് പട്ടണത്തിൽ സ്ഫോടനം; 3 മരണം

ന്യൂഡൽഹി: ലഡാക്കിലെ കാർഗിൽ ദ്രാസ് പട്ടണത്തിൽ സ്‌ക്രാപ്പ് കടയിലുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് പേർ കൊല്ലട്ടു. 11 പേർക്ക് സ്ഫോടനത്തിൽ പരിക്കേറ്റു.ദ്രാസിലെ കബഡി നല്ല ഏരിയയിലെ ഒരു സ്ക്രാപ്പ് ഡീലറുടെ കടയ്ക്കുള്ളിലാണ് സ്ഫോടനം ഉണ്ടായത്. ഇതിൻറെ പിന്നിലെ കാരണം വ്യക്തമല്ല. മരിച്ചവരിൽ നാട്ടുകാരല്ലാത്തവരും ഉൾപ്പെടുന്നു. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.

സ്‌ഫോടനത്തിന്റെ സ്വഭാവവും കാരണവും കണ്ടെത്താൻ ഫോറൻസിക് പരിശോധന നടത്തി സാമ്പിളുകൾ പരിശോധിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു. സംഭവസ്ഥലത്തേക്ക് അയച്ച പോലീസ് സംഘം സ്‌ഫോടനസ്ഥലത്ത് നിന്ന് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇവിടെ മോട്ടോർ ഷെല്ലുകളും സ്ക്രാപ്പുകളായി ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. വിവരങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News