കേരള ഹൗസില്‍ ആരോഗ്യ പ്രവർത്തകർക്ക് പകരം സിഎഎ വിരുദ്ധ പ്രക്ഷോഭകർ: വിവാദം!

ഡെൽഹിയിലെ കേരളാ ഹൗസ് മലയാളികളായ ആരോഗ്യപ്രവർത്തകരുടെ കോറന്റെയ്ൻ കേന്ദ്രമാക്കണമെന്ന ആവശ്യം കേരളാ ഹൗസ് തള്ളി. 

Last Updated : Apr 27, 2020, 02:57 PM IST
കേരള ഹൗസില്‍ ആരോഗ്യ പ്രവർത്തകർക്ക് പകരം സിഎഎ വിരുദ്ധ പ്രക്ഷോഭകർ: വിവാദം!

ന്യൂഡൽഹി: ഡെൽഹിയിലെ കേരളാ ഹൗസ് മലയാളികളായ ആരോഗ്യപ്രവർത്തകരുടെ കോറന്റെയ്ൻ കേന്ദ്രമാക്കണമെന്ന ആവശ്യം കേരളാ ഹൗസ് തള്ളി. 

കോറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക് ഡൗൺ കാരണം കേരളാ ഹൗസിൽ ജീവനക്കാരുടെ കുറവുണ്ട് എന്ന കാരണം പറഞ്ഞാണ് കോറന്റെയ്ൻ കേന്ദ്രമാക്കണമെന്ന ആവശ്യം നിരസിച്ചത്. 

ക്യാന്റീൻ പ്രവർത്തിക്കുന്നില്ല, ഹൗസ് കീപ്പിങ് , ഹോസ്പിറ്റാലിറ്റി വിഭാഗത്തിലെ ജീവനക്കാർ കേരളാ ഹൗസിൽ ജോലിക്കെത്തുന്നില്ല എന്നീ കാര്യങ്ങൾ പറഞ്ഞ് കൊണ്ടാണ് കേരളാ ഹൗസ് അധികൃതർ കേരളാ ഹൗസ് കോറന്റെയ്ൻ കേന്ദ്രമാക്കില്ല എന്ന് വ്യക്തമാക്കിയത്.

മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ബെന്നി ബെഹ്നാൻ എംപി ,യുവമോർച്ച, എൻ എസ് യു, നഴ്സുമാരുടെ സംഘടനകൾ എന്നിവരൊക്കെ ഡെൽഹിയിലെ മലയാളികളായ ആരോഗ്യ പ്രവർത്തകരുടെ കോറന്റെയ്ൻ കേന്ദ്രമായി കേരള ഹൗസ് അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപെട്ടിരുന്നു.

എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ അതുകൂല തീരുമാനമെടുക്കാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല, ഡെൽഹിയിലെ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി എക്സ്. എം പി എ. സമ്പത്തിനും ഇക്കാര്യത്തിൽ നഴ്സുമാരുടെ ആവശ്യം പരിഗണിച്ച് അനുകൂലമായ തീരുമാനമെടുക്കുന്നതിന് കഴിഞ്ഞില്ല. 

അതേസമയം സിഎഎ വിരുദ്ധ പ്രക്ഷോഭ സമയത്ത് കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്ത ജാമിയ, അലിഗഡ് സർവ്വകലാശാലകളിലെ വിദ്യാർത്ഥികൾക്ക് സർവ്വകലാശാലകൾ സമരത്തെ തുടർന്ന്  അടച്ചപ്പോൾ കേരളാ ഹൗസിൽ താമസത്തിനും ഭക്ഷണത്തിനുമുള്ള എല്ലാ സൗകര്യങ്ങളും സംസ്ഥാന സർക്കാർ ചെയ്തിരുന്നു.

എന്നാലിപ്പോൾ ഡൽഹിയിലെ കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ നട്ടെല്ലായ ആരോഗ്യപ്രവർത്തകരിലെ നല്ലൊരു ശതമാനം വരുന്ന മലയാളികൾക്ക് കോറന്റെയ്ൻ സ്വകര്യം ഒരുക്കാൻ തയ്യാറല്ലെന്ന നിലപാടിലാണ് കേരളാ ഹൗസ്. മുഖ്യമന്ത്രിയ്ക്ക് ഈ ആവശ്യം ഉന്നയിച്ച് വീണ്ടും കത്തയക്കാനൊരുങ്ങുകയാണ് നഴ്സുമാരുടെ സംഘടനകൾ

Trending News