കെയ്റാന: ഉത്തര്‍ പ്രദേശിലെ കെയ്റാന മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ്.
2019 ലെ ലോകസഭ തെരഞ്ഞെടുപ്പിന് മുന്‍പായി സംസ്ഥാനത്ത് നടക്കുന്ന ലോകസഭ തെരഞ്ഞെടുപ്പ് എന്ന നിലയില്‍ ഈ മണ്ഡലത്തിന് പ്രാധാന്യം ഏറെയാണ്. അടുത്ത ലോകസഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികള്‍ ഒന്നായി ബിജെപിയെ നേരിടാന്‍ പദ്ധതിയിടുന്ന അവസരത്തില്‍ ഈ മണ്ഡലം ദേശീയ ശ്രദ്ധ നേടിയിരിക്കുകയാണ്.
പ്രതിപക്ഷ കക്ഷികളെ സംബന്ധിച്ചിടത്തോളം ഈ മണ്ഡലത്തിലെ വിജയം നിര്‍ണ്ണായകമാണ്. കാരണം, ഈ മണ്ഡലത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ഒന്നായാണ് ബിജെപിയെ നേരിടുന്നത് എന്നത് തന്നെ.
എന്നാല്‍ മറ്റു മണ്ഡലങ്ങളില്‍ സമാധാനപരമായി വോട്ടിംഗ് പുരോഗമിക്കുമ്പോള്‍ ഈ മണ്ഡലത്തില്‍ ഇതുവരെ 113 ഇവിഎം തകരാറിലാണെന്നാണ് റിപ്പോര്‍ട്ട്. ഏറെനേരം കാത്തുനിന്ന ശേഷം വോട്ടര്‍മാര്‍ മടങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്.
Voting for #Kairana Lok Sabha by-poll underway; Visuals from a polling booth in Shamli pic.twitter.com/llxd62paO0
— ANI UP (@ANINewsUP) May 28, 2018
ഇന്ന് രാവിലെ 7 മണിക്ക് മണ്ഡലത്തില്‍ പോളിംഗ് ആരംഭിച്ചിരുന്നു. സമാധാനപരമായ പോളിംഗ് ലക്ഷ്യമിട്ട് ഒരുപാട് സുരക്ഷാ സേനകളെയും മണ്ഡലത്തില്‍ വിന്യസിച്ചിട്ടുണ്ട്. കെയ്റാന മണ്ഡലത്തില്‍ ആകെ 16 ലക്ഷം വോട്ടർമാരാണ് ഉള്ളത്.
കെയ്റാന ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ 12 സ്ഥാനാർത്ഥികലാണ് മത്സരരംഗത്തുള്ളത്. ബിജെപി സിറ്റിങ‌് എംപി ഹുക്കും സിംഗിന്‍റെ നിര്യാണത്തെതുടർന്നാണ് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ബി.ജെ.പി സ്ഥാനാർത്ഥി മൃഗംഗ സിംഗും സഖ്യകക്ഷി സ്ഥാനാര്‍ഥിയായ തബസ്സും ഹസ്സനും തമ്മിലാണ് മത്സരം.
കെയ്റാനയിലെ ഉപതെരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ്. കാരണം
കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ലോകസഭ ഉപതെരഞ്ഞെടുപ്പില്‍ ഗോരഖ്പുർ, ഫുൽപുർ മണ്ഡലങ്ങളില്‍ പാര്‍ട്ടി കനത്ത പരാജയം നേരിട്ടിരുന്നു. ഈ പരാജയം കെയ്റാനയിലും ആവർത്തിച്ചാൽ ഉത്തർപ്രദേശിൽ ബിജെപിയുടെ നിലനിൽപ്പുതന്നെ പ്രയാസത്തിലാകും.
ബിജെപിയെ സംബന്ധിച്ചിടത്തോളം പ്രതിപക്ഷ സഖ്യത്തെ ഒറ്റയ്ക്ക് നേരിടാന്‍ ബിജെപിയ്ക്കാവുമോ എന്ന് കെയ്റാനയിലെ തെരഞ്ഞെടുപ്പ് ഫലം പറയും.