International Flights: അന്താരാഷ്ട്ര വിമാനങ്ങൾ മാർച്ച് 15 മുതൽ പുനരാരംഭിക്കാൻ സാധ്യത

നീണ്ട രണ്ടു വര്‍ഷത്തെ  ഇടവേളയ്ക്ക് ശേഷം, അന്താരാഷ്ട്ര വിമാന സര്‍വീസ്  പുനരാരംഭിക്കാൻ സാധ്യത. സിവിൽ ഏവിയേഷൻ മന്ത്രാലയമാണ് ഇത് സംബന്ധിച്ച സൂചനകള്‍  പുറത്തുവിട്ടത്.

Written by - Zee Malayalam News Desk | Last Updated : Feb 22, 2022, 11:01 AM IST
  • രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം, അന്താരാഷ്ട്ര വിമാന സര്‍വീസ് പുനരാരംഭിക്കാൻ സാധ്യത
International Flights: അന്താരാഷ്ട്ര വിമാനങ്ങൾ മാർച്ച് 15 മുതൽ പുനരാരംഭിക്കാൻ സാധ്യത

New Delhi: നീണ്ട രണ്ടു വര്‍ഷത്തെ  ഇടവേളയ്ക്ക് ശേഷം, അന്താരാഷ്ട്ര വിമാന സര്‍വീസ്  പുനരാരംഭിക്കാൻ സാധ്യത. സിവിൽ ഏവിയേഷൻ മന്ത്രാലയമാണ് ഇത് സംബന്ധിച്ച സൂചനകള്‍  പുറത്തുവിട്ടത്.

റിപ്പോര്‍ട്ട് അനുസരിച്ച്, എല്ലാ സാധാരണ അന്താരാഷ്ട്ര വിമാനങ്ങളും ഒരു മാസത്തിനുള്ളിൽ പുനരാരംഭിക്കാനാണ് സാധ്യത. 

തിങ്കളാഴ്ച നൽകിയ വിവരങ്ങൾ അനുസരിച്ച്, കോവിഡ് -19 കേസുകളുടെ സ്ഥിരമായ കുറവ് കണക്കിലെടുത്ത്, ആരോഗ്യ മന്ത്രാലയവുമായുള്ള കൂടിയാലോചനയ്ക് ശേഷം  സിവിൽ ഏവിയേഷൻ മന്ത്രാലയം ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര വിമാനങ്ങൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടുണ്ട്. മാർച്ച് 15 അല്ലെങ്കിൽ  മാര്‍ച്ച് അവസാനത്തോടെ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും.  എന്നാല്‍, സിവിൽ ഏവിയേഷൻ ജനറൽ ഡയറക്ടറേറ്റ് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. 

Also Read: അബുദാബിയിൽ നിന്നും ഇന്ത്യയിലേക്കുള്ള യാത്രാക്കാർക്ക് ആർടിപിസിആർ പരിശോധന നിർബന്ധം

വിദേശ വരവിനും പുറപ്പെടലിനും ഇന്ത്യൻ വിമാനത്താവളങ്ങളിൽ പ്രാബല്യത്തിൽ വരുന്ന സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ പാലിക്കുമെന്നും  സർക്കാർ വൃത്തങ്ങൾ പറയുന്നു. 

നിലവില്‍ ഇന്ത്യയിൽ  ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര യാത്രാ വിമാനങ്ങളുടെ നിരോധനം ഫെബ്രുവരി 28 വരെ പ്രാബല്യത്തിൽ ഉണ്ട്. 

കൊറോണ വൈറസ് മഹാമാരി മൂലം  2020 മാർച്ച് 23 മുതൽ  അന്താരാഷ്ട്ര വിമാന സര്‍വീസ്  ഇന്ത്യയിൽ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു. എയർ ബബിൾ ക്രമീകരണങ്ങൾക്ക് കീഴിൽ 2020 ജൂലൈ മുതൽ ഇന്ത്യയ്ക്കും ഏകദേശം 40 രാജ്യങ്ങൾക്കുമിടയിൽ പ്രത്യേക യാത്രാ വിമാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. 

കോവിഡ് കേസുകള്‍ കുറഞ്ഞതോടെ യാത്രാ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ആരോഗ്യ മന്ത്രാലയം  പ്രഖ്യാപിച്ചിട്ടുണ്ട്.  നിർബന്ധിത ഏഴ് ദിവസത്തെ ഹോം ക്വാറന്റൈനും എട്ടാം ദിവസം ആർടി-പിസിആർ ടെസ്റ്റ് നടത്തേണ്ടതിന്‍റെ ആവശ്യകതയും ഒഴിവാക്കിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

Trending News